നടിയെ ആക്രമിച്ച കേസ്; വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികള്‍ പാടില്ല. ഹൈക്കോടതി അന്ന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. Read More …
