പുതുവൈപ്പിനില്‍ സമരക്കാര്‍ ശ്രമിച്ചത് സര്‍ക്കാറിനെ മോശമാക്കാനെന്ന് ഡിസിപി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനും പ്രതിസന്ധിയുണ്ടാക്കാനുമാണ് പുതുവൈപ്പിനില്‍ സമരക്കാര്‍ ശ്രമിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്ര. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നല്‍കിയ വിശദീകരണത്തിലാണ് യുവ ഐപിഎസുകാരന്റെ ഈ മറുപടി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ തടസപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് ഉണ്ടായത്. ഐഒസി ടെര്‍മിനലിനു സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതിക്കുള്ളിലേക്കു മാര്‍ച്ച് നടത്താനും സമരക്കാര്‍ തീരുമാനിച്ചിരുന്നതായി സംശയിക്കുന്നുവെന്നും Read More …

ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി : നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റ് നടന്നതെന്നും ജാമ്യം നിഷേധിക്കാന്‍ ഇത് മതിയായ കാരണമല്ലെന്ന വാദവും ഉന്നയിക്കും. കേസ് ഡയറി വിളിച്ചുവരുത്തി Read More …

മഞ്ജുവിനെ കുറിച്ചും, ആക്രമിക്കപ്പെട്ട നടിയെ കുറിച്ചും കാവ്യ പറഞ്ഞത്.

കൊച്ചി: ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവനും ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നു. ഇപ്പോള്‍ പരസ്പരം ശത്രുതയിലായിരിക്കുന്ന നടിമാര്‍ തമ്മില്‍ അന്നുണ്ടായിരുന്ന സൗഹൃദം വ്യക്തമാക്കുന്നതാണ് പഴയ അഭിമുഖം. മൂവരും പരസ്പരം പരിചയപ്പെട്ടതും സൗഹൃദത്തിലായതും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. താന്‍ ബാലനടി ആയിരുന്നപ്പോഴാണ് മഞ്ജു കലാതിലകമായതെന്ന് Read More …

പള്‍സര്‍ സുനി മുന്പും ‘ക്വട്ടേഷന്‍ മാനഭംഗം’ നടത്തി

കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ രണ്ടു വര്‍ഷം മുന്പും ക്വട്ടേഷന്‍ മാനഭംഗത്തിന് ശ്രമിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കിളിരൂര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ നിര്‍മാതാവിനു വേണ്ടിയായിരുന്നു അന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ഈ നിര്‍മാതാവിനെ പൊലീസ് ഉടനെ ചോദ്യം ചെയ്യും. അന്നു സുനില്‍ ഉപദ്രവിച്ച നടി അന്വേഷണത്തോടു സഹകരിക്കാന്‍ Read More …

ദിലീപിന്റെ കുറ്റം തെളിയിക്കാന്‍ പോലീസിനെയും കോടതിയെയും അനുവദിക്കുക: സക്കറിയ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെയുള്ള മാധ്യമവിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്ന് എഴുത്തുകാരന്‍ സക്കറിയ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ‘ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരുവനാണ് ഞാന്‍ അനേക ലക്ഷം മലയാളികളെപ്പോലെ. പക്ഷേ എന്നെ അലട്ടുന്ന ഒരു വസ്തുത പങ്കുവെക്കാനാണ് ഈ കുറിപ്പെഴുതുന്നത്’ എന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. Read More …

നഴ്‌സുമാര്‍ സമരം നിര്‍ത്തി ജോലിയ്ക്കു കയറണമെന്ന് ആരോഗ്യമന്ത്രി

കൊച്ചി: വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ച് ജോലിയ്ക്കു കയറണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വേതന വ്യവസ്ഥകളെപ്പറ്റി അതിനുശേഷം ചര്‍ച്ച ചെയ്യാം. എസ്മ പ്രയോഗിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അനധികൃത സ്വത്തിടപാടില്‍ അന്വേഷണം കൂടുതല്‍ ചലച്ചിത്ര താരങ്ങളിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദീലീപിന്റെ സ്വത്തിടപാടുകള്‍ സംബന്ധിച്ച അന്വേഷണം മലയാള സിനിമയിലെ അനധികൃത സാമ്ബത്തിക ഇടപാടുകളിലേക്ക്. മലയാള ചലച്ചിത്ര താരങ്ങളുടെ സ്വത്ത് വിവരങ്ങളും വിദേശ സാമ്ബത്തിക ഇടപാടുകളും കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധിച്ചു വരികയാണ്. മൂന്നു വര്‍ഷം മുന്‍പ് തന്നെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു. Read More …

സാക്ഷികള്‍ ഉണ്ടെങ്കില്‍ എന്തിനാണ് മാപ്പുസാക്ഷികള്‍

അങ്കമാലി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിനെതിരെ സാക്ഷികള്‍ ഉണ്ടെങ്കില്‍ എന്തിനാണ് മാപ്പുസാക്ഷികളെന്നു ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍. ദിലീപിനെതിരെ കേസില്‍ ശക്തമായ സാക്ഷികളില്ലാത്തതുകൊണ്ടാണ് പോലീസ് മാപ്പുസാക്ഷികളെ തേടുന്നത്. കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി കൊടുക്കേണ്ടത് 11ാം പ്രതിയുടെ ചുമതലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിനെതിരെ തെളിവുകളിലാതെയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നും Read More …