പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു.പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡിസലിന് ലിറ്ററിന് 0.97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധരാത്രിയോടെ നിലവില്‍ വരും.

മോദി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു

തിരുവനന്തപുരം : രാജ്യത്തെ നിരാശപ്പെടുത്തുകയും ജനങ്ങളെ വഞ്ചിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നോട്ട് ദുരന്തത്തിന് പരിഹാരം കാണാതെ തട്ടിപ്പ് പ്രഖ്യാപനമാണ് മോദി നടത്തിയതെന്ന് കോടിയേരി പറഞ്ഞു. 1000, 500 രൂപ നോട്ട് പൊടുന്നനെ അസാധുവാക്കിയതുകൊണ്ട് എന്തുഗുണമുണ്ടായി എന്ന് വ്യക്തമാക്കുന്നതില്‍ മോദി പരാജയപ്പെട്ടു. ജനങ്ങള്‍ വിവരണാതീതമായ കഷ്ടപ്പാട് സഹിക്കുകയാണ്. സംസ്ഥാനങ്ങളെ Read More …

സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ല

കോഴിക്കോട്: എം.ടി.വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധകൂട്ടായ്മയിലാണ് വിഎസ് എംടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയെ കൈകാര്യം ചെയ്തതുപോലെ എംടിയെ കൈകാര്യം ചെയ്യാനാണോ സംഘപരിവാര്‍ ശ്രമമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അങ്ങനെയെങ്കില്‍ ആ മോഹം കൈയില്‍വച്ചാല്‍ മതിയെന്നും വിഎസ് പറഞ്ഞു. നിര്‍മാല്യം ചിത്രീകരിച്ചതാണ് എംടിയോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണമെന്ന് ചടങ്ങില്‍ Read More …

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്ക് കുറച്ചു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്ക് കുറച്ചു. 0.9 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഭവന വായ്പയെടുത്തിരിക്കുന്നവര്‍ ഇനി എട്ട് ശതമാനം പലിശ നല്‍കിയാല്‍ മതി. പലിശ ഇളവുവരുത്തുമെന്ന് നേരത്തെ പുതുവത്സര പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കിയതിനുശേഷം ബാങ്കുകളിലെ നിക്ഷേപം വര്‍ധിച്ചതിനെ തുടര്‍ന്ന് പലിശനിരക്കു കുറയ്ക്കാന്‍ ബാങ്കുമേധാവികള്‍ തീരുമാനിച്ചിരുന്നു. ബാങ്കുകളിലെ Read More …

മോദി ജനത്തെ നിരാശനാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാശരാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നോട്ട് നിരോധനം സംബന്ധിച്ച് ഒരു വാക്കുപോലും പ്രധാനമന്ത്രി മിണ്ടിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മോദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രതീക്ഷയുടെ അടുത്തുപോലും എത്തിയില്ല. ജനങ്ങളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി Read More …

ശത്രുക്കള്‍ക്കും പുതുവല്‍സര ആശംസ

ന്യൂയോര്‍ക്ക്: തന്റെ ശത്രുക്കള്‍ക്കും പുതുവല്‍സര ആശംസകള്‍ നേര്‍ന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശത്രുക്കള്‍ക്കും എനിക്കെതിരായി മത്സരിച്ച് ദയനീമായി പരാജയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും പുതുവല്‍സര ആശംസകള്‍ നേരുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ജനുവരി 20ന് അമേരിക്കയുടെ 45ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കും. നിരവധി പേരെ പ്രെമറി തെരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിച്ചതിന് ശേഷമാണ് Read More …

അമ്മയുടെ സ്മാരകത്തിനു മുന്നില്‍ ആത്മഹത്യാ ശ്രമം

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല അധികാരമേറ്റതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ശ്രമം. എഡിഎംകെ പ്രവര്‍ത്തകനായ കെ. ശിവാജി ആനന്ദാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകുന്നേരം ജയലളിത സ്മാരകത്തിനു സമീപമായിരുന്നു സംഭവം. എലിവിഷം കഴിച്ച് അവശനിലയിലായ ആനന്ദിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പോക്കറ്റില്‍നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ശശികലയുടെ സ്ഥാനാരോഹണമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു.

അടൂര്‍ ഗോപാലകൃഷ്ണനെതിരേ വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്ന ജൂറിയെ ചോദ്യം ചെയ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. മുഖ്യധാര സിനിമകളെ വിലകുറച്ച് കാണാനാകില്ലെന്ന് പറഞ്ഞാണ് വെങ്കയ്യയുടെ മറുപടി. അടൂരിന്റെ നിര്‍ദേശങ്ങളെ വിലമതിക്കുന്നു. പുരസ്‌കാര നിര്‍ണയത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ പുരസ്‌കാരം നിര്‍ണയിക്കുന്ന ജൂറിയില്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് അടൂര്‍ Read More …