പോസ്റ്റല്‍ വോട്ട് അട്ടിമറി; പ്രതിപക്ഷ നേതാവ് ഹര്‍ജി സമര്‍പ്പിച്ചു, പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ

കൊച്ചി: പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പൊലീസിന്റെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് Read More …

സ്വര്‍ണ വിലയില്‍ വര്‍ധനവ് ; പവന് 23880 രൂപയില്‍ വിപണി മുന്നേറുന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച്‌ 23880 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2981 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കള്ളവോട്ട് ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി : കള്ളവോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ സംതൃപ്തനല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവേട്ടുമായി ബന്ധപ്പെട്ട് സിപിഐഎം ആസൂത്രിതമായ നീക്കം നേരത്തേ തുടങ്ങിയെന്നും സിപിഐഎം ബിഎല്‍ഒമാരെ ഉപയോഗപ്പെടുത്തിെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീശദീകരണം നല്‍കിയേ മതിയാവൂവെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തി ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു. Read More …

സംസ്ഥാനത്ത് വേനല്‍ മഴയുടെ അളവ് കുറഞ്ഞു : റിപ്പോര്‍ട്ട് പുറത്ത് : കടലില്‍ ചൂട് വര്‍ധിക്കുന്നു

സംസ്ഥാനത്ത് വേനല്‍ മഴയുടെ അളവ് കുറഞ്ഞു. അതേസമയം, വേനല്‍മഴ ഇതുവരെ വയനാട്ടിലും പത്തനംതിട്ടയിലും ശരാശരിയേക്കാള്‍ കൂടുതല്‍ ലഭിച്ചു. വയനാട്ടില്‍ ഈ സീസണില്‍ ആകെ ലഭിക്കേണ്ടതിന്റെ 63% അധികം മഴയാണു കിട്ടിയത്. പത്തനംതിട്ടയില്‍ 33% ആണ് അധികമഴ. അതേസമയം കാസര്‍കോട് ശരാശരിയേക്കാള്‍ 60% കുറവാണ് മഴ. ആലപ്പുഴയില്‍ 54%. കോട്ടയത്ത് 56%, ഇടുക്കിയില്‍ 40% വും മഴകുറവ് Read More …

സപ്ലൈകോയുടെ കുപ്പിവെള്ളം 11 രൂപയ‌്ക്ക‌്; വിതരണം റേഷന്‍കട വഴിയും

കൊച്ചി: സ്വകാര്യ കുപ്പിവെള്ള കമ്ബനികളുടെ ചൂഷണം തടയാന്‍ സപ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുപ്പിവെള്ള വിതരണം റേഷന്‍ കട വഴിയും. ഇത‌് സംബന്ധിച്ച‌് ബുധനാഴ‌്ച തിരുവനന്തപുരത്ത‌് മന്ത്രിതലത്തില്‍ ചര്‍ച്ച നടക്കും. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ‌് ലക്ഷത്തോളം രുപയുടെ കുപ്പിവെള്ളമാണ‌് സപ്ലൈകോ വിപണിയിലെത്തിച്ചത‌്. പൊതുവിപണിയില്‍ ലിറ്ററിന‌് 20 രൂപയുള്ള കുപ്പിവെള്ളമാണ‌് 11 രൂപയ‌്ക്ക‌് സപ്ലൈകോ Read More …

പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചതിലെ ക്രമക്കേടില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ചതിലെ ക്രമക്കേട് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലത്തിന്റെ നിര്‍മാണത്തിലും മേല്‍നോട്ടത്തിലും ക്രമക്കേട് സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിനായി നിര്‍മിച്ച ഈ പാലത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ കേവലം അറ്റകുറ്റപ്പണി നടത്താനല്ല ഉദ്ദേശിക്കുന്നത്. മറിച്ച്‌ പാലം പുനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ദേശിയപാതാ വികസനം; ശ്രീധരന്‍പിള്ളയെ തള്ളി അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: ദേശിയപാതാ വികസനം സംബന്ധിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ നിലപാടിനെ തള്ളി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളത്തില്‍ ദേശിയ പാതാ വികസനത്തിന് മുന്‍ഗണന നല്‍കണമെന്ന ആവശ്യമുന്നയിച്ച്‌ കണ്ണന്താനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയ്ക്ക് കത്ത് അയച്ചു. പാതയുടെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കണമെന്ന ശ്രീധര്‍പിള്ളയുടെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് എതിര്‍പ്പ് രേഖപ്പെടുത്തി കണ്ണന്താനം Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് താഴ്ന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. പവന് 23,760 രൂപയാണ് വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,970 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.