ബാര്‍കോഴയില്‍ ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ അനുമതി

തിരുവനന്തപുരം: ബാര്‍കോഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു അനുമതി. ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിനു അനുമതി. കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. അതേസമയം, Read More …

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളുകയായിരുന്നു. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ജഡ്ജി വി ജി അരുണിന്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം Read More …

രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തെ​റ്റ്; ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കു​മു​ണ്ട്: ഉ​മ്മ​ന്‍​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം മു​ന്‍ ക​ള​ക്ട​ര്‍ രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രാ​യ അ​ന്വേ​ഷ​ണം തെ​റ്റാ​ണെ​ന്ന് മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. കൊ​ച്ചി മെ​ട്രോ​യ്ക്ക് വേ​ണ്ടി സ്ഥ​ല​മേ​റ്റെ​ടു​ത്ത​തി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം അ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​യാ​ടാ​ക്കാ​നി​ല്ല. മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ത​നി​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം,സോ​ളാ​ര്‍ കേ​സി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​യെ​ടു​ത്താ​ല്‍ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും Read More …

അന്താരാഷ്ട്ര വിമാനത്താവളം: അപ്പീല്‍ സാധ്യത തേടുകയാണെന്ന് കടകംപള്ളി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയുണ്ടായി. കേസില്‍ നിയമ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമനടപടികള്‍ ആലോചിച്ചുവരുകയാണ്. നാട്ടിലെ ചില മുതലാളികള്‍ക്ക് മാത്രമേ വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ അസ്വസ്ഥത ഉണ്ടാകൂ എന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് Read More …

ലവ്​ ജിഹാദിനെതിരെ ശക്​തമായ നിയമമുണ്ടാക്കാനൊരുങ്ങി ഉത്തര്‍ പ്രദേശ് : ശിപാര്‍ശ​ കൈമാറി

ഡല്‍ഹി: മധ്യപ്രദേശിനെ പിന്നാലെ ലവ്​ ജിഹാദിനെതിരെ ശക്തമായ നിയമവുമായി ഉത്തര്‍പ്രദേശും. ഇതുസംബന്ധിച്ച ശിപാര്‍ശ ആഭ്യന്തര വകുപ്പ്​ നിയമവകുപ്പിന്​ കൈമാറിയെന്ന്​ എ.എന്‍.ഐ റിപ്പോര്‍ട്ട്​ ചെയ്തു.’ലവ് ജിഹാദിനെതിരെ’ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തര്‍പ്രദേശിലും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സമാനമായ നടപടി പ്രഖ്യാപിച്ചത്. ലവ് ജിഹാദിന്റെ കേസുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയമം Read More …

തനിക്കെതിരെ തെളിവുകളില്ല; ജാമ്യം തേടി ശിവശങ്കര്‍ ഹൈകോടതിയില്‍

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ​ശി​വ​ശ​ങ്ക​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​കോ​ട​തി​യെ സമീപിച്ചു. ത​നി​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ലെ​ന്നും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ.​ഡി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ഇവ തെ​ളി​യി​ക്കു​ന്ന തെ​ളി​വു​ക​ള്‍ ഇ​.ഡി​യു​ടെ പ​ക്ക​ലി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. താന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. സ്വപ്‌നയുടെ പേരില്‍ വന്നിട്ടുള്ള മൊഴിയുടെ പേരിലാണ് തന്നെ പ്രതി ചേര്‍ത്തത്. ഈ മൊഴി നിലനില്‍ക്കുന്നതല്ല. Read More …

ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പ​ങ്കെടുക്കില്ല

കൊച്ചി: ഇന്ന്​ കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പ​ങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രനോടും പാര്‍ട്ടി നേതൃ​ത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന പശ്ചാത്തലത്തിലാണ്​ അവര്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്​. എന്നാല്‍ അതേസമയം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്ന്​ ബി.ജെ.പി നേതാവ്​ സി.പി രാധകൃഷ്​ണന്‍ പറയുകയുണ്ടായി. ഇന്നത്തെ യോഗത്തില്‍ പ​ങ്കെടുക്കാന്‍ ശോഭ സുരേന്ദ്രനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രശ്​നം Read More …

ചരിത്രംകുറിച്ച്‌ കോണ്‍ഗ്രസ്.. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ

ന്യൂഡല്‍ഹി: ചരിത്രം കുറിയ്ക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിനായി 1500 എ.ഐ.സി.സി പ്രതിനിധികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി എ.ഐ.സി.സി പ്രതിനിധികളുടെ പട്ടിക തയ്യാറാക്കിയ ശേഷം ഡിജിറ്റല്‍ ഫോട്ടോ ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി Read More …