ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകള്‍; വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് പിന്നാലെ എന്‍എസ്‌എസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കടകംപള്ളി സുരേന്ദ്രന്‍

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്റെ വിജയത്തിന് പിന്നാലെ എന്‍എസ്‌എസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിലൂടെ ജയിച്ചത് എല്‍ഡിഎഫ് മാത്രമല്ല, ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രശാന്തിനെ സ്ഥാനാര്‍ത്ഥി Read More …

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്റെ പരായജം പാര്‍ട്ടി അന്വേഷിക്കും; ശശി തരൂര്‍

വട്ടിയൂര്‍ക്കാവ് യുഡിഎഫിന്റെ തോല്‍വിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. എന്താണ് സംഭവിച്ചുവെന്നത് മനസിലാക്കാന്‍ കുറച്ചു സമയം വേണം. പലരോടും ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. യുവാക്കളുടെ വോട്ട് പോയതാണോ…? രാഷ്ട്രീയത്തിലേക്ക് പുതിയ തലമുറയുടെ വരവാണോ…? ബിജെപിയുടെ വോട്ടുകള്‍ ആര്‍ക്ക് Read More …

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ച്‌ ഹൈക്കോടതി

കൊച്ചി : വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ച്‌ ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഇടപെടല്‍ രാത്രി തന്നെ പ്രശ്‌നം പരിഹരിക്കാന്‍ സഹായകമായി . കഴിഞ്ഞ ദിവസത്തെ മഴയിലാണ് കൊച്ചി നഗരം വെള്ളക്കെട്ടില്‍ മുങ്ങിയത് ഇതിനെ തുടര്‍ന്നാണ് കൊച്ചി നഗരസഭയെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രുക്ഷമായി വിമര്‍ശിച്ചത് .

കോന്നിയില്‍ പ്രതീക്ഷ കൈവെടിഞ്ഞ് ബിജെപി; കെ സുരേന്ദ്രന്‍ മൂന്നാമത്

കോന്നി: കോന്നിയില്‍ എല്‍ഡിഎഫ് മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ് ആണ് രണ്ടാം സ്ഥാനത്ത്. എല്ലാ ജാതി സംഘടനകളുടെയും പിന്തുണ ലഭിച്ചതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ പറഞ്ഞു. നിലവില്‍ 4662 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. എന്നാല്‍, മൂന്നു മുന്നണികളും വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയ മണ്ഡലമായിരുന്നു കോന്നി. ഈ മണ്ഡലത്തില്‍ Read More …

തടവുകേന്ദ്രം ബംഗാളില്‍ നിര്‍മിക്കില്ല: ജനസംഖ്യാ രജിസ്റ്ററും തള്ളി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അസമിലെയും കര്‍ണാടകത്തിലെയും പോലെ വിദേശികളായ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടവറകള്‍ നിര്‍മിക്കുല്ലെന്നുമാണ് മമതാ ബാനര്‍ജി വ്യക്തമാക്കിയത്. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല എന്നുള്ളത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് പറയുന്നത്. സംസ്ഥാനത്ത് തടവറകള്‍ നിര്‍മിക്കുന്ന പ്രശ്നം Read More …

ഇന്ത്യന്‍ പ്രധാനമന്ത്രി 29-ന് സൗദിയില്‍

ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും.സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക ഫോറത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. ഈമാസം 29 മുതല്‍ 31 വരെയാണ് സൗദിയില്‍ നിക്ഷേപക ഫോറം സമ്മേളനം നടക്കുന്നത്.

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് കൊക്കോണിക്‌സ്; അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തുമെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാന്‍ഡ് ആയ കൊക്കോണിക്‌സ് ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഉത്പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്‌സ് Read More …

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയിലെ ത്രാലിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷ്-ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇതിനിടെ പൂഞ്ചിലെ ബലാകോട്ട്, മെന്ദാര്‍ സെക്ടറുകളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച്‌ പ്രകോപനമില്ലാതെ ആക്രമണം തുടരുകയാണ്. ഷെല്‍ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ക്ക് പരിക്കേറ്റു.