ഹോ​ട്ട​ല്‍ വ്യാ​പാ​രി​യെ അ​ടി​ച്ചു​വീ​ഴ്ത്തി പ​ണം ത​ട്ടി​യ​വ​ര്‍ അ​റ​സ്റ്റി​ല്‍

ആ​ലു​വ: ഹോ​ട്ട​ല്‍ വ്യാ​പാ​രി​യെ അ​ടി​ച്ചു​വീ​ഴ്ത്തി 3,100 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്രതികള്‍ പോലീസ് പി​ടി​യി​ലാ​യി. നി​സാ​ര്‍ ഹ​നീ​ഫ, ര​തീ​ഷ് സു​കു​മാ​ര​ന്‍, അ​നി​ല്‍​കു​മാ​ര്‍ വി​ജ​യ​ന്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

കൂടത്തായി: ആല്‍ഫൈനെ കൊന്നത് ബാധ്യതയൊഴിവാക്കാന്‍!!

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ മൂന്നാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാണ് 500-ഓളം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജോളിക്ക് പുറമെ സയനൈഡ് നല്‍കിയ എം.എസ്.മാത്യു, കെ. പ്രജികുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. 129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. Read More …

പെട്രോളിംഗ് കാറില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധം; പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കി

പെട്രോളിംഗ് കാറില്‍ സഹപ്രവര്‍ത്തകയായ 28കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കി. ബ്രിട്ടനിലെ സൗത്ത് വെയില്‍സിലാണ് സംഭവം. റോണ്ട്ഡ സൈനോണ്‍ ടാഫ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. രണ്ട് വര്‍ഷം മുമ്ബായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ പൊലീസിന്‍റെ പെട്രോളിംഗ് വാഹനത്തില്‍ വച്ചാണ് അലക്സ് പ്രൈസ് (49), ആബി പവല്‍ (28) എന്നീ പൊലീസ് Read More …

കൂടത്തായി കൊലപാതക പരമ്ബര: മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസിലെ മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നര വയസുകാരി ആല്‍ഫൈനെ കൊന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് പ്രതികളും 129 സാക്ഷികളുമാണ് മൂന്നാമത്തെ കുറ്റപത്രത്തിലുള്ളത്. ജോളിയെ കൂടാതെ എം.എസ് മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകളായ ആല്‍ഫൈന് ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കുകയായിരുന്നു. ആല്‍ഫൈന് Read More …

മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്; ഐഐടി റിപ്പോര്‍ട്ട്

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ആത്മഹത്യ ചെയ്തത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണെന്ന് ഐഐടി റിപ്പോര്‍ട്ട്. ആഭ്യന്തര സമിതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. അധ്യാപകരില്‍ നിന്നും ഫാത്തിമക്ക് മാനസിക പീഡനമേല്‍ക്കേണ്ടി വന്നില്ലെന്നും അതല്ല ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പേര് Read More …

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

മലപ്പുറം-രണ്ടു മക്കളുടെ മാതാവായ സ്ത്രീ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെട്ടു. രണ്ടു വര്‍ഷം മുമ്പ് കാളികാവ് മരുത സ്വദേശി മുഹമ്മദലിയെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്നാണെന്ന് പോലീസ് കണ്ടെത്തി. മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേര്‍ന്ന് മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തുകയായിരുന്നു.കേസിലെ മുഖ്യപ്രതി പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോന്‍ (37), മുഹമ്മദലിയുടെ ഭാര്യ കാളികാവ് മൂച്ചിക്കല്‍ Read More …

ട്യൂഷന്‍ക്ലാസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

മൈസൂര്‍: ട്യൂഷന്‍ക്ലാസില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനെയാണ് മൈസൂരു ജില്ലാ പോലീസ് പോക്സോ നിയമം ചുമത്തി അറസ്റ്റുചെയ്തത്. അധ്യാപകന്‍ വീട്ടില്‍ നടത്തിയ ട്യൂഷന്‍ക്ലാസില്‍ പഠിക്കാന്‍വന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വീട്ടില്‍ നിന്നും വിളിച്ചിറക്കി ആക്രമിച്ചതായി പരാതി; തലയ്ക്ക് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയില്‍

കറ്റാനം : വീട്ടില്‍ നിന്നും വിളിച്ചിറക്കി ആക്രമിച്ചതായി മാധ്യമപ്രവര്‍ത്തകന്റെ പരാതി. മാധ്യമം മാവേലിക്കര ലേഖകനും കറ്റാനം മീഡിയ സെന്റര്‍ സെക്രട്ടറിയുമായ സുധീര്‍ കട്ടച്ചിറക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച്‌ മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നെന്നും വീട്ടില്‍ നിന്നും വിളിച്ചിറക്കി കമ്ബിവടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയെന്നും പരിക്കേറ്റ സുധീര്‍ Read More …