ശമ്ബളത്തിന് ആനുപാതികമായി പി.എഫ് പെന്‍ഷന്‍ ആറു മാസത്തിനകം നല്‍കണം; ഹൈക്കോടതി

കൊച്ചി: മുന്‍ ഉത്തരവ് പ്രകാരം ശമ്ബളത്തിന് ആനുപാതികമായി ആറുമാസത്തിനകം പി.എഫ്. പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. 2018 ഒക്ടോബര്‍ 12-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പെന്‍ഷന്‍ സ്‌കീം നടപ്പാക്കാനാണ് ജസ്റ്റിസ് എ.എം. ഷെഫീഖും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദ്ദേശം. സുപ്രീംകോടതിയില്‍ ഇ.പി.എഫും കേന്ദ്ര തൊഴില്‍മന്ത്രാലയവും നല്‍കിയിരിക്കുന്ന ഹര്‍ജികളുടെ തീര്‍പ്പിനു വിധേയമായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കി. Read More …

സ്വര്‍ണവില മുന്നോട്ടു തന്നെ ;നാലു ദിവസംകൊണ്ട് കൂടിയത് 720 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ നാലു ദിവസം കൊണ്ട് കൂടിയത് 720 രൂപയാണ്. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന്‍ വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 1,940 Read More …

നടിയെ ആക്രമിച്ച കേസ്; വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികള്‍ പാടില്ല. ഹൈക്കോടതി അന്ന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. Read More …

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന പി.​സി. ജോ​ര്‍​ജി​ന്‍റെ ഹ​ര്‍​ജി കോ​ട​തി ത​ള്ളി

കൊ​ച്ചി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ച്‌ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് Read More …

സാമ്ബത്തിക സംവരണം: സ്റ്റേ ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി, സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക സംവരണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. പത്ത് ശതമാനം സംവരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തീകമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് Read More …

സ്വര്‍ണ വില വര്‍ധിച്ചു, പവന് 38000 കടന്നു

കൊച്ചി: സ്വര്‍ണ വില പവന് 38000 കടന്നു. 280 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 38,800. ഗ്രാമിന് 4760 രൂപ. ഇന്നലെ പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ ആഗോള സമ്ബദ്വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37280 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ Read More …

മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും വെള്ളപൂശാന്‍ ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കുറിച്ചും ഒന്നും ചര്‍ച്ച ചെയ്തില്ലെന്നത് പാര്‍ട്ടിയുടെ ജീര്‍ണത എല്ലാ തലത്തിലുമെത്തിയെന്നതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും വെള്ള പൂശാന്‍ ശ്രമം നടക്കുകയാണെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയില്‍ ആയത് പിന്നില്‍ സിപിഐഎം- Read More …

ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ചു; ഇ ഡി യും കസ്റ്റംസും ഒരുമിച്ച്‌ ചോദ്യം ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി എന്‍ഫോഴ്സ്മെന്റ് സംഘം കൊച്ചിയിലെ ഓഫീസിലെത്തി. വൈകാതെ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം. മുന്‍പ് ഹൈക്കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയ വിവരം അറിഞ്ഞ് നിമിഷങ്ങള്‍ക്കകം അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയിലെത്തി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ കസ്റ്റംസ് Read More …