സ്‌നേഹബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്ബോള്‍ ബലാത്സംഗ ആരോപണങ്ങള്‍ ഉയരുകയാണെന്ന് ഹൈക്കോടതി

സ്‌നേഹബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്ബോള്‍ ബലാത്സംഗ ആരോപണങ്ങള്‍ ഉയരുകയാണെന്ന് ഹൈക്കോടതി. ഇത്തരം ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ നിരീക്ഷിച്ചു. അഭിഭാഷകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നവനീത് എന്‍ നാഥിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.’സ്‌നേഹബന്ധം തുടരാന്‍ ഒരാള്‍ ആഗ്രഹിക്കുകയും മറ്റേയാള്‍ അത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുമ്ബോള്‍ അത് Read More …

സംസ്ഥാനത്ത് വൃക്കരോഗം തടയാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വൃക്കരോഗം തടയാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ജീവിതശൈലീ രോഗമുള്ളവരെ നേരത്തേ തന്നെ കണ്ടെത്തി ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 30 വയസിന് മുകളിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധനയും വൈദ്യസഹായവും ബോധവല്‍കരണവും ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സബ്മിഷന് മറുപടിയായാണ് വീണാ ജോര്‍ജിന്റെ പ്രഖ്യാപനം.’പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണ് വൃക്കരോഗത്തിലേക്ക് നയിക്കുന്നത്. ഇതു മുന്നേ Read More …

ഷിന്‍ഡെയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ താക്കറെ സുപ്രീം കോടതിയില്‍

മുംബൈ: ഏക്നാഥ് ഷിന്‍ഡെയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശാരിയുടെ നടപടിക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയില്‍. തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയതിനെയും താക്കറെ വിഭാഗം നേതാവ് സുഭാഷ് ദേശായി കോടതിയില്‍ ചോദ്യം ​ചെയ്തു. അയോഗ്യതാ നടപടികള്‍ നേരിടുന്ന 16 എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പ​ങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് താക്കറെ പക്ഷത്തിന്റെ വാദം. Read More …

ആദ്യ മഴയില്‍ തകരുന്ന റോഡുകള്‍ പശ ഒട്ടിച്ച്‌​ ഉണ്ടാക്കിയതോ -ഹൈകോടതി

കൊച്ചി: ആദ്യ മഴയില്‍ തന്നെ തകരുന്ന റോഡുകള്‍ പശ വെച്ച്‌​ ഒട്ടിച്ച്‌​ ഉണ്ടാക്കിയതാണോയെന്ന്​ ഹൈകോടതി. റോഡുകള്‍ തകരുന്നത്​ കോടതി ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നതിന്​ തെളിവാണ്​. കോടതി നിര്‍ദേശങ്ങള്‍ വെറും വാക്കായി കാണാനുള്ളതല്ല​, കര്‍ശനമായി നടപ്പാക്കാനുള്ളതാണ്. ഈ സ്ഥിതി പരിതാപകരമാണ്​. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങള്‍ അനുവദിക്കാനാകില്ല. എന്‍ജിനീയര്‍മാരും കരാറുകാരുമാണ്​ ഇക്കാര്യത്തില്‍ ഉത്തരവാദികളെന്നും മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും ജസ്റ്റിസ്​ ദേവന്‍ Read More …

കോഴിക്കോട് വിമാനത്താവളം: ഭൂമി ഏറ്റെടുക്കല്‍ഉടന്‍ പൂര്‍ത്തിയാക്കും-മുഖ്യമന്ത്രി

കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വിമാനത്താവളത്തിന്‍ റണ്‍വേ വികസനത്തിന് വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കി. പുതിയ ധാരണ പ്രകാരം റണ്‍വേ വികസനത്തിനായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read More …

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി മംഗളൂരുവിലേക്ക് നീട്ടണം: മന്ത്രി പി രാജീവ്

തിരുവനന്തപുരം: കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി മാംഗലൂര്‍ക്ക് നീട്ടണമെന്ന് നാഷണല്‍ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് പ്രോഗ്രാം അപ്പക്സ് അഥോറിറ്റി യോഗത്തില്‍ മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. കരിപ്പൂര്‍, കണ്ണൂര്‍, മാംഗലൂര്‍ എയര്‍പോര്‍ട്ടുകള്‍ കൂടി ഉള്‍പ്പെടുന്ന പാതയായതിനാല്‍ ഇടനാഴി നീട്ടുന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ ഇടനാഴികളുടെ ചുമതലയുള്ള ദേശീയ അഥോറിറ്റിയുടെ ആദ്യത്തെ യോഗം ഇന്ന് ഓണ്‍ലൈനായി Read More …

കെ ഫോണിന് കേന്ദ്രത്തിന്റെ അനുമതി, രജിസ്ട്രേഷന്‍ അനുവദിച്ച്‌ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച്‌ കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങി. . ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ അറിയിച്ചു. പദ്ധതിക്കുള്ള ഇന്റര്‍നെറ്റ്‌ സര്‍വീസ് പ്രൊവൈഡര്‍ Read More …

‘മമത ഇന്ത്യയുടെ പുത്രി’: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ പാര്‍ലമെന്റ് അംഗവുമായ ദിലീപ് ഘോഷിനെതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനം അഴിച്ചുവിട്ടത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളിന്റെ മകളാണെന്നുള്ള ദിലീപിന്റെ പരാമര്‍ശമാണ് വിവാദം സൃഷ്ടിച്ചത്. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് ഈസ്റ്റ് 2022ല്‍ പങ്കെടുക്കവേയാണ് ദിലീപ് ഘോഷ് ഇങ്ങനെ ഒരു പ്രസ്താവന Read More …