നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് രണ്ടാംപ്രതി

കൊച്ചി:  കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കി പോലീസിന്റെ കുറ്റപത്രം തയ്യാറാവുന്നു. നടിയെ ഉപദ്രവിച്ച പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഒന്നാം പ്രതിയായി തുടരും. കേസില്‍ സുനില്‍കുമാറിനു ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയില്‍ പങ്കാളിയായതിനുമാണു ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്. ദിലീപ് അറസ്റ്റിലായി ഒരു മാസം കഴിഞ്ഞപ്പോള്‍ Read More …

പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. സംസ്ഥാനത്ത് ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ച് 474 പേര്‍ മരിച്ചതായി മന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. നാല് പേര്‍ക്ക് ഇതുവരെ കോളറ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഒരാള്‍ കോളറ ബാധിച്ച് മരിച്ചിട്ടുണ്ടെന്നും ഷൈലജ പറഞ്ഞു. തമിഴ്‌നാട് Read More …

സ്വര്‍ണ വില കുതിക്കുന്നു

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. 21,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,695 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു

തിരുവനന്തപുരം: ബൈക്കപടത്തില്‍ പെട്ട് ആശുപ്ത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. സംസ്ഥാനത്ത് വേണ്ടി മുരുകന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ചികിത്സക്ക് വേണ്ടി ആശുപത്രികളുടെ പടി വാതില്‍ക്കല്‍ കാത്ത് നില്‍ക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. അഞ്ച് ആശുപത്രികളില്‍ നിന്ന് ചികിത്സ Read More …

കേന്ദ്രമന്ത്രിമാര്‍ ഒരു പണിയുമില്ലാത്തവര്‍

തിരുവനന്തപുരം: ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. മെഡിക്കല്‍ കോഴ ആരോപണം മറികടക്കാനാണ് ബിജെപി അക്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന Read More …

കേരളത്തില്‍ മാവോയിസ്റ്റുകള്‍ സായുധ പോരാട്ടത്തിന് തയ്യാറെടുക്കുന്നു

മലപ്പുറം: മാവോയിസ്റ്റ് ഭീകരര്‍ സായുധ പോരാട്ടത്തിനു തുടക്കം കുറിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. 2016ല്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ഭീകര നേതാക്കളുടെ ചരമവാര്‍ഷികത്തിനു മുന്‍പായി ഏറ്റുമുട്ടലിനു സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ആയതിനാല്‍ മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച നിലമ്ബൂര്‍ വനമേഖലയില്‍ സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റ് ഭീകരരുടെ നേതാക്കളായ കുപ്പുദേവരാജും അജിതയും Read More …

ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുമ്മനം

തിരുവനന്തപുരം: ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അതിന്‍മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന രീതിയില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. അക്രമത്തിനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായാണ് Read More …

പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണത്തില്‍പെട്ട ബി.ജെ.പിയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സഭയുടെ നടുത്തളത്തിലറിങ്ങി. സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.   കോഴ ആരോപണത്തില്‍ പെട്ട ബി.ജെ.പിയെ രാഷ്ട്രീയ കൊലപാതകത്തിലൂടെ സി.പി.എം രക്ഷിച്ചടുക്കുകയാണെന്ന് Read More …