50 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി

കണ്ണുര്‍: 50 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടുപേരെ പിടികൂടി. കണ്ണൂര്‍ കൂത്തുപറമ്ബില്‍ നിന്നാണ് എക്‌സൈസ് സംഘം മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് പലങ്കി, രാഹുല്‍ അദികും എന്നിവരെ പിടികൂടിയത്. എക്‌സൈസ് കമീഷണര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കെഎസ്ആര്‍ടിസി ബസില്‍ നിന്നും പണം പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും നൂറു രൂപ നോട്ടുകളുമാണ് Read More …

ധാര്‍മികത പറഞ്ഞവരുടെ തനിനിറം വ്യക്തമായി

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോള്‍ ധാര്‍മികത സംബന്ധിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം പുറത്തായെന്ന് ഉമ്മന്‍ ചാണ്ടി. ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നതാണ് കാണുന്നത്. ധാര്‍മികത അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. എം എം മണി മന്ത്രിയായി തുടരുന്നത് ശരിയോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുന്‍ മുഖ്യമന്ത്രി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെറിയ ആരോപണത്തിന് പോലും രാജി ആവശ്യപ്പെട്ട കോടിയേരി Read More …

മുഖ്യപ്രതി അറസ്റ്റില്‍

ന്യുഡല്‍ഹി: 17 കാരിയെ കാറിനുള്ളില്‍ വെടിവെച്ചു കൊന്ന കേസില്‍ ഒളിവിലായിരുന്ന സുഹൃത്ത് അറസ്റ്റിലായി. പെണ്‍കുട്ടിയുടെ സുഹൃത്ത് ശുഭം ആണ് വെള്ളിയാഴ്ച ഹരിയാനയില്‍ വെച്ച് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. കേസില്‍ നേരത്തെ പിടിയിലായ യോഗേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശുഭത്തെ അറസ്റ്റ് ചെയ്തത്. ശുഭമാണ് പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തതെന്നായിരുന്നു യോഗേഷിന്റെ മൊഴി തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജാഫ്ഗഡില്‍ മെഴ്‌സിഡസ് Read More …

ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു

മുംബൈ: 3600 കോടി ചെലവിട്ട് നിര്‍മിക്കുന്ന ഛത്രപതി ശിവജി സ്മാരകത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. മുംബൈ തീരത്തുനിന്ന് ഒന്നരകിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് സ്മാരകം നിര്‍മിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ വന്‍തുക ചെലവിട്ട് പ്രതിമ സ്ഥാപിക്കുന്നതിനെതിരേ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിക്കിടെ Read More …

വിലയും പലിശയും കുറയുന്നത് മാന്ദ്യത്തിന്റെ തുടക്കം

തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണത്തില്‍ കുമ്മനം രാജശേഖരനു മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. രാജ്യത്തിന്റെ വളര്‍ച്ച താഴേയ്‌ക്കെന്ന് റിസര്‍വ് ബാങ്ക് പോലും സമ്മതിച്ചു കഴിഞ്ഞതായും വിലയും പലിശയും കുറയുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കമാണെന്നും ഐസക് വ്യക്തമാക്കി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഐസകിന്റെ മറുപടി. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ഞാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് Read More …

37 ലക്ഷത്തിന്റെ കറന്‍സി പിടികൂടി

മലപ്പുറം: തിരൂരില്‍ വന്‍ കുഴല്‍ പണ വേട്ട. പുതിയ നോട്ടുകളുടെ വന്‍ ശേഖരമാണ് പിടികൂടിയിരിക്കുന്നത്. കുഴല്‍പണ വിതരണക്കാരില്‍ നിന്നും ഇന്നലെയാണ് 40 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്. ഇതില്‍ 1854 രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്. സംഭവത്തില്‍ മണ്ണാര്‍ക്കാട് അരിയൂര്‍ കൊമ്ബത്ത് ഷൗക്കത്തലി (53) യെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാന്‍ മുഖ്യപ്രതി ഷാനിഫ് ബാബു (36)വിനെ Read More …

ഗോവയില്‍ മാത്രം 4,500 ബാറുകള്‍ പട്ടേണ്ടിവരും

പനജി: ദേശീയ പാതയോരത്തെ മദ്യഷാപ്പുകളും ബാറുകളും പൂട്ടണമെന്ന സുപ്രീം കോടതിവിധി കര്‍ശനമായി പാലിക്കേണ്ടി വന്നാല്‍ ഗോവയില്‍ 4500ഓളം ബാറുകള്‍ പൂട്ടേണ്ടിവരുമെന്ന് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാര്‍സെക്കര്‍. മദ്യവില്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം ഇതോടുകൂടി സംസ്ഥാന ഖജനാവിന് നഷ്ടമാകും. ഗോവയില്‍ നിലവില്‍ 9000ത്തില്‍ കൂടുതല്‍ ബാറുകള്‍ ഉണ്ട്. ഇവയില്‍ പകുതിയലധികവും സംസ്ഥാന, ദേശീയപാതകള്‍ക്കരികിലാണ്. ഇക്കാര്യം നിയമ Read More …

500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചു

നാസിക്: നോട്ട് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. പ്രതിദിനം 35 ലക്ഷം 500 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്ന സ്ഥാനത്ത് ഒരുകോടി നോട്ടുകളാണ് ഇപ്പോള്‍ അച്ചടിക്കുന്നതെന്ന് നാസിക്കിലെ കറന്‍സി നോട്ട് പ്രസ് അധികൃതര്‍ വ്യക്തമാക്കി. 500 രൂപ നോട്ടുകളും മറ്റുള്ളവയും അടക്കം 1.9 കോടി നോട്ടുകളാണ് നാസിക്കില്‍ ഓരോദിവസവും Read More …