സംസ്ഥാനത്തെ ആദ്യ സമ്ബൂര്‍ണ പച്ചത്തുരുത്തായി കൊടുമണ്‍ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ച് മന്ത്രി എം.എം മണി
മനുഷ്യന്‍ ദിവസവും പ്രകൃതിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണെന്ന് വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞു. കൊടുമണ്‍ ഇടത്തിട്ട കാവുംപാട്ട് ഓഡിറ്റോറിയത്തില്‍ സമ്ബൂര്‍ണ പച്ചത്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തുനിന്ന് പച്ചപ്പ് മാഞ്ഞുകൊണ്ടിരിക്കുകയാണ്. മരങ്ങളും ചെടികളും വച്ച് ഹരിതമാക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്. ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമാണ്. അതിനുള്ള പ്രവര്‍ത്തനത്തിന്റെ തുടക്കമാണ് ഇതിലൂടെ ആരംഭിക്കുന്നതെന്നും Read More …
