കൊവിഡ് വ്യാപന നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്: സംസ്ഥാനത്ത് കനത്ത ആശങ്ക

തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്. കഴിഞ്ഞ ദിവസം വരെയുള്ള രോഗികളുടെ വര്‍ദ്ധന നിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്. 20 ദിവസം കൂടുമ്ബോള്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനം രാജ്യത്ത് നാലാമതാണ്. ഛത്തീസ്ഗഡും അരുണാചല്‍ പ്രദേശുമാണ് കേരളത്തിന് പിന്നിലുള്ളത്. മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കര്‍ണാടകവുമാണ് കേരളത്തിന് Read More …

ബിജെപി -യുഡിഎഫ്‌ അവിശുദ്ധ കൂട്ടുകെട്ട്‌ ഉണ്ടാക്കിയാലും എല്‍ഡിഎഫ്‌ തുടര്‍ഭരണത്തില്‍ വരും: കോടിയേരി

തിരുവനന്തപുരം: ബിജെപി -യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങള്‍ക്കെതിരെ ബഹുജന പ്രതിഷേധ സംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. എല്ലാ ജില്ല കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാറിയ മാറിയിരിക്കയാണെന്ന് കോടിയേരി Read More …

ഉംറ തവക്കല്‍നാ ആപ് ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറിനുള്ളില്‍ റെജിസ്റ്റര്‍ ചെയ്തത് 16,000 പേര്‍ ആദ്യ പത്തുദിവസത്തെ ബുക്കിംഗ് അവസാനിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഉംറ നിര്‍വഹണം ഒക്ടോബര്‍ 4 മുതല്‍ 3 ഘട്ടങ്ങളിലായി പുനരാരംഭിക്കുന്നതിനറെ ഭാഗമായി തവക്കല്‍നാ ആപ് ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറുകളില്‍ 16,000 ഉംറ തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ വെളിപ്പെടുത്തി. ആദ്യത്തെ പത്തു ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് അവസാനിച്ചതായും മന്ത്രി പറഞ്ഞു. ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് Read More …

ടാറ്റാ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കും -ആരോഗ്യ മന്ത്രി

കോവിഡ് പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയുടെ ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണം. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളത്. ആ സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച്‌ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നീലേശ്വരം നഗരസഭ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ പുതിയ Read More …

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്ന എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇത്തരമൊരു രീതി പ്രോത്സാഹിപ്പിക്കരുതെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേരള രാഷ്ട്രീയത്തിലേക്ക് കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍ തുടങ്ങിയ എംപിമാര്‍ തിരിച്ചുവരാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അത്തരമൊരു ശീലം Read More …

നടിയെ ആക്രമിച്ച കേസ്; മൊഴി മാറ്റിപ്പറയാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും നടനെതിരെ മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മാപ്പുസാക്ഷി വിപിന്‍ ലാല്‍.2019 ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ സമീപിച്ചത്. ആദ്യം ഒരു ബന്ധുവിനോടായിരുന്നു ഇത് ആവശ്യപ്പെട്ടതെന്നും മൊഴിമാറ്റിയാല്‍ ലക്ഷങ്ങള്‍ നല്‍കാമെന്നും വീട് വച്ച്‌ നല്‍കാമെന്നും വാഗ്ദാനം ചെയ്തുവെന്നും Read More …

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം; കായംകുളം സ്വദേശിയെ കസ്‌റ്റഡിയിലെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഫോണിന്‍്റെ ഉടമയെ കായംകുളത്ത് നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്​. ഫോണ്‍ ഉടമയെ രാ​ത്രിതന്നെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുന്‍പ് ഫോണ്‍ നഷ്‌ടപ്പെട്ടിരുന്നുവെന്നാണ് കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ഭീഷണി സന്ദേശത്തിന്റെ Read More …

ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി : ചികിത്സ കിട്ടാത്തതിനാല്‍ ഇരട്ടക്കുട്ടികള്‍ ഗര്‍ഭത്തിലിരിക്കെ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹരജി. അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണം, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അന്വേഷണത്തിന്റെ പരിധിയില്‍ Read More …