കുവൈറ്റിലെ ഇന്ത്യന്‍ പൗരന്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്ന് വി.മുരളീധരന്‍

ഡല്‍ഹി: കുവൈറ്റിലെ ഇന്ത്യന്‍ പൗരന്മര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. രണ്ട് ദിവസത്തെ കുവൈറ്റ് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഡല്‍ഹിയില്‍ മടങ്ങിയെത്തി. കുവൈത്ത് വിദേശകാര്യസഹമന്ത്രി ഖാലിദ് അല്‍ ജാറല്ല, സാമ്ബത്തിക കാര്യ മന്ത്രി മറിയം അല്‍ഖീല്‍ എന്നിവരുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാജ വിസയിലടക്കം കുവൈറ്റിലെത്തിയവര്‍ക്ക് അദ്ദേഹത്തിന്റെ സന്ദര്‍ശനം Read More …

പാലായില്‍ ഇടതുപക്ഷം എന്തൊക്കെ ചെയ്താലും ജനവിധി അട്ടിമറിക്കാനാകില്ലെന്ന് ചെന്നിത്തല

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് വേണ്ടി ഇടതുപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ പാലായില്‍ ക്യാന്പ് ചെയ്ത് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇടതുപക്ഷം എന്തൊക്കെ ചെയ്താലും ജനവിധി അട്ടിമറിക്കാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഉയര്‍ന്ന പിഴത്തുകയിലെ തീരുമാനം സംബന്ധിച്ച്‌ ഗതാഗതമന്ത്രി പി.കെ.ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ ഉയര്‍ന്ന പിഴത്തുകയിലെ തീരുമാനം സംബന്ധിച്ച്‌ ഗതാഗതമന്ത്രി പി.കെ.ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ കുറയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ കാത്തിരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അതുവരെ പുതിയ തീരുമാനങ്ങള്‍ എടുക്കില്ലെന്നും ഇന്നത്തെ യോഗത്തില്‍ പുതിയ തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. പിഴ ഉള്‍പ്പടെയുള്ള Read More …

യുഡിഎഫിന്റെ തെറ്റിദ്ധാരണ ജനകമായ പ്രചാരണം കൊണ്ട് വോട്ടര്‍മാരെ വഞ്ചിക്കാന്‍ സാധിക്കില്ല ; ആരോഗ്യമന്ത്രി

കോട്ടയം : കെഎം മാണി കൊണ്ടുവന്ന കാരുണ്യ പദ്ധതി ഇടതുസര്‍ക്കാര്‍ തകര്‍ത്തുവെന്ന യുഡിഎഫ് പ്രചാരണത്തിന് മറുപടിയുമായി ആരോ​ഗ്യമന്ത്രി കെകെ ശൈലജ. യുഡിഎഫിന്റെ തെറ്റിദ്ധാരണ ജനകമായ പ്രചാരണം കൊണ്ട് വോട്ടര്‍മാരെ വഞ്ചിക്കാന്‍ സാധിക്കില്ലെന്ന് ശൈലജ പറഞ്ഞു. കാരുണ്യ പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമായ രീതിയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ആറ് ഇന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്തെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ആറ് ഇന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ടാക്സ് റീഎമിഷന്‍, ജിഎസ്ടി ക്രെഡിറ്റ് റീഫണ്ട് തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയില്‍ നിന്നുണ്ടായി. പാര്‍പ്പിട നിര്‍മാണ മേഖലയ്ക്കായി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പലതും കഴിഞ്ഞ കേന്ദ്ര ബജറ്റിന്‍റെ ആവര്‍ത്തനങ്ങളായിരുന്നു. കയറ്റുമതി മേഖലയ്ക്ക് 1,700 കോടിയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. Read More …

മിനിമം പോലും താങ്ങാനാവില്ല, മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിയമമന്ത്രി

തിരുവനന്തപുരം: ഉയര്‍ന്ന പിഴ വ്യവസ്ഥ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിയമമന്ത്രി എ കെ ബാലന്‍. ഇതിനായി എംപിമാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും എ കെ ബാലന്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ നിയമം മോട്ടോര്‍ വാഹനവ്യവസായത്തെ തന്നെ ഇല്ലാതാക്കും. എങ്ങനെയാണ് ഇത്തരത്തിലുളള ഒരു നിയമം രാജ്യത്ത് നടപ്പിലായത് എന്ന് അറിയില്ല. Read More …

മുഖ്യമന്ത്രിയടക്കം കക്ഷിരാഷ്ട്രീയം മറന്ന് സഹായിച്ചുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: ചെക്ക് കേസിന് പിന്നില്‍ സി.പി.എം. ആണെന്ന ബി.ജെ.പി. നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രസ്താവന തള്ളി തുഷാര്‍ വെള്ളാപ്പള്ളി. കക്ഷിരാഷ്ട്രീയത്തിനതീതമായി നല്ല പിന്തുണയാണ് തനിക്ക് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ.യൂസഫലി, മാതാ അമൃതാനന്ദമയി അടക്കമുള്ളവരും പ്രവാസികളും തന്നെ സഹായിച്ചുവെന്നും തുഷാര്‍പറഞ്ഞു.ദുബായില്‍നിന്ന് തിരിച്ചെത്തിയ ശേഷം ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലാ ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും പ്രചാരണത്തില്‍ Read More …

ഒരു രാജ്യം ഒരു ഭാഷ : അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം : രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും സംഘപരിവാര്‍ അജണ്ടയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാ ഭാഷകള്‍ക്കും തുല്യപ്രധാന്യമാണ് ഉള്ളത്. ഹിന്ദിക്ക് പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ല. Read More …