ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ട്രംപ്

വാഷിങ്ടണ്‍ ഡിസി: ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാനചര്‍ച്ചകള്‍ തുടരുന്നതിനുള്ള ഉത്തരവാദിത്തം ഇസ്‌ലാമാബാദിനാണെന്നും ഭീകരവാദസംഘടനകള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കണമെന്നും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാനുള്ള താല്‍പ്പര്യം ട്രംപ് നേരത്തെയും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കശ്മീര്‍, പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ ആഭ്യന്തരപ്രശ്‌നം മാത്രമാണെന്നും ഉഭയകക്ഷി Read More …

എംഎല്‍എമാരെ എംപിമാരാക്കിയത് ജനത്തിന് ഇഷ്ടപ്പെട്ടില്ല: മുരളീധരന്‍

കോഴിക്കോട്: എംഎല്‍എമാരെ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായില്ലെന്ന സൂചന ഉപതെരഞ്ഞെടുപ്പു ജനവിധിയില്‍നിന്നു വ്യക്തമാണെന്ന് കെ മുരളീധരന്‍ എംപി. പോളിങ് ശതമാനം കുറഞ്ഞതില്‍ ഉള്‍പ്പെടെ പ്രകടമായത് ഈ അതൃപ്തിയാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു. വട്ടിയൂര്‍ക്കാവിലേത് ഉള്‍പ്പെടെയുള്ള ജനവിധികള്‍ പരിശോധിച്ചാല്‍ പല കാര്യങ്ങളും വ്യക്തമാണ്. എംഎല്‍എമാരെ രാജിവയ്പിച്ച്‌ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായിട്ടില്ല. പോളിങ് ശതമാനം കുറഞ്ഞതിന് ഒരു കാരണം അതാണ്. Read More …

‘മുന്‍വിധിയോടുകൂടി സര്‍ക്കാരിനെ കാണുന്ന നിലപാട് എന്‍എസ്‌എസ് തിരുത്തുന്നത് നല്ലതാണ്’; എംഎം മണി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഉജ്ജ്വല മുന്നേറ്റമാണുണ്ടായതെന്ന് മന്ത്രി എംഎം മണി. സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്, എന്നാല്‍ യഥാര്‍ഥത്തില്‍ സര്‍ക്കാരിനെതിരെ ഇല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് ഈ മുന്നറിയിപ്പെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍എസ്‌എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവര്‍ കരുതിയില്ല. എന്നാല്‍ Read More …

പൂതന പരാമര്‍ശം കൊണ്ട് നാലുവോട്ടുകള്‍ പോയത് ഷാനിമോള്‍ക്ക്; നഷ്ടമായത് ന്യൂനപക്ഷങ്ങളുടെ വോട്ടുകളെന്ന് ജി സുധാകരന്‍

ഉപതെരഞ്ഞടുപ്പില്‍ അരൂരിലെ തോല്‍വിക്ക് പിന്നാലെ പൊട്ടിത്തെറിച്ച്‌ മന്ത്രി ജി സുധാകരന്‍. തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മേല്‍കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന ജി സുധാകരന്‍ പറഞ്ഞു. തന്റെ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ല. ഈ പ്രചാരണം കൊണ്ട് ഷാനിമോള്‍ ഉസ്മാന്‌ നാലുവോട്ടുകള്‍ നഷ്ടമായിട്ടുണ്ടാവാമെന്നും ജി സുധാകരന്‍ പറഞ്ഞു. സിംപതി കൊണ്ടാണ് ജയിച്ചതെങ്കില്‍ Read More …

കര്‍ണാടക; വിമത എംഎല്‍എമാരുടെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കര്‍ണാടകയിലെ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി റദ്ദു ചെയ്യണമെന്നാണ് ആവശ്യം. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. വിമത എം.എല്‍.എമാരുടെ രാജിക്കാര്യം വീണ്ടും പരിശോധിക്കാനും തീരുമാനിക്കാനും പുതിയ സ്പീക്കര്‍ തയാറാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ Read More …

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ട് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. തിരുവനന്തപുരത്ത് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. കൊച്ചി മേയര്‍, കളക്ടര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന യോഗം തുടര്‍ നടപടികള്‍ക്കും Read More …

വട്ടിയൂര്‍ക്കാവിലേയും കോന്നിയിലേയും വിജയം സര്‍ക്കാരിനുള്ള അംഗീകാരം; കോടിയേരി

തിരുവനന്തപുരം: അഞ്ചിടത്ത് നടന്ന വാശിയേറിയ പോരാട്ടത്തില്‍ യുഡിഎഫിന്റെ രണ്ട് കോട്ടകള്‍ പിടിച്ചടക്കാനായെങ്കിലും അരൂരിലെ പരാജയം എല്‍ഡിഎഫിന് നിരാശയായി. എല്‍ഡിഎഫിനുണ്ടായ തിളക്കമാര്‍ന്ന വിജയത്തിന് മങ്ങലേല്‍പിച്ച സംഭവമാണ് അരൂരിലെ പരാജയം. അരൂരിലെ പരാജയത്തിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി പ്രത്യേകമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും വിജയം ഇടതു സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം Read More …

നാടകവും, കലയും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് വെങ്കയ്യ നായിഡു

ദില്ലി: നാടകവും കലയും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഏതൊരു നാഗരികതയും തഴച്ചുവളരാന്‍ ശാസ്ത്രവും സംസ്‌കാരവും അനിവാര്യമായതിനാല്‍ ഇന്ത്യയ്ക്ക് ശാസ്ത്രീയ നവോത്ഥാനവും സാംസ്‌കാരിക പുനരുജ്ജീവനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാമിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകവും കലയും നമ്മുടെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കണം. ഭാവിയില്‍ മന്ത്രാലയം Read More …