ഉത്തരാഖണ്ഡില്‍ ബിജെപി ഭരിക്കും

ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം തിരിച്ചുപിടിക്കും. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. നലവില്‍ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍. ഉത്തരാഖണ്ഡില്‍ ആകെ 79 സീറ്റുകളാണ് ഉള്ളത്. ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. ബിജെപി ഭരണം തിരിച്ചുപിടിക്കുമെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു

ഗോവ: അഞ്ച് സംസ്ഥാനങ്ങളിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്‌പോള്‍ മുന്നില്‍ ബിജെപി. എന്നാല്‍ നിലവില്‍ ബിജെപി ഭരിക്കുന്ന ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 40 സീറ്റുകളാണ് ഗോവയില്‍. ഇതില്‍ പത്തെണ്ണം എണ്ണി കഴിഞ്ഞപ്പോള്‍ ആറു സീറ്റുകളില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികളും ഒരെണ്ണം ബിജെപിയും സ്വന്തമാക്കി. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വിജയിച്ചാല്‍ ദേശീര രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങി Read More …

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേക്ക്

ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വന്‍ മുന്നേറ്റവുമായി ബി.ജെ.പി. ലീഡ് നില അറിവാകുമ്പോള്‍ ആകെയുള്ള 403 സീറ്റുകളില്‍ 243 സീറ്റുകളുടെ ലീഡുമായാണ് പാര്‍ട്ടി മന്നേറുന്നത്. നൂറിലേറെ സീറ്റുകളില്‍ കൂടി ഫലം പുറത്തു വരാനിരിക്കെ യു.പിയില്‍ ബി.ജെ.പി തന്നെ അധികാരത്തിലെത്തുമന്ന് ഉറപ്പായി. ഒരു ഘട്ടത്തില്‍ ബിഎസ്പി അപ്രതീക്ഷിത മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് അവര്‍ പിന്നാക്കം Read More …

എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി സിപിഐ

കൊച്ചി: എസ്എഫ്‌ഐക്കെതിരെ സദാചാര ഗുണ്ടായിസത്തില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഐ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നടത്തിയ സദാചാര ഗുണ്ടായിസം ചൂണ്ടിക്കാട്ടിയാണ് മുഖപത്രമായ ജനയുഗത്തിലൂടെ സിപിഐയുടെ പരോക്ഷ വിമര്‍ശനം. സദാചാര പോലീസിങ്ങിന് അനുകൂലമായി കേരളത്തിലെ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരെങ്കിലും അറിഞ്ഞോ അറിയാതെയോ നിലകൊള്ളുന്നുവെന്നത് ഗവണ്‍മെന്റ് ഗൗരവത്തോടെ നോക്കിക്കാണണമെന്നും എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു. കൊച്ചി മറൈന്‍ െ്രെഡവില്‍ ശിവസേന Read More …

സ്വര്‍ണപണയവായ്പ: 25,000 രൂപ മാത്രം

മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഗോള്‍ഡ് ലോണിന് പണമായി ഇനി 25,000 രൂപയിലധികം നല്‍കാന്‍ പാടില്ല. നേരത്തെ ഒരു ലക്ഷം രൂപവരെ പണമായി നല്‍കാമായിരുന്നു. ഇതിനാണ് മാറ്റംവന്നത്. 25,000 രൂപയില്‍ കൂടുതലുള്ള തുകയാണ് വായ്പ അനുവദിക്കുന്നതെങ്കില്‍ ചെക്കായോ മറ്റോ തുക നല്‍കണം. നോട്ട് അസാധുവാക്കിലിനുശേഷം ഭേദഗതി ചെയ്ത ആദായ നികുതി നിയമത്തിലെ പ്രത്യേക വകുപ്പ് പ്രകാരം Read More …

സംഘപരിവാറിനോട് സമരസപ്പെടുന്നു മുഖ്യമന്ത്രി

തിരുവന്തപുരം: ആര്‍.എസ്.എസിനെയും ശിവസേനയെയും പറയുമ്‌ബോള്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം സംഘപരിവാറിനോട് സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു. എന്നാല്‍ സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ പ്രക്ഷുബ്ധമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വീണ്ടും ആരോപണവുമായി Read More …

കുവൈത്തിലേക്ക് ആയിരം സൈനികര്‍

കുവൈത്ത് സിറ്റി : ഭീകര സംഘടനയായ ഐഎസ് വിരുദ്ധ പോരാട്ടത്തിനു കരുത്തുപകരാന്‍ ആയിരം സൈനികരെക്കൂടി കുവൈത്തിലെ യുഎസ് സൈനിക ക്യാംപില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. സിറിയയിലും ഇറാഖിലും തുടരുന്ന, ഐഎസിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കുന്നതിനുള്ള റിസര്‍വ് സൈന്യം എന്ന നിലയിലാണിത്. അടിയന്തര ഘട്ടങ്ങളില്‍ എത്രയുംപെട്ടെന്ന് ഇടപെടാന്‍ ഇതുവഴി സാധ്യമാകുമെന്നു വാഷിങ്ടണില്‍ യുഎസ് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, കുവൈത്തിലെ Read More …

സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറി

തിരുവനന്തപുരം: ശിവസേനയുടെ സദാചാരഗുണ്ടാ അക്രമത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്നു നീക്കാത്ത സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടയാളാണ് സ്പീക്കര്‍. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍നിന്ന് അതുണ്ടായില്ലെന്നും നിയമസഭയ്ക്കു പുറത്ത് മാധ്യമങ്ങളെ കണ്ട ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസം താന്‍ നടത്തിയ പരാമര്‍ശം ആരും ആവശ്യപ്പെടാതെ തന്നെ Read More …