മക്കളുടെ പിടിഎ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോലീസുകാര്‍ക്ക് അവധി നല്‍കണം; സര്‍ക്കുലര്‍ പുറത്തിറക്കി ഡിജിപി

തിരുവനന്തപുരം: ഇനി മുതല്‍ പോലീസുകാര്‍ക്ക് തങ്ങളുടെ മക്കളുടെ സ്‌കൂളിലെ പിടിഎ യോഗത്തിന് പങ്കെടുക്കാന്‍ അവധി ലഭിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്‌കൂളിലെ പിടിഎ യോഗത്തിന് പങ്കെടുക്കാന്‍ അവധിയോ അനുവാദമോ നല്‍കണമെന്ന പുതിയ സര്‍ക്കുലര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കി. സ്‌കൂളിലെ പിടിഎ യോഗത്തില്‍ ജീവിതപങ്കാളിക്കൊപ്പം നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ Read More …

പെട്രോള്‍ ലിറ്ററിന് 1.59 രൂപ കൂടി

രാജ്യത്ത് പെട്രോള്‍ വില വീണ്ടും കൂടി. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ നിരക്കില്‍ 27 പൈസയുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്. ഡീസലിനാകട്ടെ 18 പൈസയും കൂടി. ഡല്‍ഹിയില്‍ പെട്രോള്‍ വില ഞായറാഴ്ച ലിറ്ററിന് 73.62 രൂപയും ഡീസലിന് 66.74 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് Read More …

മരട് ഫ്‌ളാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകും

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കല്‍ കേസിന് ഇന്ന് നിര്‍ണായക ദിനം. സുപ്രീം കോടതി കേസ് ഇന്ന് പരിഗണിക്കും. അതേസമയം ഹര്‍ജിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകും. ഇന്നലെ രാത്രിയോടെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ കോടതി അതൃപ്തി അറിയിച്ചാല്‍ ഫ്‌ളാറ്റുകള്‍ ഉടന്‍ തന്നെ പൊളിച്ചുനീക്കുന്ന നടപടികളിലേക്ക് Read More …

മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും പി ചിദംബരത്തെ ഇന്ന് ജയിലില്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദര്‍ശിക്കും. തീഹാര്‍ ജയിലിലെത്തിയാണ് ഇരുവരും പി ചിദംബരത്തെ സന്ദര്‍ശിക്കുക. ഐ.എന്‍.എക്‌സ് മീഡിയ കേസിലാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പി ചിദംബരം ജയിലില്‍ കഴിയുന്നത്.സെപ്തംബര്‍ 5 മുതല്‍ചിദംബരം തീഹാര്‍ ജയിലില്‍ കഴിയുകയാണ്. 74 Read More …

കിഫ്ബിക്കെതിരെ പരാതിയുന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി തോമസ് ഐസക്

കിഫ്ബിക്കെതിരെ പരാതിയുന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബി സുതാര്യമാണെന്നും പ്രതിപക്ഷ നേതാവിന് എന്തു വിശദീകരണം വേണമങ്കിലും നല്‍കാമെന്നും ഐസക് പറഞ്ഞു. ചെന്നിത്തലക്ക് കിഫ്ബി സിഇഒ നേരില്‍കണ്ട് വിശദീകരണം നല്‍കുമെന്നും ഐസ്‌ക് ആലപ്പുഴയില്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. മല്‍സരിക്കണമെന്ന ആഗ്രഹം ആരോടും പറഞ്ഞിട്ടില്ലെന്ന് കുമ്മനം കൊച്ചിയില്‍ വ്യക്തമാക്കി. എന്നാല്‍ കുമ്മനം മല്‍സരിക്കണമോയെന്നതില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥികളെ രണ്‍േണ്ടാ മൂന്നോ ദിവസത്തിനകം ഡെല്‍ഹിയില്‍ പ്രഖ്യാപിക്കും.

ദേശീയത ആയുധമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ

ദേശീയത ആയുധമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്ന ആശയത്തിനായാണ് ബി.ജെ.പി പോരാടിയതെന്ന് കശ്മീര്‍ വിഷയം സൂചിപ്പിച്ച്‌ അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടിയാണ് കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് ബി.ജെ.പി Read More …

കാ​ഷ്മീ​രി​ല്‍ വീ​ണ്ടും വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം. പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം ഉ​ണ്ടാ​യ​ത്. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നാ​ണ് വി​വ​രം. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.