സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 440 രൂപയാണ് വിലയില്‍ വര്‍ധനവുണ്ടായത്. 22,000 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മദ്യം വാങ്ങിയാല്‍ സാരി സൗജന്യം ; മദ്യശാലയ്‌ക്കെതിരെ കേസ്

കൊച്ചി: മദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യമായി നല്‍കുമെന്ന് പരസ്യം നല്‍കിയ സംഭവത്തില്‍ മദ്യശാലയ്‌ക്കെതിരെ എക്‌സൈസ് കേസ് എടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജേക്കബ് എബ്രഹാമിനെയാണ് ആലുവ എക്‌സൈസ് റേഞ്ചില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ഈ പരസ്യം നവമാധ്യമങ്ങളില്‍ വൈറലായത്. Read More …

നടിയോട് ദിലീപും കാവ്യയും പ്രതികാരം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിന് പിന്നില്‍ ഇത്രയും നാളായുള്ള ദുരൂഹ സാന്നിധ്യമായിരുന്നു മാഡത്തിന്റേത്. നടിയെ ആക്രമിക്കുന്നതിനിടെ സുനി തന്നെയാണ് ഒരു സ്ത്രീ തന്ന കൊട്ടേഷന്‍ ആണെന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് പോലീസ് പറഞ്ഞത് മാഡം എന്നൊരാള്‍ ഇല്ലെന്നായിരുന്നു. ഒടുവിലിതാ സുനിയുടെ വാക്കുകള്‍ കാവ്യാ മാധവനില്‍ എത്തി നില്‍ക്കുന്നു. കാവ്യയ്ക്ക് ഈ കൊട്ടേഷനില്‍ നൂറ് ശതമാനം പങ്കുണ്ടെന്ന Read More …

മഞ്ജു വാര്യര്‍ ദിലീപിന്റെ വീട്ടിലെത്തി; അമ്മയോട് ഒരക്ഷരം മിണ്ടാതെ മകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതു മുതല്‍ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യയെയും മകള്‍ മീനാക്ഷിയെയും മുന്‍ ഭാര്യ മഞ്ജുവിനെയുമൊക്കെ ബന്ധപ്പെടുത്തി നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ മകള്‍ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയെന്നും അതല്ല മീനാക്ഷിയെ ബന്ധുവിനൊപ്പം ദുബായിലേക്ക് മാറ്റിയെന്നുമൊക്കെയുള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിന്റെ തറവാട്ടില്‍ തന്നെയുള്ള മീനാക്ഷിയെ കാണാന്‍ മഞ്ജു Read More …

ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാനായി വൈദിക വിദ്യാര്‍ത്ഥികളും

ആലുവ: ഹജ്ജ് യാത്രക്കാരെ സഹായിക്കാനായി എത്തിയത് വൈദിക വിദ്യാര്‍ത്ഥികള്‍. ആലുവ റെയില്‍വേ സ്റ്റേഷനിലെ സേവന കേന്ദ്രത്തിലാണ് ഏഴ് വൈദിക വിദ്യാര്‍ത്ഥികള്‍ സേവനത്തിനെത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിനുകളില്‍ എത്തുന്ന ഹജ്ജ് യാത്രികരെ സഹായിക്കാനാണ് സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷനില്‍ ട്രെയിനിറങ്ങുമ്‌ബോള്‍ മുതല്‍ ഹജ്ജ് യാത്രക്കാര്‍ക്ക് സേവനം ചെയ്യാന്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ ഉള്ളത്. ആലുവ Read More …

കെ.കെ.ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി

കൊച്ചി: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഇന്ന് നീക്കം ചെയ്തത്. കേസില്‍ മന്ത്രി കക്ഷിയല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വ്യക്തിയുടെ അസാന്നിധ്യത്തില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ Read More …

പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഖമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി: പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഖവും അമര്‍ഷവും ഉണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. വനിതാ കമ്മീഷന്‍ മുന്‍പാകെയാണ് നടി ഇക്കാര്യം പറഞ്ഞത്. പ്രസ്താവന തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു എന്നും, ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചതേയില്ലെന്നും നടി വ്യക്തമാക്കി.

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

എറണാകുളം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ജൂലായ് 24നാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് ആഗസ്റ്റ് 11നാണ് പുതിയ അഭിഭാഷകന്റെ കീഴില്‍ Read More …