മരട് ഫ്‌ളാറ്റ് വിഷയം; പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നഗരസഭ പുറത്തുവിട്ടു

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നഗരസഭ പുറത്തുവിട്ടു. ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കി. ഫ്‌ളാറ്റ് പൊളിച്ചു നീക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് താത്പര്യപത്രം ക്ഷണിക്കുകമാത്രമാണ് ചെയ്തതെന്നും, ഇക്കാര്യത്തില്‍ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും മരട് നഗരസഭ സെക്രട്ടറി എം ആരിഫ്ഖാന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം ഫ്‌ളാറ്റ് പൊളിക്കല്‍ Read More …

മരട് ഫ്ലാറ്റ്: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. വിഷയത്തില്‍ ബിജെപി ഫ്ലാറ്റുടമകള്‍ക്കൊപ്പം ആണ്. ഇത്രയും ആളുകളെ പെരുവഴിയിലിറക്കിവിടുന്ന നടപടി അംഗീകരിക്കാനാവില്ലെന്നു ശ്രീധരന്‍പിള്ള വ്യക്തമാക്കി. വ്യാഴാഴ്ച ഇതേ ആവശ്യം ഉന്നയിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

എ​റ​ണാ​കു​ള​ത്തെ കു​രി​ക്കി​ല്‍ ക​ള​ക്ട​റെ കു​രു​ക്കി; പൊ​തു​മ​രാ​മ​ത്ത് ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് മ​ന്ത്രി

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രി​ക്കി​ന് ഉ​ത്ത​ര​വാ​ദി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ക​ള​ക്ട​റു​മാ​ണ് ഗ​താ​ഗ​ത സം​വി​ധാ​നം നി​യ​ന്ത്രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി കു​ണ്ട​ന്നൂ​രി​ല്‍ ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​ല്ലാ​ക്കാ​ല​ത്തും ഉ​ണ്ട്. മെ​ട്രോ വ​ന്നി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മാ​റ്റം​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഗ​താ​ഗ​ത​പ​രി​ഷ്ക്ക​ര​ണ​മാ​ണ് ഇ​തി​ന് വേ​ണ്ട​ത്. ഇ​ത് Read More …

സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ചുള്ള മേല്‍ക്കൂരകള്‍ വേണ്ട; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്ന് ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച്‌ നിര്‍മ്മിച്ച മേല്‍ക്കൂരകള്‍ സമയബന്ധിതമായി പൊളിച്ച്‌ മാറ്റണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഇത്തരം മേല്‍ക്കൂര നിരോധിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മേല്‍ക്കൂര നീക്കം ചെയ്യാത്തതിന്റെ കാരണം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിക്കണം. സ്‌കൂള്‍ മേല്‍ക്കൂര എങ്ങനെ വേണമെന്നു വ്യവസ്ഥ ഏര്‍പ്പെടുത്താത്തതിനെക്കുറിച്ച്‌ വിശദീകരിക്കണമെന്നും ജസ്റ്റിസ് പി വി ആശ നിര്‍ദ്ദേശിച്ചു. Read More …

മുത്തൂറ്റ് വധക്കേസ്; എട്ട് പ്രതികളെ വെറുതെ വിടാന്‍ ഹൈക്കോടതി ഉത്തരവ്

പോള്‍ എം. ജോര്‍ജ്ജ് വധക്കേസില്‍ എട്ട് പ്രതികളെ വെറുതെ വിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവു ശിക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്. രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല.

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 160 രൂപ കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു പവന് 160 രൂപ കുറഞ്ഞ് 28963രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3620രൂപ. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

സമീപകാലത്ത് പിഎസ്‌സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

സമീപകാലത്ത് പിഎസ്‌സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസില്‍ നാലാം പ്രതിയായ സഫീര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പിഎസ്!സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും, ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ നിഷ്പക്ഷവും ഫലപ്രദവുമായ Read More …

സ്വര്‍ണ വില വര്‍ധിച്ചു; പവന് 160രൂപ കൂടി

സ്വവര്‍ണ വില വര്‍ധിച്ചു പവന് 28880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3610. വിവാഹ സീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സ്വര്‍ണവില കുതിച്ചുയരുകയാണ്. ഓഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28,000 രൂപയായിരുന്നു സ്വര്‍ണവില. ആഗോളതലത്തില്‍ സാമ്ബത്തിക തളര്‍ച്ച നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയില്‍ Read More …