ലോകത്തെ ശക്തരായ വ്യക്തികളില്‍ മോദി ഒമ്പതാമത് ഫോര്‍ബ്‌സ് മാസിക തയാറാക്കിയ പട്ടികയിലാണ് ഇത്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്ത്. ഫോര്‍ബ്‌സ് മാസിക തയാറാക്കിയ പട്ടികയിലാണ് ഇത്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു രണ്ടാമതെത്തിയത്. 74 പേരുടെ പട്ടികയാണു ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയത്. യുഎസ് പ്രസിഡന്റ് ബറാക് Read More …

സൗദിയില്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കി

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പുതിയ കറന്‍സി സൗദിയില്‍ പുറത്തിറക്കി. നാണയങ്ങളും ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പുതിയ നോട്ടുകളും നാണയങ്ങളും പുറത്തിറക്കിയിട്ടുള്ളത്. പുതിയ നോട്ടിന്റെയും നാണയങ്ങളുടെയും ആദ്യവിതരണം തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. സല്‍മാന്‍ രാജാവിനു നോട്ടും നാണയവും കൈമാറിക്കൊണ്ടായിരിക്കും വിതരണോദ്ഘാടനം നടക്കുക. ഈ മാസം 26 മുതലാണ് Read More …

ഉമ്മന്‍ചാണ്ടി സരിതയുമായി ഫോണില്‍ സംസാരിച്ചിരുന്നു

കൊച്ചി സോളാര്‍ വിഷയവുമായി തന്റെ ഫോണില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സംസാരിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജ് സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. താന്‍ ഇല്ലാത്ത സമയം ജിക്കുവിന്റെ ഫോണിലേക്ക് വിളിച്ചും ഇവര്‍ തമ്മില്‍ സംസാരിച്ചതായും സലീം രാജിന്റെ മൊഴില്‍ പറയുന്നു. തന്റെ ഫഓണില്‍  നിന്ന് ഉമ്മന്‍ചാണ്ടി സരിതയേയും വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്ദ്യോഗസ്ഥനായിരുന്ന Read More …

പ്രധാനമന്ത്രിക്കെതിരേ അഴിമതിയാരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ട് അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഇത് ലോക്‌സഭയില്‍ മാത്രമേ വിശദീകരിക്കുകയുള്ളെന്നും രാഹുല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മോദി അഴിമതി നടത്തിയതിനു തെളിവുണ്ട്. ഇതു മനസിലാക്കി മോദി പാര്‍ലമെന്റില്‍നിന്നും ഒളിച്ചോടുകയാണ്.   നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട Read More …

ഉമ്മന്‍ ചാണ്ടി ഡല്‍ഹി ധര്‍ണയില്‍ നിന്നും വിട്ട് നിന്നു

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ മേഖലയോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഡല്‍ഹി ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ട് നിന്നു. നിന്ന് ഡിസിസി പുനസംഘടനയിലെ അതൃപ്തി മൂലമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹി യാത്ര റദ്ദാക്കിയത്. കേരളത്തില്‍ സംഘടനാതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യം എ ഗ്രൂപ്പ് നേതാക്കള്‍ കേരളത്തിന്റെ ചുമതലയുള്ള Read More …

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ചെന്നൈയിലെ ഒരു സന്നദ്ധസംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.   കേസ്സ് തീര്‍പ്പാക്കുന്നത് വരെ ജയലളിതയുടെ സ്വത്ത് Read More …

വിധി ജില്ലാ സെഷന്‍സ് കോടതി സ്റ്റേ ചെയ്തു

തലശ്ശേരി: പോലീസുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചുവെന്ന കേസില്‍ അഡ്വ. എഎന്‍ ഷംസീര്‍ എംഎല്‍എയെ ശിക്ഷിച്ച കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി ജില്ല സെഷന്‍സ് കോടതി സ്റ്റേ ചെയ്തു. മൂന്നു മാസം തടവിനും 2000 രൂപ പിഴയടക്കാനുമാണ് എഎന്‍ ഷംസീറിനെ കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നല്‍കിയ ഹരജിയിലാണ് വിധി സ്റ്റേ ചെയ്തത്. 2012 ജൂലൈ 20നായിരുന്നു Read More …

ഡിജിറ്റല്‍മലപ്പുറം പദ്ധതിക്ക് തുടക്കമായി

മലപ്പുറം കറന്‍സി പ്രതിസന്ധിയെ മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുന്നതിനായുള്ള കേന്ദ്രപദ്ധതി മലപ്പുറം ജില്ലയില്‍ വ്യാപകമാക്കുന്നു. ജില്ലയില്‍ നടപ്പാക്കുന്ന എന്റെ മലപ്പുറം,ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ലോഗോ പ്രകാശനം പി.ഉബൈദുള്ള എം.എല്‍.എ.നിര്‍വ്വഹിച്ചു. സവിശേഷമായ എന്തും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് മലപ്പുറം ജില്ലയ്ക്കുള്ളതെന്ന് ഉബൈദുള്ള പറഞ്ഞു. അക്ഷയ, സാക്ഷരത, കുടുംബശ്രീ തുടങ്ങിയവ ജില്ലയുടെ വിജയ വഴിയിലെ നാഴിക കല്ലുകളാണ്. Read More …