കോണ്‍ഗ്രസിനകത്ത് ജിഹാദി കോണ്‍ഗ്രസ് പിടിമുറുക്കുന്നു: കെ.സുരേന്ദ്രന്‍
കോണ്‍ഗ്രസിനകത്ത് ജിഹാദി കോണ്‍ഗ്രസ് പിടിമുറുക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുടെ ആശയവുമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കടുതുരുത്തിയില്‍ വിജയയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. എ,ഐ ഗ്രൂപ്പുകളേക്കാള്‍ ശക്തമാണ് ജിഹാദി ഗ്രൂപ്പ്. യുഡിഎഫില്‍ ആരാണ് നേതാവെന്നും എവിടെ ആരൊക്കെ മത്സരിപ്പിക്കണമെന്നും തീരുമാനിക്കുന്നത് അവരാണ്. ഭൂരിപക്ഷ സമുദായക്കാര്‍ കോണ്‍ഗ്രസില്‍ അവഗണിക്കപ്പെടുകയാണ്. കെ.സുധാകരന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഇതാണ്. Read More …
