സൗദിയില്‍ അര ലക്ഷത്തിലധികം നിയമലംഘനം

സൗദി : സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അര ലക്ഷത്തിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 52,898 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 1,41,827 പരിശോധനകളാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ ഉദ്യോഗസ്ഥര്‍ നടത്തിയത്. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിലെ വീഴ്ച ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ Read More …

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: സഭ പ്രക്ഷുബ്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പോലീസ് മാത്രം വിചാരിച്ചാല്‍ എല്ലാം ശരിയാവില്ലെന്നുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്കു പിന്നാലെയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അടിയന്തര പ്രേമയത്തിന് അനുമതി നിഷേധിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അക്രമ രാഷ്ട്രീയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച Read More …

കശ്മീരില്‍ ഏറ്റുമുട്ടല്‍; തീവ്രവാദിയെ വധിച്ചു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്യിബ തീവ്രവാദിയെ വധിച്ചു. പുല്‍വാമ ജില്ലയിലെ സാംബൂറ മേഖലയിലാണ് സുരക്ഷാസേനയും തീവ്രവാദികളും ഏറ്റുമുട്ടിയത്. ലശ്കറിന്റെ അബു ഇസ്മാഈല്‍ വിഭാഗത്തിലെ ഉമര്‍ എന്ന ആളെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ഒരു എ.കെ 47 തോക്ക് കണ്ടെടുത്തു. അവന്തിപ്പോറ പൊലീസ്, 50 രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ് Read More …

കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനമെന്ന് മുഖ്യമന്ത്രി.   മറിച്ചുള്ള ആരോപണങ്ങള്‍ അവാസ്ഥവവും അടിസ്ഥാന രഹിതവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.     പശുവിനെ കൊന്നാല്‍ കൊലപാതകം നടത്തുന്ന അവസ്ഥ കേരളത്തിലില്ല, സംസ്ഥാനത്തിന് എതിരായ പ്രചരണം രാഷ്ട്രീയ ലക്ഷ്യമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.   കെ. മുരളീധരന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ Read More …

നരഹത്യക്ക് കേസെടുക്കണം എം.എം ഹസന്‍

തിരുവനന്തപുരം: പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യക്ക് കേസെടുക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസന്‍ കത്ത് നല്‍കി. പൊലീസ് ക്രൂരത വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖം രക്ഷിക്കലിന്റെ ഭാഗമായി ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ Read More …

ലോക്‌സഭയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റുവമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്നായിരുന്ന ബി.ജെ.പി എം.പിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരുടെ പ്രസ്?താവന. ഇതിനെതിരയാണ് ഇടത് എം.പിമാര്‍ പ്രതിഷേധമുയര്‍ത്തിയത്. സഭയില്‍ ഇല്ലാത്ത ആളുകളെ പേരെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയെല്ലെന്ന് ഇടത് എം.പിമാര്‍ Read More …

ഗ്രീന്‍കാര്‍ഡ് സംവിധാനത്തില്‍ മാറ്റം വരുത്തി അമേരിക്ക

വാഷിങ്ടണ്‍: ഗ്രീന്‍കാര്‍ഡ് വിസ അനുവദിക്കുന്നതില്‍ പുതിയ സംവിധാനവുമായി അമേരിക്കന്‍ ഭരണകൂടം. ഇംഗ്ലീഷ് സംസാരിക്കുന്ന വിദഗ്ധ തൊഴിലാളികളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് പുതിയ സംവിധാനം.നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. കുടുംബത്തോടെയുളള കുടിയേറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് ട്രംപിന്റെ സീനിയര്‍ ഉപദേശഷ്ടാവ് ജാക്‌സണ്‍ മില്ലര്‍ പറഞ്ഞു. വ്യക്തികളോടൊപ്പം പങ്കാളിയും കുട്ടികളും വരുന്നതിനാണ് ഇത്തരത്തില്‍ Read More …

ജയലളിതയുടെ മാതൃക പിന്തുടര്‍ന്ന് യോഗി ആദിത്യനാഥ്

തമിഴ്‌നാട്ടിലെ അമ്മ കാന്റീനുകളുടെ മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി യോഗി സര്‍ക്കാര്‍. പ്രഭു കീ റസോയി എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആഗസ്റ്റ് ഒമ്ബതിന് ആരംഭിക്കും. സഹന്‍പൂരിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിക്കുക. ദിവസവും മുന്നൂറു പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയ്യാറാക്കും.     ഒരു ദിവസത്തെ മുഴുവന്‍ ഭക്ഷണവും 13 രൂപയ്ക്ക് ലഭ്യമാക്കുന്ന ‘അന്നപൂര്‍ണ Read More …