ജയിലില്‍ പൊട്ടിക്കരഞ്ഞ് രഹ്‌ന ഫാത്തിമ ,അയ്യപ്പന്‍ കൊടുത്ത എട്ടിന്റെ പണിയെന്ന് വിശ്വാസികള്‍

കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തതറിഞ്ഞ് ആക്ടീവിസ്റ്റ് രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു. അയ്യപ്പഭക്തരെ അപമാനിച്ചതിന് അയ്യപ്പന്‍ രഹ്നയ്ക്ക് എട്ടിന്റെ പണി കൊടുത്തെന്നായിരുന്നു ഇതേക്കുറിച്ച്‌ വിശ്വാസികളുടെ അടക്കം പറച്ചില്‍ . ചുംബന സമര നായികയും ആക്ടിവിസ്റ്റുമായ രഹ്നയെ പിന്തുണയ്ക്കാനോ പോസ്റ്റിടാനോ ആരും ധൈര്യം കാണിച്ചതുമില്ല. സോഷ്യല്‍ മീഡിയയിലെ തീപ്പൊരിയായിരുന്ന രഹ്ന ഫാത്തിമ പുറത്തു കാണിച്ചിരുന്ന ധൈര്യമെല്ലാം ജയിലിലെത്തിയതോടെ Read More …

കൊച്ചിയില്‍ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തു

കൊച്ചി: മൂന്ന് ബോഡോ തീവ്രവാദികളെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. പെരുമ്ബാവൂര്‍ പൊലീസാണ് മണ്ണൂരില്‍ വച്ച്‌ ആസാം സ്വദേശികളെ പിടി കൂടിയത്. മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറി വളഞ്ഞായിരുന്നു പൊലീസ് നടപടി. ആസാം സ്വദേശികളായ ഇവര്‍ കൊച്ചിയിലെത്തി ഒളിച്ച്‌ താമസിക്കുകയായിരുന്നു. ആസാമിലെ നിരവധി കൊലപാതക Read More …

ഉത്തരവ് നടപ്പാക്കുന്നതില്‍ ഇരട്ടത്താപ്പ്; പിറവം പള്ളിക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

പിറവം പള്ളിക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പിറവം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് വിമര്‍ശനം. സര്‍ക്കാറിന്റെ ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ലെന്നും ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്നുവെന്നും എന്നാല്‍ പിറവത്ത് എന്തുകൊണ്ടാണ് ഇരുന്നൂറ് പേര്‍ക്ക് സംരക്ഷണം നല്‍കാത്തതെന്നും കോടതി ചോദിച്ചു.

കെ സുരേന്ദ്രനെതിരെ പുതിയ കേസ്: ഇത്തവണ തൃപ്തി ദേശായിയെ തടഞ്ഞതിന്

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തടഞ്ഞതിനാണ് പുതിയ കേസ്. നവംബര്‍ 16ാണ് തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയത്. എന്നാലിവരെ വിമാനത്താവളത്തിനു പുറത്തിറക്കാന്‍ പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. സുരേന്ദ്രന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് കേസ്. ജാമ്യം Read More …

ശബരിമലയില്‍ ജഡ്ജിയെ അപമാനിച്ചു; പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍ ജഡ്ജി വിസമ്മതിച്ചതിനാല്‍ കേസെടുത്തില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജഡ്ജിയുടെ മഹാമനസ്‌കത ബലഹീനതയായി കാണരുതെന്നും ശബരിമല ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.

മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്റിട്ടു; രഹന ഫാത്തിമ അറസ്റ്റില്‍

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉച്ചയോടെ കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രഹനയെ പത്തനംതിട്ടയിലേക്ക് Read More …

ഹൈക്കോടതി ശബരിമലയിലെ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തണമെന്ന് ഹര്‍ജി

കൊച്ചി: ശബരിമലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ട് കണ്ട് വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തിരുവതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടാണ് ഇത് സംബന്ധിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കോടതിക്ക് ഇതുവഴി നേരിട്ട് ബോധ്യപ്പെടാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.

ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ന്‍റെ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ആ​ന്‍റ​ണി

ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ന്‍റെ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി. ബി​ജെ​പി​ക്ക് ശ​ബ​രി​മ​ല​യി​ല്‍ ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് വി​വേ​ക​വും പ​ക്വ​ത​യു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ബി​ജെ​പി​ക്ക് ഇ​ങ്ങ​നെ അ​വ​സ​രം ന​ല്‍​കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല ക​ലാ​പ​ത്തി​ല്‍ ബി​ജെ​പി കൂ​ട്ടു​പ്ര​തി​യാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.