പ്രിന്‍സിപ്പലിനെ ഉപരോധിച്ചു

പെരിന്തല്‍മണ്ണ: അന്യായമായി സസ്‌പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പലിനെ നിയോജക മണ്ഡലം എം.എസ്.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. കോളേജിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരില്‍ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്യുകയായിരുന്നു, പിന്നീട് പരാതി നല്‍കിയ വിദ്യാര്‍ത്ഥി പരാതി പിന്‍വലിച്ചെങ്കിലും കോളേജിലെ ഇടത്പക്ഷ അദ്ധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ നിരന്തരം ഈ വിദ്യാര്‍ത്ഥികളെ Read More …

ഡിഫാം പാര്‍ട്ട് 2 പരീക്ഷ

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാര്‍ട്ട്2 (റഗുലര്‍) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളേജുകളില്‍ ഫെബ്രുവരി 10 മുതല്‍ നടത്തും. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 20ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം അതത് കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ ജനുവരി 22ന് മുമ്പ് Read More …

കാലികറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഖൊ-ഖൊ: കാലിക്കറ്റ് കിരീടം നിലനിര്‍ത്തി തമിഴ്‌നാട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്‌പോര്‍ട്‌സ് സര്‍വകലാശാലയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഖൊ-ഖൊ വനിതാ ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സര്‍വകലാശാല ചാമ്പ്യന്‍മാരായി. ലീഗ് മത്സരങ്ങളില്‍ മദ്രാസ്, അണ്ണാ, മധുരൈ കാമരാജ് സര്‍വകലാശാലകളെയാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. വി.എം.രശ്മി (കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്) ക്യാപ്റ്റനും, ഡോ.കെ.കേശവദാസ് കോച്ചുമാണ്. ഡോ.സിസ്റ്റര്‍ Read More …

കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍: അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിലെ ബി.എസ്.സി, എം.എസ്.സി കോഴ്‌സുകള്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജനുവരി 21 വരെ അപേക്ഷിക്കാം. പ്രതിമാസ മൊത്തശമ്പളം 22,000 രൂപ (നെറ്റ് ഇല്ലാത്തവര്‍ക്ക് 20,000 രൂപ). പ്രായം: 2016 ജനുവരി ഒന്നിന് 65 Read More …

സ്‌കൂള്‍ കെട്ടിടത്തിന് 50 ലക്ഷം രൂപ അനുവദിച്ചു.

മങ്കട: യു.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത്  ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തിയ മങ്കട ചേരിയം ഹൈസ്‌കൂളിന് കെട്ടിടം പണിയുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി മങ്കട എം എല്‍ എ റ്റി എ അഹമ്മദ് കബീര്‍ അറിയിച്ചു. മണ്ഡല ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് ഫണ്ട് അനുവദിച്ചത്. ഹൈസ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്തതിനാല്‍ ക്ലാസ് റൂമുകളുടെ അപര്യാപ്തത വാര്‍ഡ് മെമ്പറും Read More …

ഉന്നത വിദ്യാഭ്യാസത്തിന്റെ അവസാനവാക്ക് കേരളമാകണം- മന്ത്രി പി.കെ അബ്ദുറബ്ബ്

മലപ്പുറം : കേരളത്തിലെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഇല്ലാതാക്കി ഏത് മേഖലയിലും പഠനത്തിനുള്ള സൗകര്യം ഇവിടെ തന്നെ ഒരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.  മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളെ കൂടി കേരളത്തിലേക്ക് ആകര്‍ഷിച്ച് വിദ്യാഭ്യാസത്തിന്റെ അവസാനവാക്ക് കേരളമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഗവ. കൊളെജിലെ പുതിയ Read More …