ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ ഏകാധിപത്യപരമായ നടപടി: കമല്‍ഹാസ്സന്‍

ചെന്നൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. അങ്ങേയറ്റം ഏകാധിപത്യപരമായ നടപടിയാണിതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. ഒന്നാം മോദി സര്‍ക്കാര്‍ 2016ല്‍ നോട്ട് നിരോധിച്ചെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ മാറ്റണമെങ്കില്‍ കൂടിയാലോചനകളുണ്ടാവണം. Read More …

യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പെരുമാറുന്നു: എംഎം മണി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ബിജെപിയുടെ ഘടകകക്ഷിയെ പോലെയാണ് പെരുമാറുന്നതെന്ന വിമര്‍ശനവുമായി മന്ത്രി എംഎം മണി. ‘ബി.ജെ.പിക്ക് ബദല്‍ ഞങ്ങള്‍’ എന്ന് വീമ്ബിളക്കി ജനങ്ങളെ കബളിപ്പിച്ച്‌ ജയിച്ച യു.ഡി.എഫ് ഇപ്പോള്‍ ബി.ജെ.പി.യുടെ വാലില്‍ തൂങ്ങി നടക്കുന്ന കാഴ്ചയാണെന്നും മന്ത്രി ആരോപണം ഉന്നയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പാര്‍ലമെന്‍റില്‍ ബി.ജെ.പി.യുടെ ഘടക കക്ഷിയെപ്പോലെ ഒരുമിച്ചുനിന്ന് Read More …

ധാര്‍മ്മികതയുണ്ടെങ്കില്‍ ശ്രീറാം രാജിവച്ച്‌ പുറത്ത് പോകണം : മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന്‍ രംഗത്ത് . ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം ഇടതുപക്ഷ സര്‍ക്കാരിനില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് സംഭവിച്ചെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു . കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമന്‍ . ധാര്‍മ്മികതയുണ്ടെങ്കില്‍ ശ്രീറാം Read More …

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, കാശ്മീരിനെ രണ്ടായി വിഭജിച്ചു: ജനാധിപത്യത്തിലെ കറുത്തദിനമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി, ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു Read More …

‘ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല’; ജമ്മുകാശ്മീരില്‍ അകാരണമായി വീട്ടുതടങ്കലിലായ നേതാക്കള്‍ക്ക് പിന്തുണയുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ അകാരണമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എംപി. ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോരുത്തരും കാശ്മീരിലെ മുഖ്യധാര നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ ഐക്യദാര്‍ഢ്യം. പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. തങ്ങളുടെ ശബ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീരില്‍ എന്താണ് Read More …

യുഡിഎഫ് ഭരണത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് മാറ്റുമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: യുഡിഎഫ് ഭരണത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എംപി. യൂണിവേഴ്സിറ്റി കോളേജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും എസ്‌എഫ്‌ഐ ഉള്ളിടത്തോളം കാലം യൂണിവേഴ്സിറ്റി കോളജിലെ രീതികള്‍ മാറാന്‍പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് ആ സ്ഥലത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എസ്‌എഫ്‌ഐയുടെ തേര്‍വാഴ്ചയുണ്ടാവും. കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ Read More …

സഭയുടെ അന്തസും മഹിമയും സംരക്ഷിക്കാന്‍ അസംഖാന് തക്കതായ ശിക്ഷ നല്‍കണം; സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ബി.ജെ.പി വനിതാ എം.പി രമാദേവിക്കെതിരെ സമാജ്‍വാദി പാര്‍ട്ടി എം.പി അസം ഖാന്‍ നടത്തിയ മോശം പ്രസ്താവനക്കെതിരെ വിമര്‍ശവുമായി സുഷമ സ്വരാജ്. അസംഖാന്‍ മാനസിക വൈകൃതമുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവന സഭ്യതയുടെ അതിര്‍വരമ്ബുകള്‍ ലംഘിക്കുന്നതാണെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു. സഭയുടെ അന്തസും മഹിമയും സംരക്ഷിക്കാന്‍ അസംഖാന് തക്കതായ ശിക്ഷ നല്‍കണമെന്നും സുഷമ ആവശ്യപ്പെട്ടു.

സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദനമേറ്റതിന് തുല്യമാണ് : ആരും തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ട- കോടിയേരി

തിരുവനന്തപുരം : സിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റാല്‍ ഞങ്ങള്‍ക്ക് മര്‍ദനമേറ്റതിന് തുല്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഞങ്ങള്‍ സഹോദരപാര്‍ട്ടികളാണ്. ആരും തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ടെന്നുംഅദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ചില സിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേല്‍ക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണെന്ന്പൊലീസ് നടപടി സംബന്ധിച്ച വിമര്‍ശനം മുഖ്യമന്ത്രിയെ സിപിഐ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി Read More …