അതിര്‍ത്തിവഴിയുള്ള നുഴഞ്ഞു കയറ്റം തകര്‍ത്ത് ബിഎസ്‌എഫ്; പാകിസ്ഥാന്‍കാരനെ വെടിവെച്ച്‌ വീഴ്ത്തി

ശ്രീനഗര്‍ : പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്തെറിഞ്ഞ് അതിര്‍ത്തി സംരക്ഷണ സേന (ബിഎസ്‌എഫ്). നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ വെടിവെച്ച്‌ വീഴ്ത്തി. സാമ്ബ ജില്ലയിലായിരുന്നു സംഭവം.പുലര്‍ച്ചെ അന്താരാഷ്ട്ര അതിര്‍ത്തിവഴിയായിരുന്നു ഇയാള്‍ കശ്മീരിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍പ്പെട്ട ബിഎസ്‌എഫ് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ പരിക്കുകള്‍ ഗൗരവമുള്ളതല്ലെന്ന് ബിഎസ്‌എഫ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി Read More …

പാര്‍ട്ടിയുടേത് അന്തിമ തീരുമാനം, ശൈലജക്കായുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല -വിജയരാഘവന്‍

തിരുവനന്തപുരം: മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം പാര്‍ട്ടി ഗൗരവമായി ആലോചിച്ചെടുത്തതാണെന്നും അത് അന്തിമമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കെ.കെ ശൈലജയെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധയില്‍പെട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടേത് രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനമാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ കെ.കെ ശൈലജയെ തന്നെ ആരോ​ഗ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് Read More …

വ്യക്​തിപരമായ അധിക്ഷേപങ്ങളില്‍ തളരില്ല; ജനം വാസ്​തവം മനസിലാക്കും -മുഹമ്മദ്​ റിയാസ്​

കോഴിക്കോട്​: വ്യക്​തിപരമായ അധിക്ഷേപങ്ങളില്‍ തളരില്ലെന്ന്​ നിയുക്​ത മന്ത്രി പി.എ മുഹമ്മദ്​ റിയാസ്​. തിരുത്തലുകള്‍ വേണ്ടിടത്ത്​ തിരുത്തി മുന്നോട്ട്​ പോകും. ജനങ്ങള്‍ വാസ്​തവം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന്​ നല്‍കിയ അഭിമുഖത്തിലാണ്​ പരാമര്‍ശം. ജനാധിപത്യത്തില്‍ വിമര്‍ശനം സ്വാഭാവികമാണ്​. ലോക്​സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കു​േമ്ബാള്‍ തന്നെ വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ ത​െന്‍റ സുഹൃത്തുക്കളാണ്​. ബേപ്പൂരില്‍ മത്സരിക്കാനെത്തിയപ്പോഴും വിമര്‍ശനങ്ങളുണ്ടായിരുന്നു. അന്ന്​ മെയ്​ Read More …

വില്‍പത്ര വിവാദം; ഗണേഷ് കുമാറിന് പിന്തുണ അറിയിച്ച്‌ ഇളയ സഹോദരി

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ളയുടെ വില്‍പത്ര വിവാദത്തില്‍ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്‍. ആര്‍ ബാലകൃഷ്ണപിള്ള വില്‍പത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്നും ഗണേഷ് വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപങ്ങളില്‍ കഴമ്ബില്ലെന്നും ബിന്ദു പറയുന്നു. മരണ ശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ ടേമില്‍ ഉറപ്പിച്ച മന്ത്രിസ്ഥാനം Read More …

നിയുക്തമന്ത്രി അബ്ദുറഹ്‌മാന്‍ ആശുപത്രിയില്‍

മലപ്പുറം:താനൂര്‍ എം.എല്‍.എയും നിയുക്തമന്ത്രിയുമായ വി.അബ്്ദുറഹ്്മാനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇലെ വൈകീട്ട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന പരിശോധന നടത്തിയപ്പോള്‍ രക്തസമ്മര്‍ദ്ദത്തില്‍ വര്‍ധനവുള്ളതായി കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയാകുന്നതറിഞ്ഞ നിരവധി പേര്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വിവരം ബന്ധുക്കളും സി.പി.എം.നേതാക്കളും വ്യക്തമാക്കിയത്.24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ Read More …

കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

നിലമ്പൂര്‍: കരുവാരകുണ്ടില്‍ കാട്ടുപോത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി.കരുവാരകുണ്ട് തരിശ് കുണ്ടോടയിലാണ് ജനവാസ മേഖലയിലെത്തിയ കാട്ടുപോത്ത് യുവാവിനെ കുത്തികൊന്നത്. കുണ്ടോട പാലത്തിനു സമീപത്തെ വാലയില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ ഷാജി (42)യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം ദുബായില്‍ നിന്നു നാട്ടിലെത്തിയത്. ഒരു ടണ്ണോളം തൂക്കമുള്ള കൂറ്റന്‍ കാട്ടുപോത്താണ് നാട്ടിലിറങ്ങിയത്. വീടുകളിലേക്കു കയറാന്‍ ശ്രമിച്ച പോത്തിനെ ഓടിക്കുന്നതിനിടെയാണ് Read More …

ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു

പാലക്കാട്: തൃത്താലക്കടുത്ത് മലമല്‍ക്കാവില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പുളിക്കല്‍ സിദ്ദീഖ് (58) ആണ് മരിച്ചത്.ഭാര്യ ഫാത്തിമ (45)യെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സിദ്ദീഖ് വീട്ടില്‍ അസ്വാഭാവികമായ രീതിയില്‍ മരിച്ചത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കഴുത്തിലുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് പറഞ്ഞു.

വി.അബ്ദുറഹ്‌മാന്‍ മലപ്പുറത്തിന്റെ മന്ത്രി

തിരുവനന്തപുരം-താനൂരില്‍ നിന്നുള്ള ഇടതുസ്വതന്ത്ര എം.എല്‍.എ വി.അബ്്ദുറഹ്‌മാന് മന്ത്രിസ്ഥാനം. സി.പി.എം.സംസ്ഥാന കമ്മിറ്റിയാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. പഴയ മന്ത്രിമാര്‍ തുടരേണ്ടതിലെന്ന സി.പി.എമ്മിന്റെ നിലപാട് പ്രാവര്‍ത്തികമായതോടെയാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രിയായി അബ്്ദുറഹ്്മാന് നറുക്ക് വീണത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഡോ.കെ.ടി.ജലീല്‍ ആയിരുന്നു ജില്ലയില്‍ നിന്നുള്ള മന്ത്രി. പൊന്നാനിയില്‍ നിന്ന് വിജയിച്ച മുതിര്‍ന്ന സി.പി.എം.നേതാവ് പി.നന്ദകുമാറിന്റെ പേരും സജീവ പരിഗണനയിലുണ്ടായിരുന്നു.മലപ്പുറം ജില്ലയില്‍ Read More …