മകളുടെ വിവാഹത്തിനായി കരുതിവെച്ച തുക ദുരിതാശ്വാസനിധിയിലേക്ക്; മാതൃകയായി കൊച്ചി മേയര്‍

കൊച്ചി:  മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊച്ചി മേയര്‍ മാതൃകയായി. ആഗസ്റ്റ് 22ന് നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനായി കരുതിവെച്ച തുകയാണ് മേയര്‍ സൗമിനി ജെയിന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ സൗമിനി ജെയിന്‍ Read More …

രക്ഷിക്കാനായി വിളിച്ചു വരുത്തി; എത്തിയപ്പോള്‍ സെല്‍ഫിയെടുത്ത് പൊയ്‌ക്കോളന്‍ പറഞ്ഞു

പ്രളയക്കെടുതിയില്‍ അകപെട്ടുപോയവരെ രക്ഷിക്കാനായി രാവും,പകലുമില്ലാതെ കഷ്ടപെടുന്നത് നിരവധി പേരാണ്. അതില്‍ ജനങ്ങളും,മത്സ്യത്തൊഴിലാളികളും, നേവി ഉദ്യോഗസ്ഥരും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. ഇവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പ്രളയക്കെടുതിയില്‍ നിന്നും ജനങ്ങള്‍ ഒരുവിധം രക്ഷപെട്ടുവരികയാണ്. ഇതിനിടയില്‍ ഏറെ സന്തോഷം തരുന്ന നിരവധി വാര്‍ത്തകള്‍ ഈ ദിവസങ്ങളിലൊക്കെയും നമുക്ക് മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ അതിനോടൊപ്പം തന്നെ മോശമായ വാര്‍ത്തകളും Read More …

എറണാകുളം_തൃശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

കൊച്ചി : പ്രളയക്കെടുതിയില്‍ സംസ്ഥാനം ദുരിതാനുഭവിയ്ക്കുകയായിരുന്നു. പ്രളയ ദുരിതം ശമിച്ചുവെന്ന് പറയാം. ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്‌ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്‌ആര്‍ടിസി സര്‍വീസുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് Read More …

തനിക്ക് പറ്റിയ അബദ്ധം കാരണമാണ് താന്‍ ട്രോള്‍ ചെയ്യപ്പെട്ടതെന്ന് മല്ലിക സുകുമാരന്‍

‘എന്റെ വീട്ടിലെ ചെളിവെള്ളത്തില്‍ കൂടെ നടക്കാന്‍ വയ്യായിരുന്നു, അപ്പോഴാണ് അടുത്ത വീട്ടിലെ പ്രൊഫസറിന്റെ ഭാര്യ ഈ ചെമ്ബില്‍ ഇരുന്നു പോകുന്നത് കണ്ടത്. കാര് റോഡില്‍ കിടക്കുന്നത് എനിക്ക് കാണാം. ഏതാണ്ട് ഒരു 75 മീറ്റര്‍ ദൂരമേ ഉള്ളു. മോനു ഒക്കെ സ്ഥലത്തു ഉണ്ട്. ഞാന്‍ കാറില്‍ കേറാന്‍ വേണ്ടി ഈ കുന്തത്തില്‍ കേറി വന്നപ്പോള്‍ യെവനൊ Read More …

രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

കൊച്ചി: ദുരിതാശ്വാസത്തിന് ബോട്ട് വിട്ട് നല്‍കാന്‍ വിസമ്മതിക്കുന്ന ഉടമകളെ അറസ്റ്റ് ചെയ്ത് ബോട്ട് പിടിച്ചെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത ബോട്ട് ഉടമകള്‍ക്ക് സര്‍ക്കാരിന്റെ ജലാശയങ്ങളില്‍ നങ്കൂരമിടുന്നതിനുള്ള Read More …

സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകി; കോടിയേരി

കൊച്ചി: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും നേവിയും രംഗത്തുണ്ട്. അതേസമയം കേരളത്തിലെ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം Read More …

മുല്ലപ്പെരിയാര്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്; കൂടുതല്‍ വെള്ളം തുറന്നുവിടും

കൊച്ചി: മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടുത്ത ഒരു മണിക്കുറിനുള്ളില്‍ 142 അടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഡാമിന്റെ സ്പില്‍വേ തുറന്ന് ഉയര്‍ന്ന തോതില്‍ വെള്ളം വിടുന്നതാണ് ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് 140 അടിയായതോടെ ഇന്നു Read More …

ശക്തമായ മഴ; അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിതിരിച്ചു വിട്ടു

കൊച്ചി: മഴ ശക്തമായ സാഹചര്യത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തിലെ റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിതിരിച്ചു വിട്ടു. കോഴിക്കോട്ടേക്കാണ് വിമാനം വഴിതിരിച്ചു വിട്ടിരിക്കുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്നു ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിരിക്കുകയാണ്. ബുധാനാഴ്ച പുലര്‍ച്ചെയും വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിരുന്നു. ദോഹയില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനവും ദുബായില്‍ Read More …