യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ മുന്ന് പേര്‍ കസ്റ്റഡിയില്‍; ഒളിവില്‍ പോയ പ്രതി മാര്‍ട്ടിന്‍ ജോസഫിനായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: കൊച്ചിയില്‍ കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുന്ന് പേര്‍ കസ്റ്റഡിയില്‍. കേസിലെ മുഖ്യപ്രതി മാര്‍ട്ടിന് സഹായം ചെയ്തു നല്‍കിയ സുഹൃത്തുക്കളാണ് പിടിയിലായത്. ഇതിനിടെയാണ് മാര്‍ട്ടിന്റെ ബന്ധുകളെ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശ്ശൂരില്‍ എത്തിച്ചത് ഇവരാണെന്നാണ് വിവരം. ഇവര്‍ Read More …

ഫ്ലാറ്റില്‍ അടച്ചിട്ട് മൂത്രം കുടിപ്പിച്ചു, കണ്ണില്‍ മുളക് വെള്ളം ഒഴിച്ചു: കൊച്ചിയില്‍ യുവതിയ്ക്ക് നേരെ കാമുകന്റെ ക്രൂരത

കൊച്ചി: ഇരുപത്തേഴുകാരിയെ കാമുകന്‍ ദിവസങ്ങളോളം തടഞ്ഞുവച്ച്‌ ക്രൂരപീഡനത്തിന് ഇരയാക്കി. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. ദേഹമാസകലം പരിക്കേറ്റ യുവതി രക്ഷപ്പെട്ടത് കാമുകന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ തക്കത്തിന്. യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. യുവതി എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് മാര്‍ട്ടിന്‍ ജോസഫിനെ Read More …

സ്വര്‍ണ്ണവിലയില്‍ കുറവ്: ഇന്നത്തെ വില വിവരം അറിയാം

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 10 രൂപയും കുറഞ്ഞു. 4,580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഇന്നലെ 35,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ആഗോള വിപണിയിലും സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടായി. ഡോളര്‍ കരുത്താര്‍ജിച്ചതോടെയാണ് സ്വര്‍ണ്ണ Read More …

കൊടകരകേസില്‍ 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ഇ.ഡിയോട് ഹൈക്കോടതി

കൊടകര കുഴല്‍പ്പണ കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ 10 ദിവസത്തിനകം മറുപടി നല്‍കാന്‍ ഇ.ഡിക്ക് ഹൈക്കോടതി നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയര്‍ന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ഹരജി നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് Read More …

കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന് 92 രൂപ കടന്നു, 92 രൂപ 4 പൈസയായി. പെട്രോള്‍ 96 രൂപ 47 പൈസ. കൊച്ചിയില്‍ പെട്രോള്‍ വില 94.86 രൂപയായി. ഡീസലിന് 90.27 രൂപയുമായി. ഈ വര്‍ഷം മാത്രം പെട്രോള്‍ -ഡീസല്‍ Read More …

അഭിഭാഷകരേയും ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണം; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് അഭിഭാഷകരേയും അവരുടെ ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. നിലവില്‍ ഹൈക്കോടതിയുടെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് ഫലപ്രദമല്ലെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടിക പുതുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനകം നടപടികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് Read More …

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം; അന്വേഷണം ആവശ്യപ്പെട്ട് പരാതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിതരണ ആരോപണം. കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ട് കൃത്യമായി താഴേത്തട്ടിലേക്ക് എത്തിയില്ലെന്നാണ് പരാതി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനുമെതിരെയാണ് പരാതി. ഫണ്ട് വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച്‌ ബിജെപി കേന്ദ്രനേതൃത്വത്തിന് കൃഷ്ണദാസ് വിഭാഗം കത്തയച്ചു.ഗ്രൂപ്പ് നോക്കി തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം ചെയ്‌തെന്നും Read More …

ലക്ഷദ്വീപ് കലക്ടറുടെ ദാര്‍ഷ്ട്യം വിലപോവില്ല: തോമസ് ഐസക്

കൊച്ചി : ലക്ഷദ്വീപ് നിവാസികളെ ദ്രോഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റരര്‍ക്കും ഇയാളെ ന്യായീകരിക്കുന്ന കലക്ടര്‍ക്കുമതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. ഒന്നിനും വഴങ്ങില്ലെന്ന ലക്ഷദ്വീപ് കലക്ടറുടെ ദാര്‍ഷ്ട്യവും പ്രതിഷേധക്കാര്‍ സാമൂഹ്യവിരുദ്ധരാണെന്ന നയവും വിലപോവില്ലെന്ന് അദ്ദേഹത്തെ പഠിപ്പിക്കേണ്ടതുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. നൂറ്റാണ്ടുകളായി ദ്വീപുകാര്‍ക്കുള്ള അവകാശം ഇല്ലാതാക്കാന്‍ ഈ വരത്തന്‍മാര്‍ ആരാണെന്നും തോമസ് ഐസക് ചോദിച്ചു. ഫേസ്ബുക്ക്‌പോസ്റ്റ് വഴിയായിരുന്നു Read More …