കുറ്റം തെളിയുന്നത് വരെ തള്ളിപ്പറയില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുറ്റം തെളിയുന്നത് വരെ തള്ളിപ്പറയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ദിലീപ് ആരോപണവിധേയന്‍ മാത്രം. പ്രതിചേര്‍ത്താല്‍ കുറ്റവാളിയാകില്ല. കോടതി വിധിവരെ കാത്തിരിക്കാം. അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും അദ്ദേഹത്തെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് പറഞ്ഞു. 2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് Read More …

നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ല

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പള്‍സര്‍ പ്രതീഷിന് നല്‍കിയെന്നാണ് നിഗമനം. അഭിഭാഷകന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.

‘അമ്മ’ കൈവിട്ടിട്ടും ദിലീപിനെ കൈവിടാതെ താരങ്ങള്‍, നിരപരാധിത്വം തെളിയിക്കുമെന്ന

കൊച്ചി: മാധ്യമങ്ങള്‍ കൊടും ക്രിമിനലായി ചിത്രീകരിച്ചിട്ടും യുവതാരങ്ങള്‍ പരസ്യമായി രംഗത്ത് വന്നിട്ടും ‘അമ്മ’ തന്നെ പുറത്താക്കിയിട്ടും ദിലീപിനെ തള്ളാതെ താരപ്പട. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അഴിക്കുള്ളിലായതില്‍ വിഷമിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന സിനിമാ പ്രവര്‍ത്തകരും. സഹപ്രവര്‍ത്തകയെ ക്വട്ടേഷന്‍ നല്‍കി സാമൂഹ്യപ്രശ്‌നങ്ങളിലും, നടി ആക്രമിക്കപ്പെട്ടപ്പോഴും സോഷ്യല്‍മീഡിയകളിലൂടെ പ്രതികരണം നടത്തിയ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ദിലീപിനെ അറസ്റ്റ് ചെയ്തിട്ടും Read More …

കുരുക്ക് മുറുകും, ദിലീപ് രണ്ടാം പ്രതിയാകും

കൊച്ചി: നടിയെ ആക്രമിച്ചതിന് അറസ്റ്റിലായ നടന്‍ ദിലീപിനെ കേസിലെ രണ്ടാം പ്രതിയാക്കും. ഇപ്പോള്‍ പതിനൊന്നാം പ്രതിസ്ഥാനത്തുള്ള ദിലീപിനെ കുറ്റപത്രം സമര്‍പ്പിക്കുമ്‌ബോള്‍ രണ്ടാം പ്രതിയാക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലുള്ള പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്റെ അഡ്വാന്‍സ് എന്ന രീതിയില്‍ പള്‍സര്‍ സുനിക്ക് ആദ്യം രണ്ടു Read More …

വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ല

കൊച്ചി: പരസ്യ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് മുന്നണിയുടെ രീതിയല്ലെന്നും സിപിഐ ആത്മപരിശോധന നടത്തേണ്ടതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വിവാദങ്ങള്‍ മുന്നണി ബന്ധത്തെ മോശമായി മാത്രമേ ബാധിക്കുകയുള്ളു. ഇതിനെതിരെ സിപിഎം പ്രതികരിക്കാത്തത് ഇടത് ഐക്യം മുന്‍നിറുത്തി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാര്‍ ഭൂമി പ്രശ്‌നത്തില്‍ പ്രാദേശിക നേതാക്കള്‍ പോലും സിപിഐക്ക് എതിരെ ആയത് Read More …

വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്നു

വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡുകളും കവര്‍ന്നു. കാസര്‍കോട്ടെ കിന്‍ഫ്ര വസ്ത്ര നിര്‍മ്മാണ ഫാക്ടറി ഉടമയും മധൂര്‍ സ്വദേശിയുമായ കെ. സതീഷ് (47) ആണ് അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സതീഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കിന്‍ഫ്രയിലേക്ക് തമിഴ്‌നാട്ടിലെ Read More …

പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ നിസ്സഹകരിക്കുന്നു; ഒരാള്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്ന മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്ന് സൂചന. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ കാക്കനാട് ജയിലില്‍ വെച്ച് തന്നെയാണ് സുനിയുടെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. കാക്കനാട് ജയിലില്‍ വെച്ച് താന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ചതായി പള്‍സര്‍ സുനി സമ്മതിച്ചു. പണത്തിനായിട്ടാണ് ഫോണ്‍ വിളിച്ചതെന്ന് Read More …

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 21,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.