ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിക്കും രണ്ടാം സ്ഥാനം കോണ്‍ഗ്രസിനും

കൊച്ചി: ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിക്കും രണ്ടാം സ്ഥാനം കോണ്‍ഗ്രസിനുമാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആത്മീയത ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ കേസെടുത്തതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ബിഷപ്പിനെതിരെ പരാതി നല്‍കിയതിന് ശേഷം മഠത്തില്‍ നിന്ന് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നു, വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ

കൊ​ച്ചി​:​ ​ബി​ഷ​പ്പി​ന്റെ​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​യ​ ​ക​ന്യാ​സ്ത്രീ​യു​ടെ​ ​നീ​തി​ക്കു​വേ​ണ്ടി​ ​രം​ഗ​ത്തെ​ത്തി​യ​ ​ക​ന്യാ​സ്ത്രീ​ക​ള്‍​ ​താ​മ​സി​ക്കു​ന്ന​ ​കോ​ട്ട​യം​ ​കു​റ​വി​ല​ങ്ങാ​ട് ​മ​ഠ​ത്തി​ല്‍​ ​സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ ​ഏ​ര്‍​പ്പെ​ടു​ത്താ​ന്‍​ ​മി​ഷ​ണ​റീ​സ് ​ഒ​ഫ് ​ജീ​സ​സ് ​സ​ന്യാ​സ​ ​സ​മൂ​ഹ​ത്തി​ന് ​സാ​മ്ബ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന​ ​മ​ദ​ര്‍​ ​സു​പ്പീ​രി​യ​റു​ടെ​ ​വാ​ദ​ത്തെ​ ​വി​മ​ര്‍​ശി​ച്ച്‌ ​സി​സ്റ്റ​ര്‍​ ​അ​നു​പ​മ​ ​രം​ഗ​ത്ത്.​ ​മ​ദ​ര്‍​ ​സു​പ്പീ​രി​യ​ര്‍​ ​ഉ​യ​ര്‍​ത്തു​ന്ന​ത് ​മു​ട​ന്ത​ന്‍​ ​വാ​ദ​ങ്ങ​ളാ​ണെ​ന്ന് ​സി​സ്റ്റ​ര്‍​ ​വി​മ​ര്‍​ശി​ച്ചു.​ ​ഡ​ല്‍​ഹി​യി​ലാ​യി​രു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കാ​ണാ​ന്‍​ ​വി​മാ​ന​ ​ടി​ക്ക​റ്റെ​ടു​ത്ത് Read More …

ശബരിമലയില്‍ പോകാന്‍ പോലീസ് സംരക്ഷണം തേടി 4 യുവതികള്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല ദര്‍ശനത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു 4 യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയില്‍ പോകാന്‍ തയ്യാറാകുന്നവരുടെ ജീവന് ഭീഷണി ഉണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി അല്പസമയത്തിനുള്ളില്‍ പരിഗണിക്കും. നേരത്തെ ശബരിമലയില്‍ പോകാന്‍ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്ഥിതി Read More …

സ്റ്റേ നീട്ടണമെന്ന കെ എം ഷാജിയുടെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല

കൊച്ചി : നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ സ്റ്റേ നീട്ടണമെന്ന കെ എം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്ത സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടര്‍ ഉത്തരവ് ആവശ്യമില്ലെന്നും വ്യക്തമാക്കി. നിലവില്‍ കെ എം ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ്‌ നിലനില്‍ക്കുന്നതിനാല്‍ സുപ്രീം കോടതി ഉപാധികള്‍ അനുവദിക്കും വരെ Read More …

പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് സ്വകാര്യ താല്‍പ്പര്യം ; നിയമം കയ്യിലെടുക്കരുത് ; ശബരിമല എത്രയും വേ​ഗം സാധാരണ നിലയിലാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാക്കണമെന്ന് ഹൈക്കോടതി. ഇതിനായി സര്‍ക്കാര്‍ നടപടിയെടുക്കണം. എല്ലാവരും സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് സ്വകാര്യ താല്‍പ്പര്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമം കയ്യിലെടുക്കരുതെന്ന് കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡിജിപി വൈകിയതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസ് ഇന്ന് പരിഗണിക്കണമെങ്കില്‍ Read More …

ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സുപ്രീംകോടതി വിധിക്കെതിരെയെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയിലെ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരനെതിരെയല്ല മറിച്ച്‌ സുപ്രീം കോടതി വിധിക്കെതിരെയാണ് അക്രമങ്ങള്‍ നടക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ പോലീസിന്‍റെ ഭാഗത്തു നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും യഥാര്‍ഥ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അറിയിച്ച സര്‍ക്കാര്‍ യഥാര്‍ഥ ഭക്തരെ ആക്രമിച്ചെന്ന് എവിടെയും പരാതികളില്ലെന്നും Read More …

“ഒരു മത്സരത്തില്‍ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് മോശമായി കളിച്ചിട്ടുള്ളൂ” ജെയിംസ്

നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് മികച്ച ആത്മവിശ്വാസത്തോടെയാണ് ഒരുങ്ങുന്നത് എന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. തന്റെ ടീമിനെ കുറിച്ച്‌ തനിക്ക് നല്ല അഭിപ്രായം മാത്രമെ ഉള്ളൂ. ഈ സീസണില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ ഒരു തവണ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളെക്കാള്‍ മോശമായി കളിച്ചിട്ടുള്ളൂ എന്നാണ് ഡേവിഡ് ജെയിംസ് പറയുന്നത്. Read More …

ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് മോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നത്;അഡ്വ ജയശങ്കര്‍

കൊച്ചി: ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച്‌ അഡ്വ ജയശങ്കര്‍ രംഗത്ത്. ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചിന്താശൂന്യമായ ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരും. കശ്മീരിനെ ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ജമ്മു കാശ്മീര്‍ നിയമസഭ Read More …