ട്രാന്‍സ്ഗ്രിഡിന്റെ പേരില്‍ യുഡിഎഫ് ലക്ഷ്യംവയ്ക്കുന്നത് കിഫ്ബിയെ

ട്രാന്‍സ്ഗ്രിഡ് വൈദ്യുതി പദ്ധതിക്കെതിരെ ദുരാരോപണം ആവര്‍ത്തിക്കുന്നതിലൂടെ യുഡിഎഫ് ലക്ഷ്യംവയ്ക്കുന്നത് കിഫ്ബിയെ. 46,000 കോടിയുടെ പദ്ധതിക്ക് അംഗീകാരമായതോടെ ദുരാരോപണം ഉന്നയിച്ച്‌ നിക്ഷേപകരെ നിരുത്സാഹപ്പെടുത്താനാണ് ശ്രമം. സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടും 5000 കോടിയുടെ കിഫ്ബി പദ്ധതിയായ ട്രാന്‍സ്ഗ്രിഡിനെതിരെ ചൊവ്വാഴ്ച വി ഡി സതീശന്‍ അഴിമതി ആരോപണം ഉന്നയിച്ചു. തെറ്റായ ആരോപണങ്ങള്‍ നിക്ഷേപകര്‍ക്ക് കിഫ്ബിയെക്കുറിച്ച്‌ മോശം സന്ദേശം നല്‍കുമെന്ന് Read More …

മാവോവാദികള്‍ ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുന്നു ; കേന്ദ്ര മന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം : ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുന്ന മാവോവാദികള്‍ക്കും വെള്ളവും വളവുമിട്ട് വളര്‍ത്തുകയാണോ ഇടതു സര്‍ക്കാരെന്ന് മുരളീധരന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. സി.പി.എം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികള്‍ യുഎപിഎ പ്രകാരം അറസ്റ്റിലായത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ രംഗത്ത് എത്തിയത് .

കേസ് അന്വേഷിക്കാന്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കും: ഡിജിപി

തിരുവനന്തപുരം: കേസന്വേഷണത്തിനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ. പാസ്പോര്‍ട്ട് അപേക്ഷകള്‍ പരിശോധിക്കുന്നതിനും ഈ സംവിധാനം വിനിയോഗിക്കും. ഇതുവഴി പാസ്പോര്‍ട്ട് ലഭ്യമാകുന്നതിനുള്ള കാലതാമസം കുറയ്ക്കാനാകും. പോലിസിന്‍റെ വിവിധ മേഖലകളില്‍ മറ്റ് സാങ്കേതിക വിദ്യകളും പ്രാവര്‍ത്തികമാക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ മേഖലാ Read More …

രാജ്യത്ത് അടുത്ത ഘട്ട സാമ്ബത്തിക പരിഷ്‌കരണങ്ങള്‍ ഉടനുണ്ടാകും: നിര്‍മല സീതാരാമന്‍

മുംബൈ: രാജ്യത്ത് അടുത്ത ഘട്ട സാമ്ബത്തിക പരിഷ്‌കരണങ്ങള്‍ ഉടനുണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കലടക്കമുളള പരിഷ്‌കാരങ്ങള്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ നടപ്പാകാതെ പോയിരുന്നു. എന്നാല്‍, ഇനി ഇത്തരം പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടാകില്ലെന്നും അവര്‍ പരേക്ഷമായി പറഞ്ഞു. ഭൂമി, തൊഴില്‍ അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട വരും ദിവസങ്ങളില്‍ Read More …

ഫ്ളാറ്റ് പൊളിക്കല്‍ പ്രതിവിധിയല്ല, അത് നിരപരാധികളെ ദുരിതത്തിലാക്കും – സുപ്രീം കോടതി

‘നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിലും ഫ്ളാറ്റ് പൊളിച്ചു നീക്കുന്നതല്ല പ്രതിവിധി. അത് നിരപരാധികളെ ദുരിതത്തിലാക്കും.’കഴിഞ്ഞ വര്‍ഷം ആഗസ്ത് 10 ലെ സുപ്രീം കോടതി വിധിയിലാണ് ഈ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ മദന്‍ ലോക്കുറും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ആയിരുന്നു അത്. പൂണെയിലെ ഗോയല്‍ ഗംഗ ഡെവലപ്പേഴ്സ് ഫ്ളാറ്റുകള്‍ പണിതത് പരിസ്ഥിതി നിയമവും മുനിസിപ്പല്‍ ചട്ടങ്ങളും നഗ്‌നമായി Read More …

അരൂരിലെ ഉപതെരഞ്ഞെടുപ്പ്; പൂതനാ പരാമര്‍ശമെന്ന വിമര്‍ശനത്തിനെതിരെ മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പൂതനാ പരാമര്‍ശമെന്ന വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച്‌ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ പ്രസ്ഥാനത്തെ ഒറ്റുന്നവരെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന വാര്‍ത്തയും മന്ത്രി തള്ളി. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരേ വിമര്‍ശനം ഉണ്ടായിട്ടില്ല, ചിലര്‍ യഥാര്‍ത്ഥ കാരണം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു. തോല്‍വി വിശദമായി Read More …

മാവോയിസ്റ്റ് വേട്ടയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ലേഖനം എഴുതിയത് തെറ്റായ നടപടി ;പന്ന്യന്‍ രവീന്ദ്രന്‍

കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയില്‍ ചീഫ് സെക്രട്ടറി ലേഖനം എഴുതിയത് തെറ്റായ നടപടിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പ്രോട്ടോകോള്‍ എന്താണെന്ന് ചീഫ് സെക്രട്ടറിക്ക് അറിയില്ല. എം.എല്‍.എയുടെ സ്ഥാനം പോലും ചീഫ് സെക്രട്ടറിക്കില്ല. തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും പന്ന്യന്‍ പറഞ്ഞു

മത്സ്യബന്ധന നിരോധനം; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും ധനസഹായവും

തിരുവനന്തപുരം: മത്സ്യബന്ധന നിരോധനം നിലനിന്നിരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തെ സൗജന്യ റേഷനു പുറമേ 32 കോടി രൂപയുടെ ധനസഹായ വിതരണത്തിനും ഉത്തരവായതായി എന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ഓരോ കുടുംബത്തിനും സൗജന്യ റേഷനും പരമാവധി 2000 രൂപ വീതം വിതരണം ചെയ്യുന്നതിനുമാണ് തീരുമാനമായത്. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്ന് 32 Read More …