സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ചയും ഇത്ര തന്നെ വില താഴ്ന്നിരുന്നു. 24,400 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,050 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

കലാഭവന്‍ മണി കേസ്; സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി നല്‍കി കോടതി

കൊച്ചി:ചലചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുമതി നല്‍കി കോടതി.എറണാകുളം സിജെഎം കോടതിയാണ് സിബിഐയുടെ ആവശ്യം അംഗീകരിച്ചത്. ജാഫര്‍ ഇടുക്കിയടക്കം കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കലാഭവന്‍ മണിയുടെ പോസ്റ്റ് Read More …

ബിന്ദുവിന്റെയും കനകദുര്‍ഗയുടേയും ശബരിമല പ്രവേശനം: സുപ്രീംകോടതി വിധിക്കുശേഷം പരിഗണിക്കുമെന്ന്‌ ഹൈക്കോടതി

കൊച്ചി> ശബരിമലയില്‍ സ്ത്രീകള്‍ കയറിയതുമായി ബന്ധപെട്ട കേസ് സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി.  ബിന്ദുവും കനക ദുര്‍ഗയും ശബരിമല കയറിയതിനെ തുടര്‍ന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട് പരിഗണിക്കുമ്ബോഴാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 24,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

കാരാട്ട് റസാഖിന് ആശ്വാസം; തെരഞ്ഞെടുപ്പു റദ്ദാക്കിയ വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍നിന്ന് ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖ് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. റസാഖിന് എംഎല്‍എയായി തുടരാമെന്ന് ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. എന്നാല്‍ എംഎല്‍എ എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടു ചെയ്യാനും അവകാശമുണ്ടാവില്ല. എതിര്‍ സ്ഥാനാര്‍ഥി മുസ്ലിം ലീഗിന്റെ Read More …

എംഎല്‍എ എസ് രാജേന്ദ്രന്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; ദേവികുളം സബ് കലക്ടര്‍ രേണു രാജ് ഹൈക്കോടതിയിലേക്ക്

മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നല്‍കുക. മൂന്നാറിലെ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മാണം കോടതിയെ അറിയിക്കുമെന്നും ദേവികുളം സബ്കളക്ടര്‍ പറഞ്ഞു. റവന്യൂ വകുപ്പിന്‍റെ നടപടി തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും. മൂന്നാറിലെ അനധികൃത Read More …

തീവ്രസ്വഭാവമുള്ള സംഘടനകള്‍ വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി

കൊച്ചി: ചില തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയെ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാരുടെ കെണിയില്‍ വീഴാതെ യുവതലമുറ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ കൊച്ചി കുസാറ്റില്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി കെടി ജലീല്‍, രാജ്യാന്തര പ്രസക്തരായ പ്രൊഫഷണലുകള്‍, രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചിച്ചിരിക്കുന്നത്

കൊച്ചി: ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചിച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 24,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 3,090 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.