ഈരാറ്റുപേട്ടയിലും പത്തനംതിട്ടയിലും പ്രാര്‍ഥന; 33 പേര്‍ അറസ്റ്റില്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ നമസ്കാരത്തിന് ഒത്തുകൂടിയവരെ അറസ്റ്റ് ചെയ്തു. 23 പേരാണ് അറസ്റ്റിലായത്. ഇവിടെ ഒരു സ്കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂളിന്റെ മാനേജര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പത്തനംതിട്ടയിലും ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മതപ്രാര്‍ഥന സംഘടിപ്പിച്ചതിന് പത്തുപേര്‍ അറസ്റ്റിലായി. കുലശേഖരമംഗലത്താണ് സംഭവം. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ആരോ​ഗ്യ പ്രവര്‍ത്തകരോട് മോശം പെരുമാറ്റം ; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി : ലോക്ക് ഡൗണ്‍ ലംഘിച്ച്‌ വഴിയില്‍ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ ആള്‍ അറസ്റ്റില്‍ . നെടുമ്ബാശേരി പിരാരൂര്‍ സ്വദേശി സോജനാണ് പോലീസിന്റെ പിടിയിലായത് . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പൊലീസിന്റെ ഡ്രോണ്‍ നിരീക്ഷണത്തില്‍ പല പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ആളുകള്‍ കൂട്ടം Read More …

രേഖകളില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഐ.പി.സി വകുപ്പുകള്‍ പ്രകാരം നടപടിക്കുയെടുക്കും

കോഴിക്കോട്: ജില്ലയില്‍ ലോക്ക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച്‌ ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 269 പ്രകാരം കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയ്ക്കുള്ളില്‍ ചരക്കുകള്‍ക്കും സേവനത്തിനുമായി നീങ്ങുന്ന വാഹനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നല്‍കുന്ന പാസ് Read More …

അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ ട്രെയിനുണ്ടെന്ന് പ്രചാരണം; ഒരാള്‍ കൂടി അറസ്റ്റില്‍

മലപ്പുറം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം എടവണ്ണയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് ഷെരീഫാണ് അറസ്റ്റിലായത്. വ്യാജപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് എടവണ്ണക്കാട് മണ്ഡലം മുന്‍ സെക്രട്ടറി അലീഷ് സാക്കിറിനെ അറസ്റ്റ് ചെയ്തിരുന്നു. Read More …

യുവാവും യുവതിയും കൊക്കയില്‍ ചാടി ജീവനൊടുക്കി; ഷാള്‍ ഉപയോഗിച്ച്‌ ദേഹങ്ങള്‍ കൂട്ടിക്കെട്ടിയ നിലയില്‍

തൊടുപുഴ: ചെപ്പുകുളം ഇരുകല്ലിന്‍മുടി മലയില്‍നിന്ന് കൊക്കയിലേക്ക്‌ ചാടി യുവാവും യുവതിയും ജീവനൊടുക്കി. ഇരുവരുടെയും മൃതദേഹം 300 അടി താഴ്ചയില്‍നിന്ന് കണ്ടെടുത്തു. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് (18), മുളപ്പുറം കൂനംമാനയില്‍ മെറിന്‍ (18) എന്നിവരാണ് മരിച്ചത്. അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥിയും, മെറിന്‍ ആന്ധ്രയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുമാണ്. ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. ഒരാഴ്ച മുമ്ബ് വീട്ടിലെത്തിയ മെറിനെ Read More …

വധശിക്ഷക്ക് മുന്‍പ് പൊട്ടിക്കരഞ്ഞ് പ്രതികള്‍ : അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക് , മരണം ഉറപ്പാക്കാന്‍ കൊലക്കയറില്‍ കിടന്നത് അരമണിക്കൂര്‍

ന്യൂഡല്‍ഹി: തൂക്കിലേറ്റുന്നതിനു മുമ്ബുള്ള സമയങ്ങളില്‍ പ്രത്യേകം സെല്ലുകളിലായിരുന്നു നാലു കുറ്റവാളികളെയും പാര്‍പിച്ചിരുന്നത്. നാലുപേരും ഭക്ഷണം കഴിക്കാന്‍ പോലും താതപര്യം കാണിച്ചില്ല എന്നാണ് ജയിലിനുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നാലുപേരും രാത്രി മുഴുവന്‍ സമയവും ഉറങ്ങിയില്ല. അവസാന ആഗ്രഹം പോലും നാലുപേരും അറിയിച്ചില്ലെന്നും തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.3.30നാണ് നാല് പേരെയും എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് തൂക്കുകയറിലേക്ക് പോകുന്നതിനുള്ള Read More …

ഉ​ന്നാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ മ​ര​ണം: സെ​ന്‍​ഗാ​റി​ന് പ​ത്ത് വ​ര്‍​ഷം ത​ട​വ്

ന്യൂ​ഡ​ല്‍​ഹി: ഉ​ന്നാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ ക​സ്റ്റ​ഡി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ന്‍​ഗാ​റി​ന് പ​ത്ത് വ​ര്‍​ഷം ത​ട​വ്. സെ​ന്‍​ഗാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഉ​ള്‍​പ്പെ​ടെ കേ​സി​ലെ ആ​റ് പ്ര​തി​ക​ള്‍​ക്കും ഡ​ല്‍​ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി പ​ത്ത് വ​ര്‍​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. സെ​ന്‍​ഗാ​റും സ​ഹോ​ദ​ര​നും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും Read More …

ഉന്നാവില്‍ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നു. ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. ഹോളി ആഘോഷത്തിന്റെ ഭാഗമായുള്ള ഗാനമേള നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ സമീപത്തെ വയലില്‍ നിന്നാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ലാലാ ലാജ്പത് Read More …