ഹോളിവുഡ് ബോര്‍ഡിന്റെ ‘പേരുമാറ്റി’

ലോസ് ആഞ്ചലസ്: അമേരിക്കയുടെ സാംസ്‌കാരിക പ്രതീകങ്ങളില്‍ ഒന്നായ ഹോളിവുഡിന്റെ ‘പേരുമാറ്റി’. ലോസ് ആഞ്ചലസിലെ ‘ഹോളിവുഡ്’ എന്ന ബോര്‍ഡ് തിരുത്തി ‘ഹോളിവീഡ്’ എന്നാക്കി മാറ്റുകയാണു ചെയ്തത്. പുതുവത്സരത്തോടനുബന്ധിച്ച് ഏതോ സാമൂഹ്യവിരുദ്ധര്‍ പറ്റിച്ച പണിയാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു കുറച്ചുപേര്‍ ചേര്‍ന്നു ബോര്‍ഡില്‍ മാറ്റം വരുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിയോടെ Read More …

കോടി രൂപയുടെ മദ്യ വില്‍പ്പന

കൊച്ചി: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മദ്യവില്‍പന ശാലയിലെ ഒരു ദിവസത്തെ വില്‍പന ഒരു കോടി രൂപ കടന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്‌ലറ്റാണു ചരിത്രത്തിലാദ്യമായി എട്ടക്ക സംഖ്യയിലെത്തിയത്. ഡിസംബര്‍ 31ന് ഇവിടെ വിറ്റത് 1,02,88,885 രൂപയുടെ മദ്യമാണ്. അതേസമയം, ബീവറേജസ് കോര്‍പറേഷന്റെ ഏറ്റവുമധികം കച്ചവടം നടന്ന എറണാകുളം ഗാന്ധിനഗറിലെ പ്രീമിയം ഔട്ട്‌ലറ്റില്‍ 48.65 ലക്ഷത്തിന്റെ Read More …

കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി

ന്യൂഡല്‍ഹി: സുപ്രീം കോടതി കവാടത്തിനു മുന്നില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. സര്‍വീസ് റിവോള്‍വറില്‍നിന്നു സ്വയം നിറഴയാഴിച്ചാണ് ഇദ്ദേഹം ജീവനൊടുക്കിയത്. ഡല്‍ഹി സ്വദേശി ചന്ദ്പാല്‍ എന്ന കോണ്‍സ്റ്റബിളാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തെ ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണത്തെ സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.

മുലായം തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക്

ലക്‌നോ: സമാജ്വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായംസിംഗ് യാദവ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും. പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന കാരണം നിരത്തിയാകും മുലായം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത്. അതേമസയം, അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നു സൂചനയുണ്ട്. നേരത്തെ, മുലായം സിംഗ് യാദവിനു പകരം യുപി മുഖ്യമന്ത്രി അഖിലേഷ് Read More …

2000ന്റെയും 500ന്റെയും നോട്ടുകള്‍ ഉറപ്പു വരുത്തും

മുംബൈ: എടിഎമ്മുകളില്‍ 2,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എടിഎം വഴി പിന്‍വലിക്കാവുന്ന തുക 4,500 ആക്കി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. എടിഎമ്മുകളിലൂടെയും ബാങ്കുകളിലൂടെയും വിതരണം ചെയ്യുന്നതിന് ആവശ്യമായത്ര നോട്ടുകള്‍ ലഭിക്കുന്നില്ലെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു. 2,000 രൂപയുടെ നോട്ടുകള്‍ മാത്രം എടിഎമ്മുകളില്‍ ലഭിക്കുന്നതു Read More …

ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു

എറണാകുളം: വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് സാരമായ പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്. ബസ്‌ ്രൈഡവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിലും കാറിലും ഉണ്ടായിരുന്നവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍ (27), കാക്കനാട് തെങ്ങോട് സ്വദേശി കിരണ്‍ (25) Read More …

എംടിക്ക് അഭിപ്രായ സ്വാതന്ത്രമില്ലെ

തിരുവനന്തപുരം: എംടി വാസുദേവന്‍ നായര്‍ക്കെതിരായ ആര്‍എസ്എസ് ബിജെപി അധിക്ഷേപത്തിനെതിരെ കവയത്രി സുഗതകുമാരി. വാക്കുകളുടെ കുലപതിയായ എം ടിക്ക് സ്വന്തം അഭിപ്രായം പറയാന്‍ പാടില്ലെങ്കില്‍ പിന്നെ ഈ നാട്ടില്‍ ആര്‍ക്കാണ് പറയാന്‍ അധികാരമുള്ളതെന്ന് സുഗതകുമാരി ചോദിച്ചു. അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ക്ക് മാത്രമല്ല, ഈ നാട്ടിലെ ഏതു പൗരനും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് സുഗതകുമാരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ Read More …

കുട്ടിക്കാനത്ത് സ്വകാര്യ എസ്റ്റേറ്റില്‍ യുവതി മരിച്ചനിലയില്‍

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് സ്വകാര്യ എസ്റ്റേറ്റില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. തോട്ടത്തിലെ ജോലിക്കാരി സബിതയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒഡീഷ സ്വദേശിയാണെന്നാണ് വിവരം. കൊലപാതകമാണെന്നാണു പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.