വനിതാ സംഘടന രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ ; നടി ലക്ഷ്മി പ്രിയ

കൊച്ചി: വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ രംഗത്ത്. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ല. 20ഓളം പേര്‍മാത്രമേ സംഘടനയില്‍ ഉള്ളൂവെന്നും അധികം ആളുകളും ഇതിന് പുറത്താണെന്നും ലക്ഷ്മിപ്രിയ ചൂണ്ടിക്കാട്ടി. ഈ സംഘടനയുടെ ഉദ്ദേശം എന്താണെന്ന് Read More …

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരല്ലെന്ന് പോലീസ്

കൊച്ചി:  നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി പോലീസ്. നടി മഞ്ജു വാരിയരെ അല്ല ദിലീപ് ആദ്യം വിവാഹം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യ എന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.   ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. Read More …

അഭിഭാഷകര്‍ മാധ്യമ ബഹിഷ്‌കരണത്തില്‍ നിന്നു പിന്നോട്ട്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്ന നിലപാടില്‍ നിന്ന് ഹൈക്കോടതിയിലെ അഭിഭാഷകര്‍ പിന്നോട്ട്. എന്നാല്‍ തലസ്ഥാനത്തെ കോടതികളില്‍ ഇപ്പോഴും അഭിഭാഷകരുടെ മാധ്യമ വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വകാര്യ ആവശ്യത്തിന് കോടതി വളപ്പില്‍ നിന്ന് മുദ്രപ്പത്രം വാങ്ങാനെത്തിയ മാധ്യമ പ്രവര്‍ത്തകനെപ്പോലും തിരിച്ചറിഞ്ഞ അഭിഭാഷകര്‍ ഇറക്കിവിട്ടു. ഹൈക്കോടതിയിലെ പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന Read More …

നടിയെ ആക്രമിച്ച കേസ്: മധുവാര്യരെ ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യരെ പൊലീസ് ചോദ്യം ചെയ്യുന്നു. മഞ്ജുവാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനിടയായ സാഹചര്യത്തെ സംബന്ധിച്ച്  പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതില്‍ അക്രമിക്കപ്പെട്ട നടിയുടെ പങ്ക് എന്നിവ സംബന്ധിച്ച് കാര്യങ്ങളില്‍ മധുവാര്യരുടെ മൊഴിയെടുക്കും. മധുവാര്യര്‍ക്ക് പുറമേ ദിലീപിന്റെ മൂന്ന് ബന്ധുക്കളെയും ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നുണ്ടെന്നാണ് Read More …

നടി ആക്രമിക്കപ്പെട്ട കേസ്: എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനില്‍ കുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അങ്കമാലി കോടതിയിലാണ് സുനി അടക്കമുള്ള കേസിലെ മൂന്ന് പ്രതികളെ ഹാജരാക്കിയത്. കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, സുനില്‍ കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ഹര്‍ജി പ്രതിഭാഗം Read More …

ആതിരയെന്ന ആഇശയെ ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു, മതാചാരങ്ങള്‍ പിന്തുടരാനുള്ള സൗകര്യം വീട്ടിലൊരുക്കാമെന്ന് അച്ഛനും അമ്മയും ഉറപ്പുനല്‍കി, ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശം

കൊച്ചി: മതംമാറിയ കാസര്‍കോട് പാലക്കുന്ന് കരിപ്പോടിയിലെ ആതിരയെന്ന ആഇശയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ എം ഷഫീഖ്, അനു ശിവരാമന്‍ എന്നിവര്‍ ആഇശയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിട്ടത്. കൂട്ടുകാരിയായ കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരിയിലെ അനീസയ്‌ക്കൊപ്പം പോകാനാണ് ആതിര താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ അനീസയ്‌ക്കൊപ്പം പോയാല്‍ അനീസയുടെ Read More …

നടിക്കെതിരായ ആക്രമണം: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുക്കുന്നു

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുക്കല്‍ തുടരുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴിയെടുക്കുന്നത്.  ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നുണ്ട്. ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്തിയത്. മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ എന്ന ചിത്രമൊരുക്കുന്നത്  Read More …

ജീന്‍ പോളിനെതിരെയുള്ള കേസ്: നടിയുടെ ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി

കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പേര്‍ക്കെതിരെ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നുമായിരുന്നു നടിയുടെ ആരോപണം. എന്നാല്‍ പരാതി വ്യാജമാണെന്നും Read More …