Category: Cochin
അമ്മയുടെ ഒരൊറ്റ യോഗത്തിലെ പങ്കെടുത്തിട്ടുള്ളൂ, സ്ത്രീകള്‍ക്കായി ഡബ്ലുസിസിയുടെ ആവശ്യമില്ലെന്നും മംമ്ത
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹ മനസാക്ഷി ഒന്നടങ്കം ഞെട്ടിയിരുന്നു. സിനിമയ്ക്ക് പിന്നിലെ സംഭവങ്ങളും പുറത്തുവന്നത് ഇതോടെയാണ്. മറ്റെല്ലാ മേഖലകളിലേയും പോലെ സിനിമയിലെ സ്ത്രീകളും സുരക്ഷിതരല്ലെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടനയെന്ന ആശയം ഉയര്‍ന്നുവന്നതും വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതും. ഇത്തരത്തില്‍ വനിതകള്‍ക്ക് Read More …
‘ജല്ലിക്കെട്ടു’മായി ലിജോ ജോസ് പെല്ലിശേരി
കൊച്ചി: ‘ഈമയൗ’വിനു ശേഷം ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം.’ജല്ലിക്കെട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലിജോ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ചിത്രത്തില്‍ വിനായകന്‍ ടൈറ്റില്‍ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പോത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന. ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന സംഭവമാണ് ലിജോ സിനിമയാക്കുന്നതെന്നറിയുന്നു.’പോത്ത്’ എന്ന് പേരില്‍ ലിജോയുടെ പുതിയ Read More …
നടി അക്രമിക്കപ്പെട്ട കേസ്: കോടതി രേഖകളില്‍ ഇരയുടെ പേര് ‘ഏക്സ്’ എന്നാക്കി
കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ ഇരയുടെ പേരിനു പകരം എക്സ് എന്ന് രേഖപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി അംഗീകാരം നല്‍കി. കേസില്‍ വനിതാ ജഡ്ജി വേണം എന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പേരിനു പകരം എക്സ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹര്‍ജ്ജിയോടൊപ്പം മുദ്രവച്ച കവറില്‍ നല്‍കിയ ഇരയുടെ പേരും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കനമെന്ന് ഹൈക്കോടതി Read More …
കനത്തമഴ: ബുധനാഴ്‌ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൊച്ചി : അതിശക്തമായി മഴ തുടരുന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ബുധനാഴ്ച്ച ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയും Read More …
കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാര്‍ “ജോലി’ ചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച കെഎസ്ആര്‍ഡിസി എംഡിയുടെ ഉത്തരവ് കോടതി ശരിവച്ചു. ക്ലര്‍ക്കുമാരുടെ ഡ്യൂട്ടി എട്ടു മണിക്കൂറാക്കിയ നടപടിയും ശരിവെച്ചു.
കാമ്ബസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: ആള്‍ക്കൂട്ട കൊലപാതകത്തിനെതിരേ നിയമനിര്‍മ്മാണം വേണമെന്ന സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ കാമ്ബസ് രാഷ്ട്രീയ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കാമ്ബസ് രാഷ്ട്രീയത്തിലൂടെ ഇനിയൊരു ജീവന്‍ നഷ്ടമാകരുതെന്ന് വിലയിരുത്തിയ കോടതി അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് വിലയിരുത്തി. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ക്യാമ്ബസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് Read More …
നാളെ സംസ്ഥാനത്ത് എസ്ഡിപിഐ ഹര്‍ത്താല്‍
കൊച്ചി : എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് 17-07-2018 (ചൊവ്വ) രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ Read More …
