ഇന്ത്യയില്‍ കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ന്യൂദല്‍ഹി: കോവിഡ് മുക്തരാകുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നു. മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും ഇന്ത്യയിലെ ചില കണക്കുകള്‍ ആശ്വാസം പകരുന്നതാണ്.രോഗമുക്തി നേടുന്നവരുടെ നിരക്ക് 63.13 ശതമാനവും കോവിഡ് മൂലമുള്ള മരണനിരക്ക് 2.41 ശതമാനവുമാണ്. 24 മണിക്കൂറിനുള്ളില്‍ കാല്‍ലക്ഷത്തിലേറെ പേര്‍ രോഗമുക്തി നേടുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകള്‍ Read More …

ഫെഡറല്‍ ബാങ്ക് നിര്‍മിച്ച 34 വീടുകള്‍ പ്രളയബാധിതര്‍ക്കു കൈമാറി

മലപ്പുറം: പ്രളയത്തില്‍ വീടു നഷ്ടമായ നിലമ്പൂര്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്ക് ചെമ്പന്‍കൊല്ലിയില്‍ ഫെഡറല്‍ ബാങ്ക് നിര്‍മിച്ചു നല്‍കിയ 34 വീടുകള്‍ ഉടമസ്ഥര്‍ക്കു കൈമാറി. ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് മിഷന്‍ ലഭ്യമാക്കിയ ഭൂമിയിലാണ് ഫെഡറല്‍ ബാങ്ക് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മിച്ചത്. വീടുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചതും ബാങ്കാണ്. താക്കോല്‍ദാന ചടങ്ങ് Read More …

കോവിഡ് നിയന്ത്രണം; വ്യാജവാര്‍ത്തക്കാര്‍ക്കെതിരെ കര്‍ശന നടപടി

മലപ്പുറം: കോവിഡ് 19 മായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ (ജൂലൈ 22) സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ മലപ്പുറം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമും അറിയിച്ചു. Read More …

മമ്പുറം സ്വലാത്ത്: വ്യഴാഴ്ചകളില്‍ ഓണ്‍ലൈന്‍ സംപ്രേക്ഷണം

തിരൂരങ്ങാടി: സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ വ്യാഴാഴ്ച തോറും നടത്താറുണ്ടായിരുന്ന സ്വലാത്ത് മജ്ലിസ് നാളെ (ജൂലൈ 23) മുതല്‍ വ്യാഴ്ചാഴ്ചകളില്‍ ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേക്ഷണം ചെയ്യുമെന്ന് മഖാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വിശ്വാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ തീരുമാനം.കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തീര്‍ത്ഥാടകര്‍ക്കു മഖാം സന്ദര്‍ശനത്തിനും Read More …

തിരുവനന്തപുരത്ത് കൂടുതല്‍ കോവിഡ് കേസുകള്‍

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 46 പേര്‍ക്ക് Read More …

സ്വപ്്‌ന സുരേഷ് ജാമ്യാപേക്ഷ നല്‍കി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്്‌ന സുരേഷ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സ്വര്‍ണക്കടത്തു കേസില്‍ തനിക്ക് ബന്ധമില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ തന്നെ ബലിയാടാക്കുകയുമാണെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. വിമാനത്താവളം വഴിയെത്തിയ സ്വര്‍ണം താന്‍ വാങ്ങുകയോ കൈകാര്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും സ്വപ്്‌ന പറഞ്ഞു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് എന്‍.ഐ.എ അന്വേഷണം Read More …

പപ്പരാസികളെ പറ്റിച്ച് എന്‍.ഐ.എയുടെ രഹസ്യനീക്കങ്ങള്‍

തിരുവനന്തപുരം: സ്വപ്്‌ന സുരേഷിന് പുറകെ കാമറയുമായി പറന്ന മാധ്യമപ്രവര്‍ത്തകരെ ഇരുട്ടിലാക്കി എന്‍.ഐ.എയുടെ സ്വര്‍ണക്കടത്ത് അന്വേഷണത്തിന് പുതിയ രീതി. നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരത്ത് നടന്ന സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ ശൃംഖലയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാതെയാണ് എന്‍.ഐ.എ മുന്നോട്ടു പോകുന്നത്. മാധ്യമങ്ങളില്‍ വിവരങ്ങള്‍ പുറത്തു വരുന്നത് കേസുമായി ബന്ധപ്പെട്ടവര്‍ രക്ഷപ്പെടാന്‍ സഹായിച്ചേക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.കേസിലെ Read More …

സ്‌പൈസ് പാര്‍ക്കില്‍ കോവിഡ്: ഏലക്കാ ലേല കേന്ദ്രം അടച്ചു

തേനി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ ഏലക്കാ ലേല കേന്ദ്രം അടച്ചു. ബോഡി സ്പൈസസ് പാര്‍ക്കിലെ രണ്ടു ജീവനക്കാര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ഒരാഴ്ചത്തേക്ക് ലേല കേന്ദ്രം അടച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കേരളത്തിലെ പുറ്റടി സ്പൈസസ് പാര്‍ക്കിലും ബോഡിയിലെ സ്പൈസസ് പാര്‍ക്കിലുമായിരുന്നു ലേലം നടന്നിരുന്നത്. ബോഡിയല്‍ ലേല കേന്ദ്രം അടച്ചതോടെ ലേലം പുറ്റടിയിലേക്കു Read More …