Category: Cochin
വരാപ്പുഴ കസ്റ്റഡി മരണം: ആര്‍ടിഎഫിനെതിരെ എങ്ങനെ കൊലക്കുറ്റം ചുമത്തുമെന്ന് ഹൈക്കോടതി
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആര്‍.ടി.എഫിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍ടിഎഫ് കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പരിശോധനയ്ക്ക് വിധേയനാക്കിയ നാല് ആശുപത്രികളില്‍ ആദ്യത്തെ മൂന്ന് ആശുപത്രികളിലും ആഴത്തിലുള്ള മുറിവ് ശരീരത്തില്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചോദ്യം കോടതി ഉന്നയിച്ചത്. Read More …
അനസ് എടത്തൊടിക കേരള ബ്ലാസ്റ്റഴേ്സിലേക്ക് തന്നെ
കൊച്ചി: ജംഷെഡ്പൂര്‍ എഫ്‌സിയുടെ പ്രതിരോധനിരക്കാരനും മലയാളിയുമായ അനസ് എടത്തൊടിക അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട്‌കെട്ടും. അനസ് ബ്ലാസ്റ്റേഴ്സുമായി രണ്ടുവര്‍ഷത്തെ കരാറില്‍ രണ്ടുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. കൂടുതല്‍ മലയാളിതാരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ ഇന്ത്യന്‍ ടീം അംഗംകൂടിയായ അനസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തം ക്യാമ്ബില്‍ എത്തിച്ചത്. നിലവില്‍ കോണ്ടിനെന്റല്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ ടീമിലംഗമാണ് Read More …
വരും ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യത
കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിച്ചാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ Read More …
പരസ്പരം ഒന്നിക്കാന്‍ കഴിയാത്ത കമിതാക്കളെ സഹായിക്കാന്‍ കൊച്ചിയില്‍ നിന്ന് ഒരു സംഘന: നിങ്ങളുടെ പ്രണയത്തിന് ഒരു കൈത്താങ്ങ് ആവശ്യം ഉണ്ടെങ്കില്‍ ഈ നമ്ബറില്‍ വിളിക്കു
കൊച്ചി : ഇനിയൊരു കെവിനും നീനുവും ഉണ്ടാകാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ ഒരു കൂട്ടായ്മയുമായി ഒരു കൂട്ടം യുവ തലമുറ. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി കണ്ണീരണിയരുതെന്നാണ് ‘ഒന്നാകാന്‍ ഒന്നിക്കാം’ എന്ന സന്ദേശത്തോടെ രൂപംകൊണ്ട ‘മിത്രകുല’ത്തിന്റെ പ്രധാന ലക്ഷ്യം. പ്രണയിച്ചതിന്റെ പേരില്‍ ആരും ഒറ്റപ്പെടാനോ കഷ്ടതയനുഭവിക്കാനോ പാടില്ലെന്നതാണ് ഉദ്ദേശം. സെന്ററുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍മേഖലയില്‍ ധാരാളം Read More …
താടി വെച്ചവര്‍ എല്ലാം തീവ്രവാദികള്‍ ആവുമോ? ഉസ്മാന്റെ ഭാര്യ ഫെബിന ചോദിക്കുന്നു
ആലുവ: 12 വര്‍ഷമായി താന്‍ പോലും അറിയാത്ത തീവ്രവാദമാണ് മുഖ്യമന്ത്രി കണ്ടെത്തിയതെന്ന് ആലുവയില്‍ പോലീസ് മര്‍ദനത്തിന് ഇരയായ ഉസ്മാന്റെ ഭാര്യ ഫെബിന. 12 വര്‍ഷമായി തങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നു. ഇന്ന് വരെ ഒരു തീവ്രവാദവും താന്‍ ഉസ്മാനില്‍ കണ്ടിട്ടില്ലെന്നും ഫെബിന പറഞ്ഞു. മുഖ്യമന്ത്രി ഇത് എവിടെ നിന്ന് കണ്ടുപിടിച്ചു എന്ന് തനിക്ക് അറിയാന്‍ പാടില്ല. താടി Read More …
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കരുത്- യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: കേരള കോണ്‍ഗ്രസ് സീറ്റ് കോണ്‍ഗ്രസിന് നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളെ വീണ്ടും മത്സരിപ്പിക്കുന്നത് ശരിയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. കെവിന്‍റെ കൊലപാതകത്തില്‍ ഡി.വൈ.എഫ്.ഐക്ക് ധാര്‍മിക ഉത്തരവാദിത്വം നഷ്ടമായി. പൊലീസിനെ സ്വാധീനിച്ച് കേസ് തേച്ചു മാച്ച് കളയാന്‍ ശ്രമിക്കുന്നത്. അറസ്റ്റിലായ നിയാസും പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവായ മഹേഷും സംഭവം നടക്കുന്നതിന്‍റെ Read More …
കെവിന്റെ കൊലപാതകം: നീനുവിന്റെ അമ്മ മുന്‍കൂര്‍ ജാമ്യം തേടി
കൊച്ചി: കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ അമ്മ രെഹന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ പ്രതിയല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. നീനുവിനെ വിവാഹംകഴിച്ചതാണ് കെവിനെ കൊലപ്പെടുത്താല്‍ കാരണമെന്നാണ് കേസ്. കേസില്‍ രെഹനയുടെ മകനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോയും രെഹനയുടെ ഭര്‍ത്താവ് ചാക്കോയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ് .ചാക്കോ കേസില്‍ അഞ്ചാം Read More …
