കള്ളനോട്ടുകളുടെ പ്രചാരണം ഇല്ലാതായി

ഹൈദരാബാദ്: രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ കള്ളനോട്ടുകളുടെ പ്രചാരണം ഇല്ലാതായെന്ന് സാന്പത്തിക വിദഗ്ധന്‍ അനില്‍ ബോകില്‍. നോട്ടുകള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചത് അനില്‍ ബോകിലാണെന്നാണ് പറയപ്പെടുന്നത്. നോട്ട് നിരോധനത്തിലൂടെയുള്ള ഫലങ്ങളെ കുറിച്ച് സംസാരിക്കാന്‍ കുറച്ചു നാളുകള്‍ കൂടി വേണ്ടിവരും. എന്നാല്‍ ഭീകരവാദത്തിനും മനുഷ്യക്കടത്തിനും വന്‍ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Read More …

വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം: എ.കെ. ആന്റണി

കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചില മാനേജ്‌മെന്റുകള്‍ പിടിച്ചുപറി നടത്തുകയാണ്. സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറി. ഈ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണം. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്‌കൂളുകളില്‍ നിന്നാണെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു.   Read More …

കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ പ്രതിസന്ധിയെ കുറിച്ച് പിണറായി വിജയന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ഗണനാ Read More …

ലാലിനെ ചളിവാരിയെറിയരുത്

തിരുവനന്തപുരം: നോട്ട് നിരോധനം സംബന്ധിച്ച് അഭിപ്രായം പറഞ്ഞ നടന്‍ മോഹന്‍ലാലിനെ ചളിവാരിയെറിയരുതെന്ന് ധനമന്ത്രി തോമസ് ഐസക്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്‍ പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്രാടം തിരുനാള്‍ പുരസ്‌കാരം മോഹന്‍ലാല്‍ തോമസ് ഐസക്കില്‍നിന്ന് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും രാജമുദ്രയുള്ള ശില്‍പവുണ് പുരസ്‌കാരം. ലാലിന്റെ കണ്ടതിനെക്കാള്‍ മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം Read More …

സിനിമ ലോകവും പിടിച്ചടക്കാന്‍ ബി ജെ പി

തിരുവനന്തപുരം: മലയാളത്തിലെ സിനിമാ സംഘടനകളെല്ലാം ഇടതുഅനുഭാവികളായി മാറിയതോടെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ കയ്യടക്കാന്‍ ബിജെപിയും. സൂപ്പര്‍താരം സുരേഷ്‌ഗോപിയേയും സൂപ്പര്‍ഹിറ്റു സംവിധായകരില്‍ പെടുന്ന രാജസേനനെയും കൂട്ടുപിടിച്ച് പുതിയ ചുവട് വെയ്പ്പിന് ബിജെപിയും ശ്രമം തുടങ്ങിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാര്‍ട്ടിയുടെ സാംസ്‌ക്കാരിക വിഭാഗമായ ഉണര്‍വ്വാണ് സംഘടനയ്ക്ക ചുക്കാന്‍ പിടിക്കുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ സംഘടനയുടെ Read More …

സിപിഎം ഓഫീസിനു നേരെ ബോംബേറ്

കണ്ണൂര്‍: തളിപ്പറമ്പില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഓഫീസിനോട് ചേര്‍ന്നുള്ള കെ.കെ.എന്‍ പരിയാരം സ്മാരക ഹാളിനുനേരെയാണ് ബോംബുകള്‍ എറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളും പരാതികളും ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇന്നു രാവിലെ 10.30 ഓടെ പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമെന്നാണ് സംസ്ഥാനത്തെ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തിനു ലഭിച്ചു വന്ന അരി വിഹിതം പുനഃസ്ഥാപിക്കുക, മുന്‍ഗണനാ പട്ടികയില്‍ പെടുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, റെയില്‍വേ Read More …

മാധ്യമ മ്യൂസിയം സ്ഥാപിക്കും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര മാധ്യമ മ്യൂസിയം സ്ഥാപിക്കാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം. കേരളാ മീഡിയാ അക്കാദമിയില്‍ നടന്ന മാധ്യമ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകര്‍ ആരേയും ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സത്യസന്ധമായും Read More …