ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ഇന്ന് ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് പോലീസ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂര്‍ നീണ്ടു നിന്നു. അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ എന്ന് ഇടവേള ബാബു വ്യക്തമാക്കി. റിഹേഴ്‌സല്‍ സമയത്തെ കാര്യങ്ങള്‍ ചോദിച്ചു. Read More …

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്കു മാറ്റി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്.   കേസിന്റെ  നടപടികളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് കോടതി നടപടികള്‍ രഹസ്യമാക്കിയിരുന്നു. സുനിയ്ക്കുവേണ്ടി അഭിഭാഷകന്‍ ബി.എ. ആളൂരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

എം.വിന്‍സന്റ് എംഎല്‍എ രാജിവയ്ക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

കൊച്ചി: സ്ത്രീ പീഢനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍. എംഎല്‍എയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിത അംഗം രാജി ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഢിപ്പിക്കുന്നുവെന്ന വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരുന്നത്. ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി എംഎല്‍എയ്‌ക്കെതിരായ Read More …

ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി:എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഉഴവൂര്‍ വിജയനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു . എ കെ ശശീന്ദ്രന്‍ എംഎല്‍എ, ടി പി പിതാംബരന്‍ മാസ്റ്റര്‍ എന്നിവരടക്കമുള്ള എന്‍ സി പി നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

പള്‍സര്‍ സുനിക്കുവേണ്ടി കത്തെഴുതിയത് വിപിന്‍ലാല്‍; ദുരൂഹതയില്ലെന്ന് ജിന്‍സണ്‍

കൊച്ചി: പള്‍സര്‍ സുനി ജയിലില്‍നിന്നു ദിലീപിനയച്ച കത്തെഴുതിയത് വിപിന്‍ലാല്‍ ആണെന്ന് സഹതടവുകാരനായിരുന്ന ജിന്‍സണ്‍. കത്തു പുറത്തേക്കു കടത്തിയതിന്റെയും മൊബൈല്‍ ഫോണ്‍ ജയിലിനുള്ളിലേക്കു കടത്തിയതിന്റെയും വിശദാംശങ്ങള്‍ ജിന്‍സണ്‍ വെളിപ്പെടുത്തി. ജയില്‍ ഓഫിസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാന്‍ നല്‍കിയതെന്ന് ജിന്‍സണ്‍ പറയുന്നു. എന്നാല്‍ എഴുതിയശേഷം ജയില്‍ അധികൃതര്‍ അറിയാതെ പുറത്തേക്കു കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിന്‍ലാല്‍ മരട് Read More …

മുഖം നോക്കാതെ നടപടി എടുക്കുമെന്ന് കുമ്മനം

കൊച്ചി: മെഡിക്കല്‍ കോളെജ് അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദേഹം വ്യക്തമാക്കി. കുമ്മനത്തിന്റെ പ്രസ്താവന പൂര്‍ണ്ണരൂപം മെഡിക്കല്‍ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുളളതാണ്.അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് ബിജെപി. Read More …

ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ്പി

കൊച്ചി: കൊച്ചിയില്‍ വെച്ച് മലയാളത്തിലെ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ്. തെളിവുകള്‍ ജാമ്യം തടയാന്‍ മാത്രം ശക്തമെന്നും റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് Read More …

നടിയുടെ നഗ്‌നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു, പുറത്തായാല്‍ താന്‍ കുടുങ്ങില്ലേയെന്ന് സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിസഹകരണം തുടരുന്ന ദിലീപിനെ ചോദ്യങ്ങളില്‍ കുടുക്കി പൊലീസ്. സുനിയോട് നടിയുടെ നഗ്‌നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്‌തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ല എന്നായിരുന്നു നിലപാട്. നടിയുമായി ഉറ്റബന്ധത്തിലാണെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ Read More …