മകളുടെ വിവാഹം മുടക്കാന്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു

കൊച്ചി: മകളുടെ വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ അച്ഛനോ അമ്മയോ ആത്മഹത്യ ചെയ്യുന്നത് ചിലപ്പോഴൊക്കെ സംഭവിക്കാറുണ്ട്. എന്നാല്‍ സ്വന്തം മകളുടെ വിവാഹം മുടക്കാന്‍ അച്ഛന്‍ ആത്മഹത്യ ചെയ്യുന്ന സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലാണ് സംഭവം. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയോടൊപ്പം താമസിക്കുന്ന മകളുടെ വിവാഹത്തിന്റെ തലേദിവസമാണ് പിതാവ് തൂങ്ങിമരിച്ചത്. അതും വിവാഹപ്പന്തലില്‍. മുളന്തുരുത്തി കാരിക്കോട് കൂരാപ്പിള്ളി Read More …

ലോകകപ്പ് ട്രോഫി പ്രദര്‍ശനം ഒരു ദിവസം കൂടി നീട്ടി

കൊച്ചി : ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ വിജയികള്‍ക്ക് സമ്മാനിക്കുന്ന ട്രോഫിയുടെ കൊച്ചിയിലെ പര്യടനം തുടരുന്നു. പൊതുജനങ്ങള്‍ക്ക് കാണാനായി ടോഫിയുടെ പ്രദര്‍ശനം ഒരു ദിവസത്തേയ്ക്ക് കൂടി സംഘാടകര്‍ നീട്ടിയിട്ടുണ്ട്. ഇന്ന് ഇടപ്പള്ളി ലുലു മാളിലാണ് ട്രോഫി പ്രദര്‍ശിപ്പിക്കുക. ലുലു മാളിലെ പ്രദര്‍ശനത്തിന് ശേഷം ട്രോഫി കൊല്‍ക്കത്തയിലേയ്ക്ക് കൊണ്ടുപോകും. ഇന്നലെ ഫോര്‍ട്ടുകൊച്ചി വാസ്‌കോ ഡ Read More …

ധനമന്ത്രി തോമസ് ഐസക്കിനും ഓണം ബംബറടിച്ചു; സമ്മാനത്തുക അറിഞ്ഞാല്‍ ഞെട്ടും

കൊച്ചി: ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ അടിച്ചവരുടെ കൂട്ടത്തില്‍ ധനമന്ത്രി തോമസ് ഐസക്കും. നറുക്കെടുപ്പില്‍ ധനമന്ത്രി ടിഎം തോമസ് ഐസക്കിനും സമ്മാനം ലഭിച്ചു. 500 രൂപയാണ് മന്ത്രിക്ക് സമ്മാനമായി ലഭിച്ചത്. തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലേബര്‍ കോണ്‍ട്രാക്ട്‌സ് സഹകരണ സംഘം ഓണക്കോടിയോടൊപ്പം നല്‍കിയ ആര്‍എന്‍ 261142 എന്ന നമ്ബറിലുള്ള ടിക്കറ്റാണ് മന്ത്രിക്ക് ഭാഗ്യം Read More …

കൊച്ചി നഗരത്തിലെ പൊതുമരാമത്ത് റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതയോഗ്യമാക്കാന്‍ നിര്‍ദേശം

കൊച്ചി > ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനോടനുബന്ധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ പൊതുമരാമത്ത് റോഡുകളും സെപ്തംബര്‍ 30 നുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കാന്‍ മന്ത്രി ജി സുധാകരന്‍ കര്‍ശന നിര്‍ദേശം നല്കി. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ഒരുക്കങ്ങള്‍ പൊതുമരാമത്തും രജിസ്‌ട്രേഷനും Read More …

മഹിളാനേതാവിന് അശഌലസന്ദേശം; ബിജെപി നേതാവിന് എതിരെ പരാതി

കൊച്ചി > മഹിളാ മോര്‍ച്ച നേതാവിന് മൊബൈല്‍ ഫോണിലൂടെ അശഌലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച ബിജെപി മധ്യമേഖലാസംഘടനാ സെക്രട്ടറിക്കെതിരെ പരാതി. എബിവിപി മുന്‍ സംസ്ഥാന നേതാവും ആലുവ സ്വദേശിയുമായ യുവനേതാവിനെതിരെയാണ് യുവതിയുടെ ഭര്‍ത്താവ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആര്‍എസ്എസ് നേതാക്കള്‍ക്കും പരാതി നല്‍കിയത്. ബിജെപി മുന്‍ ജില്ലാമേധാവിയുടെ മകനായ മധ്യമേഖലാ സെക്രട്ടറി, വി Read More …

പി.വി. അന്‍വറിന്റെ തീം പാര്‍ക്കിന് അനുമതിയില്ലെന്ന്: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: നിലമ്പുര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച് മലിനീകരണ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചൊവ്വാഴ്ചക്കകം മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണം. ഇതില്‍ വീഴ്ച ഉണ്ടായാല്‍ പാര്‍ക്ക് അടച്ചുപൂട്ടുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണസംഘത്തിന് അതൃപ്തി

കൊച്ചി: നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണസംഘത്തിന് അതൃപ്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ കോടതിയില്‍ അറിയിച്ചതിലാണ് അന്വേഷണസംഘം അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. വസ്തുതകള്‍ കൃത്യമായി അറിക്കാത്തതിനാലാണ് ഹൈക്കോടതി വിമര്‍ശിച്ചതെന്നും സംഘം വിലയിരുത്തി. ഡിജിപി വിവരങ്ങള്‍ അറിയിച്ചത് അന്വേഷണ സംഘത്തോട് ആലോചിക്കാതെയെന്നാണ് ആക്ഷേപം.

കേരളത്തിന്റെ ഭാവി തുലാസില്‍

കൊച്ചി: വിഴിഞ്ഞം കരാറില്‍ സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. സിഎജി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കരാര്‍ സംസ്ഥാനത്തിന് നഷ്ടമാണെന്ന് ബോധ്യമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.     കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാകുമെന്ന് സര്‍ക്കാര്‍ തന്ന വ്യക്തമാക്കണമെന്നും ഹൈക്കോടതി. ഏകപക്ഷീയമായിട്ടാണ് കരാര്‍ ഒപ്പിട്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് 25ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും   വിഴിഞ്ഞം കരാര്‍ സംസ്ഥാന Read More …