വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി

റിയാദ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി ഷെയ്ഖ് മുഹമ്മദലി(36)യാണ് മരിച്ചത്. സൗദിയില്‍ തബൂക്-മദീന റോഡില്‍ ഡ്രൈവിംഗ് സ്കൂളിന് സമീപം കഴിഞ്ഞ 12 നായിരുന്നു അപകടം. നിര്‍ത്തിയിട്ട കാറിനരികെ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ നിയന്ത്രണം വിട്ടു വന്ന ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുഹമ്മദലിയെ തബൂക് കിങ് Read More …

യുവാവിനെ പൊലീസ് നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം : പൊന്നാനിയില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെതിരെയാണ് പരാതി. വീട്ടില്‍ അതിക്രമിച്ച്‌ കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മര്‍ദ്ദിച്ചതായിട്ടാണ് പരാതി. സംഭവത്തില്‍ പെരുമ്ബടപ്പ് സി.ഐ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 24നാണ് സംഭവം നടന്നത്. പൊന്നാനി സ്വദേശി നജ്മുദ്ധീനാണ് Read More …

പാകിസ്​താനി​ലെ മദ്രസയില്‍ സ്​ഫോടനം; ഏഴ്​ മരണം, 70 പേര്‍ക്ക്​ പരിക്ക്​

പെഷവാര്‍: പാകിസ്​താനിലെ മദ്രസയിലുണ്ടായ സ്​ഫോടനത്തില്‍ ഏഴ്​ പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക്​ പരിക്കേറ്റു. പെഷവാറിലെ ഡിര്‍ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ്​ സ്​ഫോടനമുണ്ടായത്​. മദ്രസയില്‍ ഖുറാന്‍ ക്ലാസ്​ നടക്കു​േമ്ബാഴാണ്​ സംഭവം​. മദ്രസയിലേക്ക്​ എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ്​ പൊട്ടിതെറിച്ചതെന്ന്​ മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്ഥന്‍ വഖാര്‍ അസിം പറഞ്ഞു. 20 മുതല്‍ 25 വയസ്​ വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ്​ Read More …

ശക്തമായ ഇടിയും മിന്നലും ഇക്കുറിയും പതിവു തെറ്റിക്കില്ല; തുലാവര്‍ഷം നാളെ കേരളത്തിലെത്തും

സംസ്ഥാനത്ത് തുലാവര്‍ഷവും അതിശക്തമായി പെയ്യും. തുലാവര്‍ഷം വൈകിയെങ്കിലും മോശമാകില്ലെന്ന നിഗമനത്തിലാണ് കാലാവസ്ഥാ ഗവേഷകര്‍. ന്യൂനമര്‍ദങ്ങള്‍ ഉണ്ടാകുമെന്നും അതേ തുടര്‍ന്ന് ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു. തുലാവര്‍ഷം നാളെ കേരളത്തിലെത്തും. ശക്തമായ ഇടിയും മിന്നലും ഇക്കുറിയും പതിവു തെറ്റിക്കില്ല. കുറഞ്ഞ സമയത്തില്‍ അപ്രതീക്ഷിതമായി അതിശക്തമായ മഴയും ഉണ്ടാകാം. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ Read More …

വിവാഹം മുടക്കിയതിലുള്ള പ്രതികാരം: കണ്ണൂർ ചെറുപുഴയിൽ അയൽവാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി

ചെറുപുഴയിൽ അയൽ വാസിയുടെ കട ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി. വിവാഹം മുടക്കിയതിലുള്ള പ്രതികാരമെന്ന്. ഇടവരമ്പ് ഊമലയിൽ ഇന്നലെ രാവിലെ ആണ് മണിയോടെയാണ് സംഭവം. ഊമലയിൽ പലചരക്ക് കച്ചവടം നടത്തുന്ന പുളിയാർമറ്റത്തിൽ സോജിയുടെ കടയാണ് സ്തുതിക്കാട്ട് (പ്ലാക്കുഴിയിൽ) ആൽബിൻ മാത്യു (31) ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. വിവാഹം മുടക്കിയതിലുള്ള ദേഷ്യമാണത്രെ ഇങ്ങനെ Read More …

15കാരി തനിച്ചായപ്പോള്‍ സുഹൃത്ത് വീട്ടില്‍ എത്തി, സൗഹൃദം നടിച്ച്‌ പീഡനം

മധ്യപ്രദേശില്‍ സോഷ്യല്‍മീഡിയ വഴി സൗഹൃദം സ്ഥാപിച്ച്‌ കെണിയിലാക്കി 15കാരിയെ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. സൗഹൃദം മുതലെടുത്ത് രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ എത്തിയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചത്. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ഭോപ്പാലിലാണ് സംഭവം. മാര്‍ച്ച്‌ മാസത്തിലാണ് സ്‌നാപ്ചാറ്റ് വഴി ആദിത്യയുമായി പരിചയപ്പെടുന്നതെന്ന് പെണ്‍കുട്ടി പരാതിയില്‍ Read More …

ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍

ചെന്നൈ: ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ച വിടുതലൈ ചിരുതൈഗള്‍ കക്ഷി(വിസിആര്‍) നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ചിദംബരത്തേക്ക് പോകുന്ന വഴിക്കാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായാണ് വിശേഷിപ്പിക്കുന്നതെന്നായിരുന്നു തിരുമാവളവന്റെ പ്രസ്താവന. ഇദ്ദേഹത്തിനെതിരെ ചെന്നൈ പൊലീസിന്റെ സൈബര്‍ Read More …

മെഡിക്കല്‍ കോളജില്‍ കോവിഡ്​ ഇതര ചികിത്സ കാര്യക്ഷമമാക്കണമെന്ന് മന്ത്രി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡേതര രോഗികളുടെ ചികിത്സ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. കോളജ് മേധാവികളോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സ കോവിഡ് രോഗികളില്‍ മാത്രമായി ഒതുങ്ങുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. കോവിഡ്‌ പ്രവര്‍ത്തന അവലോകനയോഗത്തിലായിരുന്നു മന്ത്രി കെ.കെ.ശൈലജ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. ഞായറാഴ്ച രാവിലെ 10.30ന്‌ ആരംഭിച്ച യോഗം രണ്ടരമണിക്കൂറിലേറെ സമയം Read More …