Category: Featured
കെപിസിസി അധ്യക്ഷ്യ സ്ഥാനത്തേക്കില്ല
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ്യ സ്ഥാനത്തേക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. പ്രവര്‍ത്തകരെ ചലിപ്പിക്കാന്‍ കഴിയുന്ന പുതിയൊരാള്‍ നേതൃത്വത്തിലേക്ക് വരണം. പ്രസിഡന്റിനെ ഗ്രൂപ്പിന് അതീതമായി വേണം തെരഞ്ഞെടുക്കാനെന്നും മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പ് നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാല്‍ യുപിയിലെ സ്ഥിതിയായിരിക്കും കേരളത്തില്‍. പാര്‍ട്ടി ഉണ്ടെങ്കിലേ ഗ്രൂപ്പ് ഉണ്ടാവൂ. പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ ശക്തമായ നേതൃത്വം വേണം. ഹൈക്കമാന്‍ഡ് തീരുമാനത്തെ Read More …
പ്രതിഷേധം ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു
ന്യൂഡല്‍ഹി:പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് നടത്തുന്ന പ്രകോപനങ്ങളിലുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ സമന്‍സ് അയച്ചു. ഈമാസം ഒമ്ബതിന് പാക് വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന് പരിക്കേറ്റ സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് അറിയിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തിയില്‍ സമാധനത്തിന് കോട്ടംവരുന്ന കാര്യങ്ങളൊന്നും പാക്കിസ്ഥാനില്‍ നിന്ന് ഉണ്ടാകരുതെന്ന ശക്തമായ സന്ദേശമാണ് Read More …
കഠിനാധ്വാനത്തിന്റെ ഫലമെന്ന് മോദി
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ വിജയം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദിപറയുന്നു. യുവാക്കളില്‍ നിന്ന് വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചത് കൗതുകമുണര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള മോദിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അമിത്ഷായെ അഭിനന്ദിക്കുന്നു. പാര്‍ട്ടിയെ പുതിയ Read More …
മോഡിയുടെ നയങ്ങളുടെ വിജയം
ന്യുഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തകര്‍പ്പന്‍ വിജയം നേടിയെടുത്ത മണിപ്പൂരും ഗോവയും അടക്കം നാല് സംസ്ഥാനങ്ങളും ബിജെപി ഭരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. യുപിയിലും ഉത്തരാഖണ്ഡിലും നേടിയ വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിയുടെ വിജയം ജനങ്ങളുടെയും മോഡിയുടെ നയങ്ങളുടെയും വിജയമാണെന്ന് അമിത് ഷാ പറഞ്ഞു. Read More …
ഉത്തര്‍പ്രദേശിലെ തിരിച്ചടി റീത്താ ബഹുഗുണയെ പിണക്കിയത്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ബ്രാഹ്മണ മുഖവുമായിരുന്ന റീത്ത ബഹുഗുണ ജോഷിയെ പിണക്കിയതാണെന്ന് വിലയിരുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തയായിരുന്ന റീത്ത, രാഹുലിന്റെ വരവോടെയാണ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടത്. താന്‍ തഴയപ്പെട്ടു എന്നു ബോധ്യപ്പെട്ടതോടെ റീത്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. ഇതിനു രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. Read More …
നവനീതി പ്രസാദ് സിംഗ് കേരള ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി.രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം. ശാന്തന ഗൗഡര്‍ സുപ്രീം കോടതിയില്‍ എത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. 2004ല്‍ പാട്‌ന Read More …
മണിപ്പൂരിലും പഞ്ചാബിലും ഗോവയിലും കോണ്‍ഗ്രസ് തിരിച്ചുവരവ്
ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ പഞ്ചാബിലും മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസ് തരംഗം. ആദ്യ ഫലസൂചനകള്‍ വരുന്‌പോള്‍ പഞ്ചാബില്‍ 117 സീറ്റുകളില്‍ 34 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ ശിരോമണി അകാലിദളിന് 14 സീറ്റുകളില്‍ മാത്രമാണ് ലീഡ് നില ഉയര്‍ത്താന്‍ സാധിച്ചിരിക്കുന്നത്. ആപ്പ് 17 സീറ്റിന്റെ ലീഡുമായി മൂന്നാമത് എത്തിനില്‍ക്കുന്നു. മണിപൂരിലും Read More …
