സുഖമില്ലന്ന് പറഞ്ഞിട്ടു പോലും നടിയെ ആക്രമിച്ചു

കൊച്ചി: ശാരീരികമായി സുഖമില്ലന്ന് കരഞ്ഞ് പറഞ്ഞിട്ടു പോലും പള്‍സര്‍ സുനി നടിയെ വെറുതെ വിട്ടില്ല . സാംസ്‌കാരിക കേരളത്തിന് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത പ്രവര്‍ത്തിയാണ് പ്രതി നടിയോട് ചെയ്തതെന്നാണ് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും അന്വേഷണ സംഘത്തിന് ബോധ്യമായതെന്നാണ് അറിയുന്നത്. ( ക്രൂരത സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ധാര്‍മ്മികമായി ബുദ്ധിമുട്ടുള്ളതിനാല്‍ അതിനു മുതിരുന്നില്ല) മറ്റു പ്രതികള്‍ കുറ്റകൃത്യത്തിന് Read More …

കൊടും പട്ടിണി സൊമാലിയയില്‍110 പേര്‍ മരിച്ചു

മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയ കൊടും പട്ടിണിയില്‍ തളരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബേ റീജീയണില്‍ 110 പേര്‍ പട്ടിണി മൂലം മരിച്ചതായി പ്രധാനമന്ത്രി ഹസന്‍ അലി ഖയീരിയ അറിയിച്ചു. സൊമാലിയയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ ബേ റീജിയണ്‍ കനത്ത വരള്‍ച്ചയില്‍ ഉരുകുകയാണ്. പട്ടിണിക്കോലങ്ങള്‍ക്ക് അതിസാരവും ബാധിച്ചാണ് തളര്‍ന്ന് വീണ് മരിക്കുന്നത്. കുഞ്ഞുങ്ങളും പ്രായമായ ആള്‍ക്കാരുമാണ് Read More …

ട്രാല്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു

കാശ്മീര്‍: പുല്‍ വമ ജില്ലയിലെ ട്രാലിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഹിസ് ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അടക്കം മൂന്ന് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കശ്മീരില്‍ ഏറെ പ്രക്ഷോഭമുയര്‍ത്തിയ ബുര്‍ഹന്‍ വനിയുടെ നാടാണ് ട്രാല്‍. ശനിയാഴ്ച വൈകിട്ടോടെയാണ് ട്രാലില്‍ സുരക്ഷ സേനയും തീവ്രവാദികളും ഏറ്റുമുട്ടിയത്. 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. അതേസമയം തീവ്രവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. ഏറ്റുമുട്ടലില്‍ Read More …

കുറ്റകൃത്യങ്ങള്‍ ചെയ്തവരെ അതിരൂപത ന്യായീകരിക്കുന്നു

കണ്ണൂര്‍: പതിനാറുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത കേസിലെ അന്വേഷണം നീതിയുക്തമല്ലെന്ന് ആരോപിച്ച് തലശേരി അതിരൂപതയ്‌ക്കെതിരെ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. അന്വേഷണത്തില്‍ ഇടപെടാനാണ് അതിരൂപതയുടെ നീക്കമെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. അത്യന്തം ഹീനമായ കൃത്യമാണ് പൊലീസിന്റെ ശക്തമായ കരുനീക്കത്തിലൂടെ പുറത്തുവന്നതെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വൈദികന്റെ Read More …

വൈക്കം വിജയലക്ഷ്മിക്ക് ലോക റിക്കാര്‍ഡ്

കൊച്ചി: വൈക്കം വിജയലക്ഷ്മിക്ക് ലോക റിക്കാര്‍ഡ്. അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി കച്ചേരി നടത്തിയാണ് വിജയലക്ഷ്മി റിക്കാര്‍ഡിട്ടത്. 67 ഗാനങ്ങളാണ് ഗായത്രിവീണയില്‍ വിജയലക്ഷ്മി മീട്ടിയത്. 51 ഗാനങ്ങളാണ് വിജയലക്ഷ്മി ലക്ഷ്യമിട്ടിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ബജറ്റ് വായിച്ച് ചെന്നിത്തല; ധനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു

തിരുവനന്തപുരം: ധനകാര്യ ഓഫിസില്‍ നിന്നാണ് ബജറ്റ് പുറത്തായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റവതരണം ബഹിഷ്‌കരിച്ച് മീഡിയറൂമിലെത്തിയ ചെന്നിത്തല ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കണമെന്നാവശ്യപ്പെട്ടു. ധനമന്ത്രി സഭയില്‍ ബജറ്റ് വായിക്കുന്നതിനൊപ്പം ചെന്നിത്തലയും മീഡിയറൂമില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ബജറ്റ് വായിച്ചു.

ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം, സഭയില്‍ ബഹളം

തിരുവനന്തപുരം:  ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം. ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചോണ്ടിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവാണ് സോഷ്യല്‍ മീഡിയയിലൂടെ ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല എഴുന്നേറ്റത്. തുടര്‍ന്ന് പ്രതിപക്ഷം ബഹളവുമായി സ്പീക്കറിന്റെ ചെയറിനടുത്തേക്ക് വന്നു. ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് ബഹളവും തുടങ്ങി. പരിശോധിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി എഴുന്നേറ്റ് കാര്യങ്ങള്‍  പരിശോധിക്കാമെന്ന് Read More …

കാര്‍ഷിക മേഖലയുടെ വികസനത്തിന് 2,100 കോടി

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയ്ക്കായി 2,100 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. നെല്ല് സംഭരിക്കുന്നതിന് മാത്രമായി 700 കോടി രൂപ വകയിരുത്തി. കാസര്‍ഗോഡ് പാക്കേജിനായി 90 കോടി രൂപ അനുവദിച്ചു. മൃഗസംരക്ഷണത്തിന് 308 കോടി നല്‍കും. ക്ഷീരകര്‍കര്‍ക്ക് 1,100 രൂപ പെന്‍ഷന്‍ നല്‍കും. ഡയറി വികസനത്തിന് 98 കോടിയും Read More …