പ്രവാസി തിരിച്ചുപോക്ക്: തൊഴില്‍ നഷ്ടപ്പെട്ട് പേര് ചേര്‍ത്തവര്‍ അരലക്ഷത്തിലേറെ
ദോഹ: കോവിഡ് പ്രതിസന്ധികാരണം നാട്ടിലേക്ക് തിരിച്ചുപോകാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ 56,114 പേര്. വിദേശങ്ങളില്‍ കുടുങ്ങിയ വിവിധ രാജ്യങ്ങളിലെ മൂന്നുലക്ഷത്തിലധികം പ്രവാസിമലയാളികളാണ് കേരളത്തിലേക്ക് മടങ്ങാനായി ഇതുവരെ നോര്‍ക്കയില്‍ തങ്ങളുടെ പേരുവിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. ആകെ 3,20,463 പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷന് നടപടികളാണ് നോര്‍ക്ക തുടരുന്നത്. Read More …
