മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍താരം സി ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോളിന് കേരളം സമ്മാനിച്ച പ്രതിഭകളില്‍ ഒരാളായ മലപ്പുറം സ്വദേശി സി ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു. കേരളാപോലീസിന്റെയും കേരള സംസ്ഥാന ടീമിന്റെയും ഇന്ത്യന്‍ ടീമിന്റെയും പ്രതിരോധം കാത്ത ജാബിറിന്റെ കാര്‍ ഞായറാഴ്ച രാത്രി ലോറിയുമായി കൂട്ടിയിടിച്ച് താരം മരണമടയുകയായിരുന്നു. മുസഌയാരങ്ങാടി മില്ലുംപടിയില്‍ രാത്രി 10.30 യോടെയായിരുന്നു അപകടം. 1994 മുതല്‍ 96 വരെ സന്തോഷ് Read More …

ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്ലും

ന്യൂഡല്‍ഹി: ഹാപ്പി ന്യൂ ഇയര്‍ ജിയോ എന്ന പേരില്‍ അടുത്ത വര്‍ഷം വരെ ഓഫര്‍ നീട്ടിയ ജിയോക്ക് പിന്നാലെ ബിഎസ്എന്‍എല്ലും ഉപയോക്താക്കള്‍ക്കായി മികച്ച ഓഫര്‍ മുന്നോട്ട് വെയ്ക്കുന്നു. അണ്‍ലിമിറ്റഡ് 3ജി ഡാറ്റാ ഓഫറാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 498എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് അതിവേഗ 3ജി സേവനമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്.   Read More …

71 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി 3 പേര്‍ പിടിയിലായി

ബംഗളൂരു: കര്‍ണാടകയില്‍ 71 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി മൂന്നു പേര്‍ പിടിയിലായി. പണം കാറില്‍ കൊണ്ടു പോകവെയാണ് പോലീസ് ഇവരെ പിടികൂടിയത്. കര്‍ണാടകയിലെ ബൈലൂര്‍ ജില്ലയിലാണ് സംഭവം. പിടിയിലായ മൂന്നു പേരെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇമ്രാന്‍ ഹുസൈന്‍, ആസിഫ് Read More …

അന്താരാഷ്ട്ര സമൂഹം ഒന്നിക്കണ

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്ക് പിന്തുണയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മോദി രൂക്ഷ വിമര്‍ശമുന്നയിച്ചത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടു വരേണ്ടത് മറ്റു രാജ്യങ്ങളുടെ കടമയാണെന്നു മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. പഞ്ചാബിലെ അമൃത്സറില്‍ ആരംഭിച്ച ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭീകരര്‍ക്കെതിരെ Read More …

ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് വിദ്യാഭ്യാസം വേണ്ട

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോള്‍ പമ്പുകളില്‍ കാശൊടുക്കലുകള്‍ ഓണ്‍ലൈന്‍വഴി ചെയ്യാന്‍ സൗകര്യമൊരുക്കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു സാധാരണ മനുഷ്യന് എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ അധികം വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. പാസ്വേര്‍ഡ് ഓര്‍ത്തിരുന്നാല്‍ മാത്രം മതി. ഞങ്ങള്‍ ആവശ്യപ്പെടുന്നത് എന്തെന്നുവച്ചാല്‍, ഇപ്പോള്‍ എടിഎമ്മില്‍നിന്നു പണം പിന്‍വലിച്ച് പമ്പില്‍ Read More …

രാഷ്ട്രപതി അറിയാതെ

ദില്ലി: പണം അസാധുവാക്കാനുള്ള തീരുമാനം രാഷ്ട്പതി പ്രണബ് മുഖര്‍ജിയുടെ ഓഫീസ് നേരത്തെ അറിയരുതെന്ന് തീരുമാനിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നീങ്ങിയതെന്ന് വ്യക്തമാകുന്നു. ഓര്‍ഡിനന്‍സിന് പകരം ഗസറ്റ് വിജ്ഞാപനത്തിനുള്ള തീരുമാനം രാഷ്ട്പതിയുടെ ഓഫീസ് വഴി ഇതു ചോരും എന്ന നിഗമനം കാരണമായിരുന്നു എന്നാണ് സൂചന. പണം അസാധുവാക്കലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്കിയിരിക്കുന്ന ഹര്‍ജിയിലെ Read More …

പിന്തുണയുമായി ബാബാ രാംദേവ്

കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനുവേണ്ട എല്ലാ യോഗ്യതകളുമുണ്ടെന്ന് വിവാദ യോഗാഗുരു ബാബാ രാംദേവ്. കോല്‍ക്കത്തയില്‍ നടക്കുന്ന ഇന്‍ഫോകോം സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാംദേവ് മമതയെ പ്രശംസകൊണ്ടു മൂടിയത്. രാഷ്ട്രീയത്തില്‍ മമതയുടെ വിശ്വാസ്യതയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉദിക്കുന്നില്ല. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ നടപടിക്രമങ്ങളെയാണ് മമത എതിര്‍ക്കുന്നത്. എന്നാല്‍ മനസുകൊണ്ട് Read More …

ആശംസകളറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാവികസേനയുടെ വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാവികസേനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സേനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസകള്‍ കൊണ്ട് മൂടി. നാവികസേന ദിനാചരണത്തോടനുബന്ധിച്ച് നിരവധി പരിപാടികളും അഭ്യാസപ്രകടനങ്ങളും സേന ആസ്ഥാനത്ത് നടക്കും.