വി​വാ​ദ ലേ​ഖ​നം; ചീ​ഫ് സെ​ക്ര​ട്ട​റി​യെ ത​ള്ളി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ലെ മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ലി​നെ​യും യു​വാ​ക്ക​ളെ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​തി​നെ​യും ന്യാ​യീ​ക​രി​ച്ചു ലേ​ഖ​ന​മെ​ഴു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നെ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ലേ​ഖ​നം എ​ഴു​തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലേ​ഖ​ന​ത്തി​ലേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്. ഇ​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. മാ​വോ​യി​സ്റ്റു​ക​ള്‍ തീ​വ്ര​വാ​ദി​ക​ള്‍ ത​ന്നെ​യെ​ന്നും ജ​നാ​ധി​പ​ത്യ Read More …

മഹാരാഷ്ട്ര: ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവീകരണവുമായി ബന്ധപ്പെട്ട് ശിവസേനയെ പിന്തുണയ്ക്കില്ലന്ന് സോണിയാ ഗാന്ധി. ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ശിവസേനയെ പിന്തുണയ്ക്കില്ലെന്ന നിലപാട് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ്പവാറും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സോണിയയുടെ നിലപാട് പ്രഖ്യാപനം. Read More …

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി അധികാരമേറ്റു

ഐസോള്‍: മിസോറാം ഗവര്‍ണറായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഐസോളിലെ രാജ് ഭവനില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്തു. ദൈവനാമത്തിലായിരുന്നു ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തത്. പിള്ളയുടെ കുടുംബാംഗങ്ങളും ബിജെപി നേതാവ് എംടി രമേശ് അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. ബിജെപി ദേശിയ സെക്രട്ടറി സത്യകുമാര്‍, കേരളത്തില്‍ നിന്ന് Read More …

അയോധ്യ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ തീവ്രവാദ സംഘം ഉത്തര്‍പ്രദേശിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം; അതീവ ജാഗ്രത നിര്‍ദേശം : സുരക്ഷ കര്‍ശനമാക്കി

ന്യൂ ഡല്‍ഹി : അയോധ്യ ലക്ഷ്യമിട്ടു പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ സംഘം ഉത്തര്‍പ്രദേശിലെത്തിയെന്ന റിപ്പോര്‍ട്ടുമായി രഹസ്യാന്വേഷണ വിഭാഗം. നേപ്പാള്‍ വഴി യുപിയില്‍ ഏഴ് തീവ്രവാദികള്‍ പ്രവേശിച്ചെന്ന വിവരങ്ങളാണ് പുറത്തു വിട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയോധ്യ കേസ് വിധി വരാനിരിക്കെ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുകയും, സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു. ഏഴ് അംഗങ്ങളുളള സംഘമാണ് പ്രധാനമായും ഇന്ത്യയിലേക്ക് പ്രവേശിച്ചിരിക്കുന്നതെന്ന Read More …

വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ എന്ന വാ​ദ​ത്തി​ലുറച്ച്‌ ; സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: അട്ടപ്പാടിയില്‍ മാ​വോ​യി​സ്റ്റു​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ല്‍ മ​ജി​സ്റ്റീ​രി​യല്‍ അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സി​പി​ഐ റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി. വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ ത​ന്നെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. സ്ഥ​ല​ത്തെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​മെ​ല്ലാം ഇ​തു ത​ന്നെ​യാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്.

യു.എ.പി.എ കേസ് അട്ടിമറിക്കാന്‍ മന്ത്രിമാരും സി.പി.എമ്മിലേയും പൊലിസിലേയും ഒരു വിഭാഗവും ശ്രമിക്കുന്നതായി കെ.സുരേന്ദ്രന്‍

കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ സിപി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരം. സി.പി.എം ഭരിക്കുന്ന കേരളത്തിലെ പൊലിസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.അതേ സമയം കോഴിക്കോട്ടെ യു.എ.പി.എ കേസ് അട്ടിമറിക്കാന്‍ മന്ത്രിമാരും സി.പി.എമ്മിലേയും പൊലിസിലേയും ഒരു വിഭാഗം ശ്രമിക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു. ‘പ്രതികളെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ക്കും സി.പി.എം-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് Read More …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കുകളുടെ ‘പ്രളയം’ ; മടങ്ങിയത് 6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കുകളുടെ പ്രവാഹം. 2018 പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളില്‍ 578 ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു. 6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി പറഞ്ഞു. തുക തിരിച്ചുകിട്ടാന്‍ നടപടി എടുത്തതിലൂടെ Read More …

കേരളബാങ്ക് പ്രാഥമികസഹകരണബാങ്കുകളെ ശാക്തീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ ശാക്തീകരണമാണ് കേരളബാങ്ക് രൂപികരണത്തിലൂടെ സംഭവിക്കുകയെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രാഥമികസംഘങ്ങളുടെ കേന്ദ്രസ്ഥാപനമായി കേരളബാങ്ക് മാറുമെന്നും യുവതലമുറയ്ക്ക് ആവശ്യമായ സേവനങ്ങള്‍ കൊടുക്കാന്‍ പ്രാപ്തമായവിധം ഈ സംഘങ്ങളെ ശക്തിപ്പെടുത്താനും കേരളബാങ്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കേരളബാങ്ക് രൂപീകരണം സംബന്ധിച്ച്‌ തെക്കന്‍ മേഖലയിലെ സഹകാരികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നിക്ഷേപത്തിന് Read More …