പോണ്‍സൈറ്റുകളുടെ ലിങ്ക് പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുത്ത് കാണാന്‍ ആവശ്യപ്പെടുക; മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണി; അധ്യാപകന്റെ ക്രൂരത പുറത്തറിഞ്ഞത് ദിവസങ്ങള്‍ക്ക് മുന്‍പ്, ഒടുവില്‍ അറസ്റ്റ്
ചെന്നൈ: ചെന്നൈയില്‍ ഓണ്‍ലൈന്‍ ക്ലാസിന് തോര്‍ത്തുടുത്ത് എത്തിയതിന് അറസ്റ്റിലായ അധ്യാപകന്‍ പെണ്‍കുട്ടികളെ വിടാതെ പിന്തുടര്‍ന്നിരുന്നുവെന്ന് പൊലീസ്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണിലേക്കു പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്ന അധ്യാപകന്‍ പുറത്തു പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിന് മൊഴി ലഭിച്ചു. Read More …
