യുഎന്‍എ അഴിമതിക്കേസ് : പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച്‌ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ആരോപണ വിധേയനായ ജാസ്മിന്‍ ഷാ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. പ്രത്യേക അന്വേഷണ സംഘം വേണമെന്നും നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ക്രൈം എഡിജിപിയ്ക്കാണ് നിര്‍ദേശം നല്‍കിയത്. നഴ്‌സുമാരില്‍ നിന്നും Read More …

ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളാരും പറ‌ഞ്ഞിട്ടില്ല: വി.മുരളീധരന്‍

ന്യൂഡല്‍ഹി: പ്രളയം രാഷ്ട്രീയവത്കരിക്കുന്നത് സി.പി.എം കേന്ദ്രനേതൃത്വമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളാരും പറ‌ഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞ ബി.ജെ.പി നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ വെല്ലുവിളിക്കുകയാണെന്നും മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ്റായിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ഡല്‍ഹിയിലുള്ള നേതാക്കള്‍ കേരളത്തിന്റെ സാഹചര്യമറിയാതെ രാഷ്ട്രീയ താല്‍പര്യം മാത്രം Read More …

പ്രളയക്കെടുതി; 1 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങളും, പഠനോപകരണങ്ങളും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ പാഠപുസ്തകങ്ങളും, പഠനോപകരണങ്ങളും നഷ്ടപ്പെട്ട 1 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങളും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രഥമാദ്ധ്യാപകര്‍ വിവരം ശേഖരിച്ച്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… Read More …

ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് സമാപനം; തീര്‍ത്ഥാടകര്‍ മടക്ക യാത്രയുടെ തിരക്കില്‍

മിന: ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് അവസാനിക്കും. തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇന്നലെ തന്നെ മിനായില്‍ നിന്ന് മടങ്ങിയിരുന്നു. ഇത്തവണത്തെ ഹജ്ജ് ഓപറേഷന്‍ വിജയകരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് നടക്കുന്ന ജമ്രകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്ബായി എല്ലാ തീര്‍ഥാടകരും മിനായില്‍ നിന്ന് മടങ്ങും. ഭൂരിഭാഗം തീര്‍ഥാടകരും ഇന്നലെ Read More …

മഴക്കെടുതി. . . ദുരിതബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കും, നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. പ്രളയത്തില്‍ മരണം സംഭവിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. ദുരിതബാധിതരുടെ പട്ടിക ഉടനെ തയ്യാറാക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ Read More …

സഹായഹസ്തവുമായി ഡിഎംകെ. . .കേരളത്തിലേയ്ക്ക് എത്തിക്കുന്നത് 60 ലോഡ് അവശ്യവസ്തുക്കള്‍

തിരുവനന്തപുരം: പേമാരിയിലും മണ്ണിടിച്ചിലിലും കേരളജനത ഒന്നാകെ വലയുമ്ബോള്‍ സഹായഹസ്തവുമായി ഡിഎംകെ എത്തുന്നു. ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് അവശ്യവസ്തുക്കള്‍ കേരളത്തിലേയ്ക്ക് ഉടന്‍ എത്തിക്കും. കേരളത്തിന് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കണമെന്ന് രണ്ട് ദിവസം മുമ്ബ് പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം കൊണ്ടാണ് അവശ്യവസ്തുക്കള്‍ ശേഖരിച്ചത്. ഇന്നലെ പാര്‍ട്ടി Read More …

പരമ്ബരാഗത വ്യവസായ മേഖലയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി: മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: കേരളത്തിലെ പരമ്ബരാഗത വ്യവസായ മേഖലയിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണ് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ പരമ്ബരാഗത മേഖലക്ക് മികവിലേക്ക് ഉയരുവാന്‍ കഴിയുമെന്ന് ഈ പദ്ധതി തെളിയിച്ച്‌ കാണിച്ചുവെന്നും മന്ത്രി വ്യക്തമാക്കി . തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. 2019-20 Read More …

പി എസ് സി ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പി എസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ നടന്ന ക്രമകേട് സി ബി ഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട വിഷയമാണ്. പി എസ് സി ചെയര്‍മാനും സംശയനിഴലിലാണ്. കേസില്‍ അകപ്പെട്ട ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. പരീക്ഷയില്‍ ക്രമക്കേട് Read More …