അനധികൃതമായി മദ്യവില്‍പന; സ്ത്രീക്കെതിരെ എക്‌സൈസ് കേസെടുത്തു

ചാരുംമൂട്: അനധികൃതമായി മദ്യവില്‍പന നടത്തിയ സ്ത്രീക്കെതിരെ കേസെടുത്ത് എക്‌സൈസ്. വളളികുന്നം താളിരാടി ബിനീഷ് ഭവനത്തില്‍ ശോഭനക്കെതിരെയാണ് നൂറനാട് എക്‌സൈസ് കേസ് എടുത്തത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ വളളികുന്നം പളളിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. മദ്യം ചെറിയ കുപ്പികളിലാക്കി 100 രൂപയ്ക്കാണ് വിറ്റിരുന്നത്. വീട്ടിലിരുന്ന് Read More …

കൈകള്‍ കെട്ടിയ ശേഷം വയോധികയെ ചുറ്റികകൊണ്ട് അടിച്ച്‌ വീഴ്ത്തി; ആഭരണം കവര്‍ന്നു

വടക്കാഞ്ചേരി: വയോധികയെ തലയ്ക്കടിച്ച്‌ വീഴ്ത്തി ആഭരണം കവര്‍ന്നതായി പരാതി. കരിമ്ബത്ത് സുശീല ബാലനാ (70)ണ് ആക്രമണത്തിന് ഇരയായത്. അടിയേറ്റ് സാരമായി പരിക്കേറ്റ ഇവരെ വട്ടായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയായിരുന്നു കവര്‍ച്ച. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിവാഹത്തില്‍ പങ്കെടുത്തശേഷം തിരൂരില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന തന്നെ ഒരു സ്ത്രീയാത്രക്കാരിയുമായി വന്ന Read More …

കാസര്‍ഗോഡില്‍ വന്‍ സ്വര്‍ണവേട്ട; 6.20 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കാസര്‍കോഡ്: കാസര്‍ഗോഡില്‍ വന്‍ സ്വര്‍ണവേട്ട. പതിനഞ്ചരക്കിലോ തൂക്കം വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് സ്വര്‍ണം പിടികൂടിയത്. ഹ്യുണ്ടായ് ക്രെറ്റ കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്തുകയായിരുന്നു സ്വര്‍ണം. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത്രയും Read More …

ബധിരയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതികള്‍ക്ക് മരണം വരെ തടവ് ശിക്ഷ

ചെന്നൈ: ബധിരയായ ഏഴാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചുപ്രതികളെ മരണം വരെ ജയിലിലടക്കാന്‍ വിചാരണകോടതിയുടെ ഉത്തരവ്. മാത്രമല്ല മറ്റ് ഒമ്ബതു പ്രതികള്‍ക്കു അഞ്ചുവര്‍ഷം കഠിന തടവും വിധിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ജീവനക്കാരാണിവര്‍. ചെന്നൈ അയനാവരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ലാറ്റില്‍ കഴിയുന്ന പെണ്‍കൂട്ടി ക്രൂരതയ്ക്കിരയായ വിവരം 2018 ജൂലൈ 17നാണ് പുറം ലോകം അറിഞ്ഞത്. മാതാപിതാക്കള്‍ Read More …

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് കഴുത്തറുത്തു മരിച്ചു.

മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് കഴുത്തറുത്തു മരിച്ചു. പട്ടിയില്‍ പറമ്പ് കൃഷ്ണയും ഭാര്യ അമ്മിണിയും ആണ് മരിച്ചത്. അമ്മിണി വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ വീടിന്റെ പുറകില്‍ കഴുത്ത് അറുത്ത ആത്മഹത്യ ചെയ്തത് കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. മലപ്പുറം പോലീസ് എത്തി നടപടികള്‍ ആരംഭിച്ചു

കൊല്ലത്ത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന ; രണ്ടംഗ സംഘം അറസ്റ്റില്‍

കൊല്ലം: ചടയമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ടംഗ സംഘത്തെ ചടയമംഗലം എക്‌സൈസ് സംഘം പിടികൂടി . നിലമേല്‍ സ്വദേശിയായ വിഷ്ണു കടയ്ക്കല്‍, കുമ്മിള്‍ സ്വദേശിയായ അല്‍അമീന്‍ എന്നിവരാണ് അറസ്റ്റിലായത് . ചടയമംഗലം കുരിയോട് ഭാഗത്തു നിന്നു സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു . പ്രതികളുടെ പക്കല്‍ നിന്ന് മൂന്ന് Read More …

ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പം വെ​ടി​യു​തി​ര്‍​ത്ത​ത് പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത് പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗൗ​തം ബു​ദ്ധ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ രാം ​ഭ​ഗ​ത് ഗോ​പാ​ല്‍ ശ​ര്‍​മ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. രാം ​ഭ​ഗ​തി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. വെ​ടി​വ​യ്പി​ല്‍ വി​ദ്യാ​ര്‍​ഥി​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ളെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ട്രോ​മ സെ​ന്‍റ​റി​ല്‍ ചികിത്സയിലാണ്. പോ​ലീ​സ് Read More …

സ്കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

കല്പറ്റ: സ്‌കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കല്പറ്റ മുട്ടില്‍ ഡബ്ല്യൂ.എം.ഒ.വി.എച്ച്‌.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി ഫാത്തിമ നസീല(17)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൃത്യമായ മരണ കാരണം അറിയാന്‍ സാധിക്കൂ.